EP-331 പുസ്തക സ്നേഹികളെയും പുസ്തക വില്പനക്കാരെയും കുറിച്ചോരു പുസ്തകം

കൈറോയിലെ ദിവാൻ എന്ന പുസ്തക കടയുടെ സ്ഥാപകരിൽ ഒരാളായിരുന്ന നദിയാ വാസെഫ് എഴുതിയ ഓർമ്മകുറിപ്പുകളാണ്…. Shelflife…. ഒരു പുസ്തക കടയിലൂടെ അങ്ങനെ നടന്നു നീങ്ങുന്ന പ്രതീതിയാണ് ഈ പുസ്തകം വായിക്കുമ്പോൾ… നിങ്ങൾക്ക് പുസ്തകങ്ങൾ ഇഷ്ടമല്ലെങ്കിലും ആണെങ്കിലും ഈ പോഡ്കാസ്റ്റിഷ്ടപ്പെടും എന്ന് കരുതുന്നു… കാരണം പുസ്തകം മാത്രമല്ല സംരംഭകത്വവും ഇതിന്റെ ഭാഗമാണ്… അതിലൂടെ നമ്മൾക്കൊന്ന് നീങ്ങി നോക്കാം… Continue reading EP-331 പുസ്തക സ്നേഹികളെയും പുസ്തക വില്പനക്കാരെയും കുറിച്ചോരു പുസ്തകം

എല്ലാം എളുപ്പമാവണം –  Effortless – ബല്ലാത്ത പുസ്തകങ്ങൾ

Greg McKeown എഴുതിയ പുസ്തകമാണ് ‘Effortless’…. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണിത്…. കാര്യങ്ങൾ അനായാസമായി എങ്ങനെ ചെയ്യാമെന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം… അതിന് വേണ്ടിയുള്ള ചില വിദ്യകളും… എല്ലാം അനായാസമാവാൻ എന്താണ് വഴി എന്നത് പലരും ചിന്തിക്കുന്നുണ്ടാവാം… ഒരു വഴിയുണ്ടെന്ന് പറഞ്ഞാൽ അത് എളുപ്പ വഴിയാണോ… എന്തെങ്കിലും കുറുക്കുവഴിയുണ്ടോ എന്നായിരിക്കും അടുത്ത ചോദ്യം… ചില എളുപ്പവഴികൾ മനസ്സിലാക്കാനും സമയമെടുത്ത് പുസ്തകങ്ങൾ വായിക്കേണ്ടതുണ്ട്…   Continue reading എല്ലാം എളുപ്പമാവണം –  Effortless – ബല്ലാത്ത പുസ്തകങ്ങൾ

EP-330 ഒരു പുതിയ ജോലിയും അതിന്റെ ചിന്തകളും

ഈ പോഡ്കാസ്റ്റിൽ വിഷയം ജോലിയാണ്… പുതിയൊരു ജോലിയിലേക്ക് പ്രവേശിക്കുന്നു…. അപ്പോഴാണ് ചിന്തിച്ചത്… എന്റെ കരിയറിൽ എത്ര തവണ അങ്ങനെ പുതിയ ജോലികളിലേക്ക് പ്രവേശിച്ചു എന്ന്… ഇതൊരവസാനമാവില്ല… ഇനിയും തുടരും… എന്നാൽ ഇന്നത്തെ എപ്പിസോഡിൽ സ്വന്തം കരിയർ ഡയറിയിലെ കുത്തിവരകളിലൂടെ ഒന്ന് സഞ്ചരിച്ച് നോക്കാം… Continue reading EP-330 ഒരു പുതിയ ജോലിയും അതിന്റെ ചിന്തകളും

ദി ചാൻസലർ – ആഞ്ചലാ മെര്‍ക്കലിന്റെ കഥ

ആഞ്ചലാ മെര്‍ക്കലിന്റെ കഥ പറയുന്ന കേറ്റി മാർട്ടൺ എഴുതിയ ‘The Chancellor’ വായിച്ചു…. എല്ലാവരും വായിച്ചിരിക്കേണ്ടതാണ്… ബെര്‍ലിന്‍ മതില്‍ തകരുന്നിടത്ത് നിന്ന് തുടങ്ങുന്നു പുസ്തകം… അന്ന് അവിടെ നിന്നും.. ആ പോലീസ് സ്റ്റേറ്റില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയവരില്‍ ആഞ്ചലയും ഉണ്ടായിരുന്നു… it is a fascinating journey everyone should read… മതില്‍ പൊളിഞ്ഞപ്പോള്‍ അവിടെ നിന്നും മോസ്ക്കോവിലേക്കും ഒരാള്‍ പോകേണ്ടി വന്നു… വര്‍ഷങ്ങളായി പല ജനങ്ങളെ കുറിച്ചും രഹസ്യവും പരസ്യവുമായി ശേഖരിച്ച ഇന്റെലിജെന്‍സൊക്കെ കൂട്ടിയിട്ട് കത്തിച്ചിട്ട്… ഒരു കാറില്‍ കുടുംബവും ഒരു പഴയ വാഷിങ്ങ്മിഷിനുമായി… ഒരു കേജീബിക്കാരന്‍… പുട്ടിന്‍… അഞ്ചലയുടെ … Continue reading ദി ചാൻസലർ – ആഞ്ചലാ മെര്‍ക്കലിന്റെ കഥ

ഓർമ്മക്കുറിപ്പുകളുടെ ഭംഗി

നമ്മൾ ഓർമ്മക്കുറിപ്പുകൾ വായിക്കുകയും എഴുതുകയും വേണം…. എന്റെ അനുഭവത്തിൽ ഞാനേറെ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഓർമ്മക്കുറിപ്പുകളാണ്… ഈ ലോകത്ത് എല്ലാവർക്കും പറയാൻ അനേകം കഥകളുണ്ട് എന്ന് ഞാൻ കരുതുന്നു…  അങ്ങനെ കഥകൾ പറയുമ്പോൾ അവയിൽ പലതും തമ്മിൽ സാമ്യമുണ്ടെന്ന് തോന്നും… നമ്മളുടെ കഥയും വ്യത്യസ്തമല്ല എന്നും ഇടക്ക് തോന്നും… ഈ ലോകത്ത് നമ്മളെല്ലാം ഒന്നാണ് എന്നും തോന്നുന്നത് ഒരു രസമല്ലേ… വായിക്കണം ഓർമ്മക്കുറിപ്പുകൾ… അവയ്ക്ക് ഒരു ഭയങ്കര ഭംഗിയാണ്…..      Continue reading ഓർമ്മക്കുറിപ്പുകളുടെ ഭംഗി

EP-329 എന്റെ ജീവിതത്തിലെ അജൈൽ അദ്ധ്യായം

അജൈൽ കോഴ്സ് യൂട്യൂബിൽ ചേർത്തപ്പോൾ എന്റെ ജീവിതത്തിലെ അജൈൽ അദ്ധ്യായത്തെ കുറിച്ചും ചിലതൊക്കെ പറയണമെന്ന് തോന്നി… അജൈലിനേക്കാൾ കൂടുതൽ എന്റെ ചില സ്വഭാവദുഷ്യങ്ങളെ കുറിച്ചാണ്… പ്രത്യേകിച്ച് പുതിയ എന്തെങ്കിലും പഠിക്കുന്നതിനോടുള്ള എതിർപ്പും എങ്ങനെ അജൈൽ സ്ക്രം അതിൽ ചില മാറ്റങ്ങൾ കൊണ്ടു വരാൻ സഹായിച്ചു എന്നും…      Continue reading EP-329 എന്റെ ജീവിതത്തിലെ അജൈൽ അദ്ധ്യായം

FREE ആയിട്ട് മലയാളത്തിൽ ഒരു Agile Scrum Course

2020.ൽ ഞാനൊരു നാലര മണിക്കൂറോളം നീണ്ടു നിൽക്കുന്ന അജൈൽ കോഴ്സ് ചെയ്തു…അന്നത് ഫ്രീയായിരുന്നില്ല… എന്നാൽ ഇപ്പോൾ അത് ഫ്രീയായി താല്പര്യമുള്ളവർക്ക് കൊടുക്കാൻ തീരുമാനിച്ചു…. ഇത് മുൻപ് $49 പിന്നെ $99 എന്നിങ്ങനെ പണം മുടക്കിയാണ് പലരും ചെയ്തിരുന്നത്… പക്ഷെ കൂടുതൽ ജനങ്ങളിലേക്ക് ഇതിന്റെ ഗുണം എത്തണമെങ്കിൽ അത് ഫ്രീയാക്കണം എന്ന് തോന്നി… ആറു പാർട്ടായിട്ടാണ് കോഴ്സ് ചെയ്തിരിക്കുന്നത്… Feb-11 തൊട്ട് Feb-16 വരെ ആറു ദിവസം ഓരോ വീഡിയോ വഴി നമ്മുടെ Pahayan Media യൂട്യൂബ് ചാനലിൽ… ഇതാണ് വീഡിയോകളുടെ ഏകദേശ രൂപം  Part-1 അജൈൽ – ലേശം ചരിത്രം | … Continue reading FREE ആയിട്ട് മലയാളത്തിൽ ഒരു Agile Scrum Course

EP-328 അല്പം ചരിത്രം പഠിച്ച് തുടങ്ങണം | Malayalam Podcast

സ്‌കൂളിൽ മാത്രമേ ചരിത്രം പഠിച്ചിട്ടുള്ളു… പത്ത് കഴിഞ്ഞപ്പോൾ പിന്നെ ഒന്നും ഉണ്ടായിട്ടില്ല… സ്‌കൂളിലും പരീക്ഷക്ക് മാർക്ക് കിട്ടാൻ വേണ്ടി മാത്രമായിരുന്നു പഠനം… എന്നിട്ട് കിട്ടിയെന്നല്ല… ഏതായാലും ഈയിടെ അല്പം ചരിത്രം പഠിക്കണം എന്ന് തോന്നി… പക്ഷെ എവിടെ തുടങ്ങണം എന്നൊന്നും വലിയ പിടിയില്ല… അത് കൊണ്ട് തന്നെ ഇത്തവണത്തെ പോഡ്കാസ്റ്റിന്റെ എപ്പിസോഡിൽ അതാവട്ടെ വിഷയം… എങ്ങനെ ചരിത്രം പഠിക്കാം എന്നതിനെ കുറിച്ച് വായിച്ച ചിലത്… എന്തിന് പഠിക്കണം എന്ന ചോദ്യം…. ഞാൻ ഈയിടെ എന്ത് ചെയ്തു എന്നതിനെ കുറിച്ച് ചിലത്… മുന്നോട്ട് എന്താണ് പ്ലാനെന്നതിനെ കുറിച്ചും അല്പം…         Continue reading EP-328 അല്പം ചരിത്രം പഠിച്ച് തുടങ്ങണം | Malayalam Podcast

On the Seventh Day | ബല്ലാത്ത സിനിമ

ജീവിക്കുകയാണ് അതിലുള്ളവർ… കാരണം അവരൊന്നും നടന്മാരല്ല….. ഇങ്ങനെയൊരു സിനിമയെടുക്കുകയും അതെ സമയം പ്രേക്ഷകരെന്ന രീതിയിൽ നമ്മൾക്ക് മുന്നിൽ ജീവിതത്തിന്റെ തന്നെ ഒരു ചിത്രം വരച്ചു തരിക എന്നത് എളുപ്പമല്ല… അതാണ് 7th ഡേ.. ഒരു ഫുട്ടബോൾ കളിയുടെ പശ്ചാത്തലത്തിലാണ് സിനിമ അരങ്ങേറുന്നത്… ഒരു ഡോക്യു് ഡ്രാമ എന്നും തോന്നാം… മുബി എന്ന സ്ട്രീമിങ് പ്ലാറ്റഫോമിലാണ് കണ്ടത്….  ബാക്കി വിഡിയോയിൽ…   Continue reading On the Seventh Day | ബല്ലാത്ത സിനിമ

ഓരോ ശനിയാഴ്ച്ചകൾ പോണ പോക്കേ…

കേരളത്തിലെ ചില മാധ്യമങ്ങളുടെ വാര്‍ത്തകളും മെഴുക്ക്പുരട്ടിയും പോഡ്കാസ്റ്റും ഭീംസേന്‍ ജോഷിയും തകഴിയും ഗാന്ധിയും ചിക്കന്‍ കറിയും ചോറും മോരും പഴയ മലയാള പ്പാട്ടുകളും ജേംസണ്‍ ഐറിഷ് വിസ്കിയും ആഞ്ചലാ മെര്‍ക്കലും തമ്മിലൊക്കെ എന്ത് ബന്ധം..? പ്രത്യേകിച്ച് ഒന്നുമില്ല… ബന്ധങ്ങളൊക്കെ നമ്മളായി ഉണ്ടാക്കുന്നതല്ലെ… ചിലത് നമ്മള്‍ക്ക് മാത്രമായി ഒത്തുവരികയും ചെയ്യും.. ഇങ്ങനെ… ഇന്നലെ അനാവശ്യമായി… ഒരു കാര്യവുമില്ലാതെ അബദ്ധത്തിന് ചില മലയാള വാര്‍ത്താ ചാനലുകള്‍ കണ്ടു പോയി… അതിന്റെ ഒരു തികട്ടല് ഇന്നും മാറാതെ കൂടെയുണ്ടായി… അതൊന്ന് മാറ്റാതെ രക്ഷയില്ല… വരുന്ന ആഴ്ച്ചതന്നെ മൊത്തം കുളമാവും…. രാവിലെ എഴുന്നേറ്റിട്ട് അതിന്റെ വകുപ്പ് തിരയാന്‍ … Continue reading ഓരോ ശനിയാഴ്ച്ചകൾ പോണ പോക്കേ…