രാഹുൽ ഗാന്ധിയിൽ നിന്നും രാഹുലിലേക്ക്

ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ… കുരു പൊട്ടിക്കേണ്ടവർക്ക് അതാവാം.. അതവരുടെ സ്വാതന്ത്ര്യ സംസ്കാരം… രാഹുലിന് നാളെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തിടം ഉണ്ടാവും എന്നൊന്നും എനിക്കറിയില്ല… ഈ യാത്ര വോട്ടായി മാറുമോ എന്നൊന്നും അറിയില്ല… പക്ഷെ.. കോൺഗ്രസുകാരെന്ന് സ്വയം അവകാശപ്പെടാത്ത പലരുടെയും മനസ്സിൽ പോലും രാഹുൽ ഇടം ഇന്ന് നേടിയിട്ടുണ്ട്… അത് രാഷ്ട്രീയത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ല… സംഭവിക്കാത്തതാണ്… ഇനി രാഹുൽ എന്ന് മതി.. രാഹുൽ ഗാന്ധി എന്ന് വേണ്ട…. രാഹുൽ ഗാന്ധിയിൽ നിന്നും ജനങ്ങളുടെ രാഹുലിലേക്കുള്ള ഒരു യാത്രയായിരുന്നു ഇത്… ഈ ഫോട്ടോ കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷവും … Continue reading രാഹുൽ ഗാന്ധിയിൽ നിന്നും രാഹുലിലേക്ക്

പാരെന്റിങ്ങിനെ കുറിച്ചൊരു സൊറ പറച്ചിൽ

Parenting… രക്ഷാകർതൃത്വം… അതാണ് ഈ ആഴ്ച്ചത്തെ വിഷയം… കഴിഞ്ഞ ആഴ്ച്ചത്തെ വീഡിയോയിൽ പറഞ്ഞിരുന്നു ഇത്തവണ ഞാൻ സാരിയുടുത്തു വരുമെന്ന്… അതും ഉണ്ട്…. ഉടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതിന്റെ വീഡിയോയും ഉണ്ട്… ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് പാരെന്റിങ് അല്ല പഹയന്റിങ്ങാണ് 😜 ഞങ്ങൾ രണ്ടു പേരും അല്പം കൂടുതൽ ഓപ്പണായി സംസാരിച്ചു എന്ന് തോന്നി… യൂട്യൂബിൽ കേൾക്കു… അഭിപ്രായം അറിയിക്കു…. Continue reading പാരെന്റിങ്ങിനെ കുറിച്ചൊരു സൊറ പറച്ചിൽ

ഉള്ളിലെ അരക്ഷിതത്വം

അരക്ഷിതത്വം… നമ്മളിൽ എല്ലാവർക്കും എപ്പോഴെങ്കിലും എന്തിലെങ്കിലുമൊക്കെ ഒരു അരക്ഷിതത്വം തോന്നിയിട്ടുണ്ടാവണം. എനിക്കുണ്ട്… അതും പല തരത്തിലാണ്. വ്യക്തിപരമായവ ഔദ്യോഗികപരമായവ ബന്ധങ്ങളുടെ സാമ്പത്തികം അങ്ങനെ പോകുന്നു അരക്ഷിതത്വങ്ങളുടെ ഒരു നീണ്ട നിര…. ഈ ആഴ്ച്ച പോഡ്‌കാസ്റ്റിൽ അതാണ് വിഷയം നമ്മുടെയൊക്കെ അരക്ഷിതത്വങ്ങളെ കുറിച്ച്… Pahayan Media Malayalam Podcast എപ്പിസോഡുകൾ കേൾക്കാൻ Google Podcasts, Spotify, Apple Podcasts, Gaana, Audible എന്നിങ്ങനെ ഏതെങ്കിലും ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്തിട്ട് Pahayan Media എന്ന് സെർച്ചു ചെയ്യുക എന്നിട്ട് ഫ്രീയായി കേൾക്കുക… 🥰😍 ലിങ്ക് താഴെയുണ്ട്… Continue reading ഉള്ളിലെ അരക്ഷിതത്വം

രണ്ടു നല്ല സിനിമകൾ

ഇന്നലെയും ഇന്നുമായി തീയറ്ററിൽ പോയി പുതിയതായി ഇറങ്ങിയ രണ്ടു സിനിമകൾ കണ്ടു… രണ്ടും ഗംഭീരം… ഒന്ന് നല്ല ആക്ഷൻ ത്രില്ലർ മറ്റത് നല്ലൊരു ഫീൽ ഗുഡ് സിനിമ… ജെറാൾഡ് ബട്ട്ളറൂം മൈക്ക് കോൾട്ടറൂം അഭിനയിക്കുന്ന Plane…. ഫിലിപ്പിൻസിനടുത്തുള്ള ഒരു ദ്വീപിൽ ക്രാഷ് ലാൻഡ് ചെയ്തു കുടുങ്ങി പോകുന്ന 14 യാത്രക്കാരടങ്ങുന്ന പ്ലെയിനിന്റെ ക്യാപ്റ്റനായിട്ട് ജെറാൾഡ് തകർക്കുന്നുണ്ട്…. അതെ പ്ലെയിനിൽ ട്രാൻസ്‌പോർട്ട് ചെയ്യുന്ന കുറ്റവാളിയായി മൈക്കും…. പിന്നെ വില്ലന്മാർ വരുന്നു തോക്ക് ഡിഷും ഡിഷും ബിഷും.. Predictable Yet Thrilling…. A Man called Ove എന്ന പുസ്തകത്തിനെ ആസ്പതമാക്കി ടോം ഹാങ്ക്‌സ് … Continue reading രണ്ടു നല്ല സിനിമകൾ

നമ്മൾക്കും ചില ചോദ്യങ്ങൾ നമ്മളോട് തന്നെ… ചില ഓർമ്മപ്പെടുത്താലും…

കഴിഞ്ഞ ദിവസം ഒരാൾ എനിക്കൊരു മെസേജ് അയച്ചു… ഇംഗ്ലീഷിലായിരുന്നു മെസ്സേജ്… അങ്ങോട്ടും ഇങ്ങോട്ടും മെസേജുകൾ അയച്ചു കഴിഞ്ഞപ്പോൾ അവസാനം മനസ്സിലൊരു വിഷമം…. ചില ചോദ്യങ്ങൾ അങ്ങനെ ഉത്തരങ്ങളും തേടി മനസ്സിൽ നടക്കാൻ തുടങ്ങി…. ഇംഗ്ലീഷിൽ എനിക്ക് വന്ന ആ മെസേജിന്റെ മലയാളം വിവർത്തനം ഏതാണ്ട് ഇതാണ്…. “സാർ. നിങ്ങളുടെ ആം ചെയ്ർ രാഷ്ട്രീയം ഒരു പക്ഷം മാത്രം പിടിച്ചാണ്, പരിഹാസ്യവും അപഹാസ്യവുമായ അഭിപ്രായം പറയാൻ ഒരാൾ ഒരു മേഖലയിൽ വിദഗ്ദ്ധനാകേണ്ടതില്ല എന്ന് മനസ്സിലാക്കണം.. സിനിമയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള താങ്കളുടെ വിവിധ പോസ്റ്റുകളിലൂടെ ഞാൻ നിങ്ങളെ പഠിച്ചിട്ടുണ്ട്… കേരളത്തെ മെച്ചപ്പെടുത്താൻ എന്തെങ്കിലും നല്ല … Continue reading നമ്മൾക്കും ചില ചോദ്യങ്ങൾ നമ്മളോട് തന്നെ… ചില ഓർമ്മപ്പെടുത്താലും…

യാത്രകൾ ചിലത് നമ്മൾ തന്നെയങ്ങ് അവസാനിപ്പിക്കണം !

യാത്രകൾക്ക് ഒന്നും അതിന്റേതായ സമാപനമില്ല… They never end… നമ്മളായിട്ട് വിരാമമിടണം… ഒന്നവസാനിക്കുന്നതിൽ നിന്നും അടുത്തത് തുടങ്ങുകയും വേണം.. അവസാനങ്ങളില്ലാത്ത വഴികളിൽ സ്വപ്നങ്ങൾ കാണുന്നവരല്ലേ നമ്മളെല്ലാം… അപ്പോൾ എങ്ങനെ യാത്രകൾക്ക് മാത്രമായി സ്വന്തം അവസാനം ഉണ്ടാവും… പക്ഷെ ചിലതാവസാനിപ്പിക്കണം പുതിയതിനായി… അത് കൊണ്ട് ഇന്ന് ഞാനൊരു യാത്ര അവസാനിപ്പിക്കുന്നു… നിങ്ങളിൽ പലരും എന്നെ പരിചയപ്പെട്ട അതെ വഴികളിലെ ഒരു യാത്ര തന്നെ.. ഏത് എന്ത് എന്നതൊന്നും പ്രസക്തമല്ല… കാരണം ഒരേ സമയത്ത് തന്നെ പല യാത്രകളും നമ്മൾ നടത്തുന്നുണ്ടല്ലോ… Life is not one journey… it is a possibility … Continue reading യാത്രകൾ ചിലത് നമ്മൾ തന്നെയങ്ങ് അവസാനിപ്പിക്കണം !

പുതുവർഷവും ഓഫീസും

പുതുവർഷത്തിൽ സ്കൂളിൽ പോകുന്ന പോലെയാണ് ഓഫിസിലേക്കും ഇന്ന്….. പുത്തനുടുപ്പൊക്കെ ഇട്ടിട്ട്… ജാക്കറ്റ് പുതുതാണ് പക്ഷെ ടീഷർട്ട് പുതുക്കിയതാണ്…. ജീൻസ് അഞ്ചു വർഷം പഴയതും… ഷൂസ് കഴിഞ്ഞ മാസം വാങ്ങിയതും… അകത്തിട്ടവ (ഇട്ടിട്ടുണ്ട് 😀) പുതുതല്ല… നോട്ട് ന്യു ജസ്റ്റ്‌ ക്ലീൻ 😜 ടീഷർട്ട് കണ്ടു പിടിക്കാൻ കഴിയാത്ത വിധം ഒളിപ്പിച്ചു വയ്ക്കുക പിന്നെ ഒരു വർഷം കഴിഞ്ഞ് പുറത്തെടുത്തിടുമ്പം പുതുമയൊക്കെ തോന്നും… ആള് പഴയത് തന്നെയാണെ 😍 ഇന്ന് സാൻഫ്രാൻസിസ്കോ ബെ ഏരിയയിൽ സൈക്ക്ളോൺ വാർണിങ് ഉണ്ട്… പക്ഷെ ഞങ്ങളുടെ ഭാഗത്ത് അധികമില്ല…. മോഡറേറ്റാണ്… മാത്രമല്ല ഓഫീസും അടുത്താണ്… പുതുവർഷത്തിൽ ഓഫീസിൽ … Continue reading പുതുവർഷവും ഓഫീസും

അമ്മ

ഇന്ന് ഡിസംബർ 28 അമ്മയുടെ പിറന്നാൾ… എനിക്ക് 17 വയസ്സും അനിയത്തിക്ക് 12 വയസ്സും പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്…. അമ്മയാണ് പിന്നെ എല്ലാം… അനിയത്തിയായിട്ട് ഒരു ടെൻഷനും കൊടുത്തിട്ടില്ലെങ്കിലും അതിന്റെ എത്രായോ ഇരട്ടി ഞാൻ കൊടുത്തിട്ടുണ്ട്.. കോളേജിൽ എത്തുന്നത് വരെ നന്നായി പഠിച്ചിരുന്നെങ്കിലും പിന്നെയുള്ള ജീവിതം ഒരുതരം ഉത്തരവാദിത്യമില്ലാത്ത കേട്ടു വിട്ട പട്ടം പോലെയായിരുന്നു.. എന്റെ കോളേജ് കാലം… ധിക്കാരം… രാഷ്ട്രീയം… പാതി വെന്ത ചിന്തകൾ വഴി പോകുന്ന പ്രകൃതം… കോഴിക്കോട്ടെ ബിസിനസ്സ് കാലം….. എന്റെയും തുല്ല്യ പങ്കോട് കൂടി ശരിയാവാതെ പോയ എന്റെ ആദ്യ വിവാഹ ജീവിതവും അതിന് ശേഷമുണ്ടായ … Continue reading അമ്മ

ആണുങ്ങളുടെ അരക്ഷിതത്വം സ്ത്രീകളുടെ സ്വാതന്ത്ര്യം

താലിബാനികൾ യൂണിവേഴ്സിറ്റികളിൽ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഡോക്ടർ ടീച്ചർ സയന്റിസ്റ്റ് നഴ്സ് എഞ്ചിനീയർ അങ്ങനെ പലതുമാവാൻ സ്വപ്നം കണ്ടിരുന്ന പെൺകുട്ടികൾക്കാണ് വിലക്ക്.. ചിന്തിക്കാനും സ്വപ്നം കാണാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവുമെന്ന് കരുതിയിരുന്ന എത്രയോ പെൺകുട്ടികൾ…. ഏതെങ്കിലും സമൂഹം സ്ത്രീകളെ മാറ്റി നിർത്തുകയും അടിച്ചമർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ആ സമൂഹങ്ങളിലെ ആണുങ്ങളുടെ അരക്ഷിതത്വം തന്നെയാണ്… സ്ത്രീകൾക്ക് മേലെ നടത്തുന്ന വിലക്കുകൾ മതത്തിന്റെയോ സംസ്കാരത്തിന്റെയോ ഇനി സുരക്ഷയുടെ പേരിലാണെങ്കിലും അത് അതാത് സമൂഹങ്ങളിലെ ആണുങ്ങളുടെ ഭയമാണ്…. സ്ത്രീകൾ നമ്മുടെ കീഴിൽ കഴിയേണ്ടവരാണ് എന്ന ചിന്തയും… സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണം.. എങ്ങനെ ധരിക്കണം… ആരെ … Continue reading ആണുങ്ങളുടെ അരക്ഷിതത്വം സ്ത്രീകളുടെ സ്വാതന്ത്ര്യം

പേരുകൾ

ചില പേരുകളിൽ പലതും അടങ്ങിയിരുപ്പുണ്ട്……. അനാവശ്യമായ അർത്ഥങ്ങൾ കുത്തി നിറച്ചിട്ടുണ്ട്……. ഇന്നലെകളുടെ തുണ്ടുകളും ചില പരിചിത മുഖങ്ങളും പറ്റി പിടിച്ച് കിടപ്പുണ്ട്…. എപ്പോൾ വിളിക്കുമ്പോഴും ഒരു കഥ പറയാൻ തയ്യാറായിക്കൊണ്ട്, ചില പേരുകളിൽ അങ്ങിനെ പലതും അടങ്ങിയിരുപ്പുണ്ട്……. അത് ചുമക്കുവാൻ വിധിക്കപ്പെട്ടവന്റെ മുഖത്തും അതിന്റെ നേരിയ ചില അടയാളങ്ങൾ കാണാം ശ്രദ്ധിച്ചു നോക്കണം…. -മർത്ത്യൻ- Continue reading പേരുകൾ