ലെറ്റ്‌ ദി ആക്ഷൻ ബിഗിൻ

മോഷൻ & ആക്ഷൻ… ഇന്നലെ വായിച്ചൊരു രസകരമായ കാര്യമാണ്…. അതിൽ നിന്നും ഒരു ആശയവും തോന്നി… ആദ്യം മോഷനെയും ആക്ഷനെയും കുറിച്ച് ചിലത്…. മോഷൻ എന്നാൽ നീങ്ങുക… Movement…. ആക്ഷൻ എന്നാൽ എന്തെങ്കിലും ചെയ്യുക… Doing Something… ഒന്നും കൂടി നന്നായി മനസ്സിലാക്കാൻ…. ഒരു കുക്കിംഗ്‌ വീഡിയോ കാണുന്നത് മോഷൻ… പാചകം ചെയ്യുന്നത് ആക്ഷൻ… ആരോഗ്യം നന്നാക്കുന്നതിനെ കുറിച്ച് പുസ്തകം വായിക്കുന്നത് മോഷൻ….. എക്സർസൈസ് ചെയ്യുന്നതും ഡയറ്റ് നോക്കുന്നതും ആക്ഷൻ… കരിയറിനെ കുറിച്ചും വ്യക്തി വികാസത്തെ കുറിച്ചും ഒരാളോട് സംസാരിക്കുന്നത് മോഷൻ അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള വഴി കണ്ടെത്തി അത് … Continue reading ലെറ്റ്‌ ദി ആക്ഷൻ ബിഗിൻ

രണ്ടു പ്രഭാതങ്ങളുടെ ഇടയിൽ

മലയാളം സിനിമകളെ കുറിച്ചും അതിന്റെ മേലുള്ള തമ്മിതല്ലിൽ ഭാഗമാവുകയും ചെയ്യുമ്പോഴാണ് പലതിനും അൽഗുരിതം റീച്ച് കൊടുക്കുക.. പക്ഷെ അതല്ലാതെ എന്തൊക്കെ സുന്ദരവും രസകരവുമായ ലോക സിനിമകൾ ഉണ്ട്… അവയെ കുറിച്ചുള്ള മലയാളം റിവ്യൂ നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് ഉദ്ദേശം… രണ്ടു പ്രഭാതങ്ങളുടെ ഇടയിൽ 2021ൽ ഇറങ്ങിയ ടർക്കിഷ് സിനിമ…. Continue reading രണ്ടു പ്രഭാതങ്ങളുടെ ഇടയിൽ

മാറ്റങ്ങളെ പുൽകാൻ പറ്റുമോ പഹയാ ?

മാറ്റം എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ്. പക്ഷെ അത് മാറുക എളുപ്പമായത് കൊണ്ടല്ല മാറ്റങ്ങളിൽ നിന്നും ഒളിച്ചോടാൻ കഴിയില്ല എന്നത് കൊണ്ടാണ്. എല്ലാ മാറ്റങ്ങളും നല്ലതാണ് എന്ന അഭിപ്രായവും എനിക്കില്ല. പക്ഷെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിട്ടല്ല എന്റെ ചുറ്റും മാറ്റങ്ങൾ ഉണ്ടാവുന്നത്. ഞങ്ങൾ ജോലി സ്ഥലത്തും മറ്റു വേദികളിലുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട് “Embrace Change”… മാറ്റത്തെ പുൽകണം എന്ന്… പക്ഷെ എങ്ങനെ എന്നതാണ് രസം. പ്രത്യേകിച്ച് ചില മാറ്റങ്ങളെ ചെറുക്കുക എന്നത് തന്നെ നമ്മുടെ സ്വഭാവമാവുമ്പോൾ. ഈ രസകരമായ വിഷയത്തിൽ കൂടിയാണ് ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റ്. Continue reading മാറ്റങ്ങളെ പുൽകാൻ പറ്റുമോ പഹയാ ?

ഒരു ഞണ്ടു കറിയും ഞാനും

ഞണ്ട് ഇഷ്ടമാണ് പക്ഷെ ഇത് വരെ വയ്ക്കാൻ ശ്രമിച്ചിട്ടില്ല…. കഴിഞ്ഞ ദിവസം നല്ല ലാഭത്തിന് ഞണ്ട് കിട്ടി.. പോയി ഏട്ടണ്ണം വാങ്ങി… നല്ല മുട്ടൻ ഞണ്ട്… ഓരോന്നെടുത്ത് ണ്ടാക്കി നോക്കാലോ… അങ്ങനെ ഇന്നലെ ഒന്നെടുത്ത് കേരള സ്റ്റൈലിൽ തന്നെ ഉണ്ടാക്കി തുടങ്ങി… സ്വാദ് നോക്കിയപ്പോൾ അത്ര നല്ലതാണെന്ന് തോന്നിയില്ല…. കഴിക്കും ചെയ്തില്ല… പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചു.. ഇന്ന് ഓഫിസിൽ നിന്നും വന്ന് ലേശം കഴിച്ച് നോക്കി… സംഭവം കൊള്ളാം…. സമാധാനമായി…. നന്നായി മസാലയൊക്കെ അങ്ങ് പിടിച്ച് ആശാൻ ഒരു ഗംഭീര ഫോമിലെത്തിയിരുന്നു…. വീണ്ടും എടുത്തു… വീണ്ടും കഴിച്ചു… ഞണ്ടിന്റെ കാലും എന്റെ … Continue reading ഒരു ഞണ്ടു കറിയും ഞാനും

അവിശ്വാസിയുടെ പ്രാർത്ഥനാക്കൂട്ടം

അവിശ്വാസിയായ… ഒരു നിരീശ്വരവാദിയായ ഞാൻ ഇന്നലെ ഒരു വീട്ടിൽ ഒരു പരിപാടിക്ക് പോയി… പരിപാടി തുടങ്ങുന്നതിനു മുൻപ് പ്രാർത്ഥനയുണ്ടായിരുന്നു… ഞാനും എല്ലാവരുടെയും കൂടെ അവരെ പോലെ എഴുന്നേറ്റ് കൈ മുന്നിൽ ചേർത്തു വച്ചു തല കുമ്പിട്ട് പ്രാർത്ഥന തീരും വരെ ബഹുമാനത്തോടെ നിന്നു…. ഇതിന് മുൻപും പതിവുണ്ട്… വിശ്വാസമല്ല അവിടെ കൂടെ ഉള്ളവരോടുള്ള ഒരു ബഹുമാനവും സ്നേഹവും ആണത്… വിശ്വസികളെ സ്നേഹിക്കുമ്പോൾ ചേർത്ത് നിർത്തുമ്പോൾ അല്ലെങ്കിൽ ഒരു പ്രാർത്ഥനയിൽ അവരുടെ കൂടെ പങ്കു ചേരുമ്പോൾ ഒന്നും ഇല്ലാതാവുന്നതല്ലല്ലോ എന്റെ നിരീശ്വരവാദം…. മനുഷ്യനാവുമ്പോൾ നമ്മൾ അങ്ങനെയൊക്കെയാണ്… അങ്ങനെയൊക്കെയാവണം… വേണ്ടേ..? ഞാൻ നിരീശ്വരവാദി ആയത് … Continue reading അവിശ്വാസിയുടെ പ്രാർത്ഥനാക്കൂട്ടം

അജൈൽ കോച്ചിംഗ്

ഞാൻ നിങ്ങളുടെ അജൈൽ കോച്ചായിരുന്നെങ്കിൽ എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചാണ് തുടങ്ങുക എന്ന്…. അതാണ് ഈ പോഡ്കാസ്റ്റ്. ഈ ചോദ്യങ്ങൾ നമ്മൾ നമ്മളോട് തന്നെ ചോദിച്ച് സ്വയം കോച്ച് ചെയ്യുകയും ആവാം എന്ന് തോന്നുന്നു… Continue reading അജൈൽ കോച്ചിംഗ്

ചെകുത്താൻ എന്നൊന്നില്ല

വധശിക്ഷയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്നെനിക്കറിയില്ല… വധശിക്ഷ ഒരു പരിഹാരമല്ല എന്ന് കരുതുന്നൊരാളാണ് ഞാൻ.. വധശിക്ഷയെ കുറിച്ച് ഒരു സിനിമ കാണുകയുണ്ടായി… നാല് ഷോർട്ട് ഫിലിമുകൾ അടങ്ങുന്ന ഒരു ആന്തോളജി… പെർഷ്യൻ സിനിമയാണ്… ഫാർസി ഭാഷയിൽ… ഇറാനിൽ ബാൻ ചെയ്ത സിനിമയുമാണ്… ‘There is no Evil’ ‘sheytân vojūd nadârad’ ചെകുത്താൻ എന്നൊന്നില്ല എന്നാണ് ടൈറ്റിലിന്റെ പരിഭാഷ…. അതിനെ കുറിച്ച് ചിലത്… ചാനലിൽ ഇനി മുതൽ ഇതര ഭാഷകളിലെ സിനിമകളുടെ റിവ്യൂ കൂടുതൽ ഉണ്ടാവും…. Continue reading ചെകുത്താൻ എന്നൊന്നില്ല

ശ്രദ്ധയോടെ കേൾക്കുന്ന അജൈൽ മലയാളി

ശ്രദ്ധയോടെ കേൾക്കുക എന്നത് വലിയൊരു കഴിവാണ്… ഇന്നത്തെ നമ്മുടെ ജീവിത രീതികൾ പലതും നമ്മുടെ ശ്രദ്ധ കുറയ്ക്കുന്നവയാണ്. കഴിഞ്ഞാഴ്ച്ചത്തെ അജൈൽ മലയാളി പോഡ്കാസ്റ്റ് അതിനെ കുറിച്ചായിരുന്നു കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഒരു അജൈൽ പ്രാക്റ്റീഷണർ എന്ന രീതിയിലാണ് ജോലിയെടുത്ത് ജീവിച്ചു പോകുന്നത് എനിക്കിലും എനിക്ക് ഏറെ പഠിക്കാനുള്ള ഒന്നാണ് Active Listening അഥവാ ശ്രദ്ധയോടെ കേൾക്കുക എന്നത്. അതിന് ചില ടെക്ക്നിക്കുകൾ ഒക്കെയുണ്ട്. അതാണ് ഈ എപ്പിസോഡിൽ സംസാരിക്കുന്നത്… നമ്മുടെ ശ്രദ്ധ ചോർത്തിയെടുക്കുന്ന സാഹചര്യങ്ങളിൽ നിന്നും ശ്രദ്ധ പിടിച്ചു പറ്റാൻ എന്ത് ചെയ്യണം എന്ന് Continue reading ശ്രദ്ധയോടെ കേൾക്കുന്ന അജൈൽ മലയാളി

നോൺ വെജിറ്റേറിയൻ മലയാളിക്ക് ഒരു വെജിറ്റേറിയൻ പോഡ്കാസ്റ്റ്

ഇപ്പോൾ നാട്ടിൽ ഭക്ഷണമാണ് വിഷയം…. നമ്മളൊക്കെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒന്നാന്തരം കാപട്യക്കാരാണ്… വിശപ്പു മാറി ഇനി കഴിക്കാൻ പറ്റില്ല എന്ന് വരുമ്പോൾ മാത്രം അഭിപ്രായങ്ങൾ വരുന്ന ഭൂലോക കാപട്യക്കാർ.. എന്നാൽ അത് തന്നെയാവട്ടെ ഈയാഴ്ച്ചത്തെ എപ്പിസോഡ്. നോൺ വെജിറ്റേറിയൻ മലയാളിക്ക് എന്റെ വക ഒരു വെജിറ്റേറിയൻ പോഡ്കാസറ്റ് കുറേ ആളുകൾക്ക് അവരുടെ ഭക്ഷണ നിബന്ധനകളും വ്യവസ്ഥകളും അറിയാതിടത്തോളം ഉചിതം വെജിറ്റേറിയൻ ഭക്ഷണമാണ് എന്നാണ് എന്റഭിപ്രായം…. അതാണ് എളുപ്പവും… ഇനി നോൺ വെജ് വിളമ്പിയെ തീരു എന്നാണ് വാശിയെങ്കിൽ അത് ഹലാൽ ആവുകയും വേണം… സംഭവം സിമ്പിളാണ്… കാരണം വെജിറ്റേറിയൻ കഴിക്കില്ല അല്ലെങ്കിൽ … Continue reading നോൺ വെജിറ്റേറിയൻ മലയാളിക്ക് ഒരു വെജിറ്റേറിയൻ പോഡ്കാസ്റ്റ്

എന്താണ് ക്വാളിറ്റി വിദ്യാഭ്യാസം

ഇപ്പോൾ എല്ലാ ആഴ്ച്ചയും ഓരോ വിഷയങ്ങളിൽ ഉഷയുടെ സൊറ പറച്ചിൽ പതിവുണ്ട്. യൂട്യൂബ് ചാനലിലാണ് സൊറ. അതിനുള്ള വിഷയങ്ങൾ തരുന്നത് പലപ്പോഴും അത് കേൾക്കുന്നവരാണ്. കഴിഞ്ഞ ദിവസം വന്നൊരു നിര്‍ദ്ദേശം ഇതായിരുന്നു ക്വാളിറ്റി വിദ്യാഭ്യാസം… എന്താണ് ക്വാളിറ്റി വിദ്യാഭ്യാസം… എങ്ങിനെ കുട്ടികൾ പഠിച്ചു വളരുമ്പോൾ വർഗ്ഗീയത ബോധമില്ലാതെ മനുഷ്യത്വത്തോടെ വളരും എന്ന്.. സംസാരിച്ചു തുടങ്ങിയപ്പോൾ അതങ്ങനെ നീണ്ടു പോയി.. തുടങ്ങിയത് ക്വാളിറ്റി വിദ്യാഭ്യാസം എന്ന വിഷയവും മനുഷ്യത്വവുമായിരുന്നെങ്കിലും ചെന്നെത്തിയത് സെക്സ് എഡ്യൂക്കേഷൻ എന്ന വിഷയത്തിലാണ്.. Continue reading എന്താണ് ക്വാളിറ്റി വിദ്യാഭ്യാസം