ലോകം വല്ലാതെ തണുത്തിരിക്കുന്നു NPM23 6/30

വെള്ളം തിളച്ചു മറിയുകയാണ്കെറ്റിൽ  ചൂളം വിളിക്കുന്നുമുണ്ട്അത് കേൾക്കാൻ ആരുമില്ലലോകം വല്ലാതെ തണുത്തിരിക്കുന്നു തണുപ്പിൽ ആളുകളുടെ ഉള്ളം കാണാൻ കഴിയുംഅവർ മറച്ചുവെയ്ക്കുന്ന ഭ്രാന്ത് അനുഭവിക്കാംഅവരിൽ നിന്നും പൊടിയുന്ന ദുഃഖം അടുത്തറിയാംഅവർ അവരെ തന്നെ  കാണുന്നതു പോലെയാണ്നമ്മളും അവരെ കാണുന്നത് ചൂളം വിളി കേൾക്കാൻ ആരുമില്ലഅത് കെറ്റിലിന്റെ കുറ്റമല്ലചൂളം വിളി കുറച്ചു കഴിഞ്ഞാൽ നിലയ്ക്കും വെള്ളം തീരെ ഇല്ലാതാവുമ്പോൾ ചൂളം വിളി നിന്നാലും തീ കത്തും പിന്നെ അതും കെടും… കെടുന്നതിന് മുൻപ് അത് പടരും പലതും കത്തും… കെറ്റിലും കത്തും അതും ആരും അറിയില്ല വെള്ളം തിളച്ചു മറിയുകയാണ്കെറ്റിൽ ചൂളം വിളിക്കുന്നുമുണ്ട്അത് കേൾക്കാൻ ആരുമില്ലലോകം വല്ലാതെ തണുത്തിരിക്കുന്നു Continue reading ലോകം വല്ലാതെ തണുത്തിരിക്കുന്നു NPM23 6/30

എനിക്കേറ്റവും പ്രിയപ്പെട്ട സൂര്യോദയം NPM2023 5/30

എനിക്കേറ്റവും പ്രിയപ്പെട്ട സൂര്യോദയംആ കാട്ടിൽ തന്നെയാണ്മരത്തിന്റെ ചില്ലകൾക്കിടയിലൂടെ വരുന്നത്ഞാനും അവളും ഒന്നിച്ചിരിക്കുമ്പോൾ ഇരുവരും നഗ്നരായി…ഒരു പുതപ്പിൽ മൂടി പുതച്ചങ്ങനെകൈയ്യിൽ ഒരു കപ്പ് കാപ്പിആവി പറക്കുമ്പോൾ അവളുടെ മുഖം തെളിയുംമാറി മാറി ഞങ്ങൾ ഒരേ കപ്പിൽ നിന്നും…. കെട്ടിപ്പിടിച്ചിരുന്ന് കാപ്പി കുടിക്കുംഅപ്പോൾ…. ഞങ്ങൾക്ക്… ചുംബിക്കാൻഅതിയായൊരു മോഹം തോന്നുംഅടുത്ത നിമിഷം ജീവനുണ്ടെന്നതിന്ആർക്ക് എന്തുറപ്പ് ? സൂര്യൻ മെല്ലെ ഉദിച്ചു വരുംഞങ്ങൾ അവിടെ തന്നെ ഇരിക്കുംഒരു കാപ്പിക്ക് ശേഷം മറ്റൊന്ന്ഒരു ചുംബനത്തിനു ശേഷം മറ്റൊന്ന് ഞങ്ങൾ വസ്ത്രങ്ങൾ ധരിക്കുംലോകവും അലാറം കേട്ട് ഉണർന്നു വരുംരണ്ടു പേരും വീണ്ടും ചുംബിക്കും അടുത്ത നിമിഷം രണ്ടപരിചിതരായി മാറുംഒരിക്കലും ഒന്നിക്കാത്തരണ്ടു … Continue reading എനിക്കേറ്റവും പ്രിയപ്പെട്ട സൂര്യോദയം NPM2023 5/30

ഒരു പുതിയ ഇല NPM2023 4/30

ഒരു പുതിയ ഇല കൊഴിയുന്നുഒരു മരത്തിൽ നിന്നുമല്ല,ഒരു ജീവനിൽ നിന്നുംഒരു കാടല്ല, ഒരു കുടുംബംഒരു ജീവൻ….. കൊഴിഞ്ഞ ഇലകൾഅടയാളങ്ങൾ ബാക്കി വയ്ക്കാറില്ലഅവർ മരങ്ങളെ തള്ളിപ്പറയാറില്ല. പൊഴിഞ്ഞു പോകുന്ന ജീവനുകൾകുടുംബത്തെ തള്ളിപ്പറയാറില്ലമറവിയിലേക്കുള്ള അവയുടെ  ഊഴം കാത്തു കിടക്കുകയാണ് പതിവ് -വിനോദ്- Continue reading ഒരു പുതിയ ഇല NPM2023 4/30

അതൊരു ഭയങ്കര വേദനയാണ് NPM2023 3/30

അതൊരു ഭയങ്കര വേദനയാണ്മുറിയുടെ ഒരു മൂലയിൽ നിന്നാണ് അതിന്റെ വരവ്അതിന് ഉറക്കം തൂങ്ങിയ കണ്ണുകളാണ്ഞാൻ അത്ര കാര്യമാക്കുന്നില്ല അതിന് കാലുകളില്ല.ഒരു ചക്രം മാത്രമുണ്ട് അതിന്റെ പുറകിൽ ഘടിപ്പിച്ചിരിക്കുന്നുഅതിന് ഭാഷയൊന്നും  മനസ്സിലാവില്ല കുറെ നാളായി അതവിടെ ഉണ്ടായിരുന്നിരിക്കണംചിലപ്പോൾ ഒരു ദശലക്ഷം വർഷം പഴക്കമുണ്ടാവണംതനിച്ചാണോ അതവിടെ എന്നറിയില്ലഅതിന് ഒരു കുടുംബം ഉണ്ടായിരിക്കുമോ? അത് അവിടെയുണ്ടോ എന്ന് കൃത്യമായി  കാണാൻ കഴിയില്ലപക്ഷെ എനിക്ക് അതിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നുണ്ട്മുറിയിൽ ഒരുതരം മണവുമുണ്ട്ഇത്രയും കാലം അതെന്റെ മണമാണെന്നാണ് കരുതിയത്എന്നാൽ അത് ഞാനല്ലെന്ന് ഇപ്പോൾ മനസ്സിലായി മണം അപരിചിതമല്ല ചിലപ്പോൾ എനിക്കങ്ങനെ തോന്നുന്നതാവാം.ഇരുണ്ട മുറികളിലെ എല്ലാ മണവും  തിളങ്ങി നിറഞ്ഞു നിൽക്കും അതൊരു ഭയങ്കര … Continue reading അതൊരു ഭയങ്കര വേദനയാണ് NPM2023 3/30

ഭൂതകാലത്തെ വിരസത NPM2023 2/30

എനിക്ക് ബോറടിക്കാറുണ്ടെന്ന് നിങ്ങൾക്കറിയുമോ ?അല്പം വിചിത്രമാണെന്നറിയാം വിരസത ഇന്നൊരു  സംഭവമല്ലല്ലോവിരസതയെ നമ്മൾ മൊബൈൽ ആപ്പുകൾക്കുള്ളിൽ കുഴിച്ചിട്ടില്ലേ…? ചില നേരം വിരസത തോന്നാറുണ്ട്..മൊബൈൽ ഫോണിന്റെ ചാർജ് നഷ്ടപ്പെടുമ്പോഴല്ലതൊട്ടടുത്ത് മൊബൈൽ ഫോണുണ്ടാവുംപക്ഷെ വിരസത വന്ന് വരിഞ്ഞു മുറുക്കും വിരസതയുടെ അടിത്തട്ടിലേക്ക് ഒന്ന് പോയി ഭൂതകാലത്തെവിടെയോ ചെന്നെത്തിഅവൻ കളിക്കാൻ വരാതിരുന്ന ആ ഒരു ദിവസത്തേക്ക്ഒരു മനുഷ്യ കുട്ടി… പത്തു വയസ്സ് പ്രായംമജ്ജയും മാംസവും ജീവനും ഒക്കെയുള്ളഒരു നിറഞ്ഞ പുഞ്ചിരിയായിരുന്നു അവൻ  വൈകീട്ട്  അഞ്ചു മണിയോടടുത്തു ഒരേയൊരു സുഹൃത്ത്…. അന്ന് കളിക്കാൻ അവനില്ലതിരക്കാൻ വീട്ടിലേക്ക് ഞാനും ഓടി. സുഖമില്ലെന്ന് അവന്റെ ആരോ പതിയെ പറഞ്ഞുആശുപത്രിയിലെക്ക് കൊണ്ടു പോയെന്ന് വാതിൽപ്പടിയിൽ പുറത്തേക്ക് നോക്കി ഞാനും ഇരുന്നു കൈയ്യിലെ … Continue reading ഭൂതകാലത്തെ വിരസത NPM2023 2/30

വാക്കുകളും കവിതയും 1/30

ഏപ്രിൽ മാസം അമേരിക്കയിൽ ദേശീയ കവിതാ മാസത്തിന്റെ തുടക്കമാണ്… മുൻപൊക്കെ എല്ലാ ദിവസവും ഒരു കവിതയെഴുതി ആഘോഷിക്കാറുണ്ട്… ഇപ്പോൾ വർഷങ്ങളായി അത് നിന്നിട്ട്… ഈ വർഷം വീണ്ടും അത് തുടങ്ങണം എന്ന് തോന്നി…. ഇംഗ്ലീഷിലാണ് എഴുത്ത് പതിവ്… എന്നാൽ അത് മലയാളത്തിലേക്കും മാറ്റിയെഴുതിയാലോ എന്നോർത്തു…. ഇതാ ഈ വർഷത്തെ കവിതാ മാസത്തിലെ ആദ്യത്തെ കവിത… കൂടെ ഒരു സെൽഫിയും വാക്കുകൾ വറ്റി പോകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്ഒരു പുഴ വറ്റി പോകുന്ന പോലെചില വാക്കുകൾ ചേർത്തുവെച്ചാൽ ഒരു കവിതയാവില്ലെ…?.അപ്പോൾ കവിത വാക്കുകളുടെ ഒരു പുഴയല്ലേ ? ചിലപ്പോൾ വാക്കുകൾ വായ്ക്കുള്ളിൽ വച്ച് വരണ്ടുപോകും.ചിലപ്പോൾ … Continue reading വാക്കുകളും കവിതയും 1/30

വരുന്നുണ്ട് വീണ്ടും

വരുന്നുണ്ട് വീണ്ടും…മറന്നു പോയ അതെ വഴികളിലേക്ക്കണ്ടുമുട്ടാൻ മാത്രമല്ല…ഒരു പ്രഭാതം പോലും മുടങ്ങാതെഒരുമിച്ചെഴുന്നേറ്റ് ആ നഷ്ടനിമിഷങ്ങളെ മുഴുവൻ അനുഭവിക്കാൻ വരുന്നുണ്ട് വീണ്ടും…അറിവുകൾ മുറിഞ്ഞില്ലാതായ അതെ ഇടങ്ങളിലേക്ക്.പഠിക്കാൻ മാത്രമല്ല…ഒരദ്ധ്യായം പോലും മുടങ്ങാതെവീണ്ടും വായിച്ചു കേൾക്കാനായി. വരുന്നുണ്ട് വീണ്ടും…കിനാവുകൾ ഉണർന്നിരിക്കുന്ന ആ നിറങ്ങളിലേക്ക്.കാണുവാൻ മാത്രമല്ല…നിറച്ചു വച്ച ഗ്ലാസ്സുകളിൽ നിന്നുംതുളുമ്പാതെ ഒരിറ്റു നുകരാൻ….. Continue reading വരുന്നുണ്ട് വീണ്ടും

പുതിയ ജോലി നോക്കുന്നവർക്ക് ഒരു സൊറ

അജൈൽ മലയാളി ചാനലിലെ അടുത്ത സൊറ പറച്ചിൽ… വിഷയം ആദ്യത്തെ ജോലി കിട്ടുന്നതിനെ കുറിച്ച്…. ആദ്യത്തെ ജോലിയന്വേഷിക്കുന്നവർക്ക് മാത്രമല്ല ജോലിയന്വേഷിക്കുന്ന എല്ലാവർക്കും ചിലപ്പോൾ ഈ വീഡിയോയിലെ കാര്യങ്ങളുമായി കണക്റ്റ് ചെയ്യാൻ പറ്റുമായിരിക്കും…. രണ്ടാഴ്ച്ച കൂടുമ്പോഴാണ് Agile Malayali യുട്യൂബ് ചാനലിൽ പ്രഫഷണൽ വിഷയങ്ങളിലെ ഞങ്ങളുടെ സൊറ…. ചാനൽ സബ്സ്ക്രൈബ് ചെയ്യുക കേൾക്കുക കമന്റുക…. പുതിയ വിഷയങ്ങൾ സജസ്റ്റ് ചെയ്യുക… Continue reading പുതിയ ജോലി നോക്കുന്നവർക്ക് ഒരു സൊറ

ഒരു നാർസിസിസ്റ്റ് – ഇത്രയൊക്കെ ഉള്ളു നമ്മൾ

ക്യാമറ നോക്കുന്നില്ലെങ്കിലും ശ്രദ്ധ മുഴുവൻ ക്യാമറയുടെ മുകളിലാണ്… മൂന്ന് സെക്കണ്ടിന്റെ ടൈമറും വച്ച് ഫോട്ടോ എടുക്കാനായി കാത്ത് നിൽക്കുന്ന ഒരു നാർസിസ്റ്റിക്ക് പഹയൻ… ഇന്നലെ ഒരാൾ എന്നോട് ചോദിച്ചു ഞാൻ നാർസിസിസ്റ്റ് ആണോ എന്ന്… ആണല്ലോ… അല്ലെന്ന് പറയാൻ എങ്ങിനെ പറ്റും… ചോദിച്ച കക്ഷി ഒരു മോദി ഫാനും കൂടിയാണ്… അത് കൊണ്ട് കക്ഷിയോട് പറഞ്ഞു… അതെ നാർസിസിസ്റ്റ് തന്നെയാണ് പക്ഷെ നമ്മുടെ പ്രൈം നാർസിസിസ്റ്റിന്റെ അടുത്തെത്താൻ ഇനിയും ഒരുപാട് പോകാനുണ്ട് എന്ന്… ചിലർ സമ്മതിക്കും ചിലര് സമ്മതിക്കില്ല… പക്ഷെ ഈ പടം കണ്ടപ്പോൾ ഒരു കാര്യം മനസ്സിൽ വന്നു… സാമൂഹ്യ … Continue reading ഒരു നാർസിസിസ്റ്റ് – ഇത്രയൊക്കെ ഉള്ളു നമ്മൾ

എങ്ങനെ ഒരു നല്ല ടീമംഗം ആവുന്നു..

നമ്മൾ പലപ്പോഴും ഒരു ടീമിന്റെ ഭാഗമാകും. individual contributers ഇല്ലെന്നല്ല… പക്ഷെ നേരിട്ടും അല്ലാതെയും നമ്മൾ ടീമുകളുടെ കൂടെയോ അതിന്റെ ഭാഗമായോ പ്രവർത്തിക്കേണ്ടതായി വരും. അത് സമൂഹത്തിലും ജോലിയിലും കുടുംബത്തിലും ഒക്കെ അങ്ങനെ തന്നെയാണ്. എല്ലാം അറിയുന്നവരാണ് എന്ന ഭാവമുള്ളവർക്കും പലയിടത്തും മറ്റുള്ളവരുടെ സഹായം വേണം. നല്ല വിവരമുള്ളവരെല്ലാം നല്ല ടീം അംഗങ്ങൾ ആവണമെന്നില്ല. ഏതൊരു അറിവും കഴിവും സ്വന്തമാക്കുന്ന പോലെ തന്നെ നമ്മൾ ആർജ്ജിക്കേണ്ട ഒന്നാണ് നന്നായി ഒരു ടീമുമായി എങ്ങനെ പ്രവർത്തിക്കാം എന്ന്. അത് കൊണ്ടാണല്ലോകുട്ടികളെ ടീമുകളുടെ ഭാഗമാവുന്ന കായിക രംഗങ്ങളിലും കല രംഗങ്ങളിൽ ചേർക്കുന്നത്… ജീവിതം നമ്മുടേതാണെങ്കിലും … Continue reading എങ്ങനെ ഒരു നല്ല ടീമംഗം ആവുന്നു..