കോമഡി മനിതൻ NPM2023 26/30

ചിലരങ്ങനെയാണ്…ഒന്നും പറയില്ല… പറയേണ്ട ആവശ്യമില്ലഅവരോട് പറഞ്ഞിട്ടും കാര്യമില്ല മനുഷ്യൻ… വല്ലാത്തൊരു വിചിത്ര ജീവി തന്നെഎവിടെയും തൊടാതെ എന്നാൽ എവിടെയൊക്കെയോ പറ്റി പിടിച്ച്കഴിയുന്ന ഒന്ന്…. പറ്റിച്ച് പിടിക്കപ്പെട്ട് എന്നും പറയാം ഒരു മാധ്യമ സാമൂഹ്യ മാധ്യമ ഭാഷയിൽ സ്വന്തം മണ്ടത്തരം കണ്ടിട്ടും ഒരു കൂസലുമില്ലാത്തവരാണ്നമ്മൾ മനുഷ്യർ അറിയാം പക്ഷെ ഒന്നും ചെയ്യില്ലഎന്തെങ്കിലും ചെയ്യുക എന്നത് തന്നെ പ്രയാസമാണ്മടിയും തോൽക്കുമോ എന്ന പേടിയും കൂടി ഒരു വല്ലാത്ത കോമഡിയാണ് നമ്മൾ മനുഷ്യർ എങ്കിലും ഒന്നുണ്ട്…വേണമെങ്കിൽ തിരുത്താനുംചുറ്റുപാടുകളെ മാറ്റാനും എന്നും കഴിവുള്ള ജീവിയുമാണ് മനുഷ്യൻ.. powerful but capable to be uselessഎന്നും ഇടയ്ക്ക് തോന്നാം…. … Continue reading കോമഡി മനിതൻ NPM2023 26/30

മുകളിലത്തെ കാഴ്ച്ചകൾ NPM2023 25/30

താഴേക്ക് ഇറങ്ങി ചെല്ലണംഎന്നാണവർ പറയുന്നത്…എന്നാലേ ശരിക്ക് കാണുകയുള്ളു എന്ന് ഇതാദ്യമായി കേൾക്കുകയാണ്എന്നായി ഞാൻ.. അൻപത് വർഷത്തിന് മുകളിലായിഈ ലോകത്ത് വന്നിട്ട്ചെറുപ്പം മുതൽ കേൾക്കുന്നത് ഇതിന്റെ വിപരീതമാണ്… മുകളിലേക്ക് കയറി വാഎന്നാൽ നന്നായി കാണാം എന്നാണ്..ഞാൻ പഠിച്ച കാഴ്ച്ച പുരാണം ചിലപ്പോൾ മുകളിലും താഴെയും ഉണ്ടാവുംകാണാനുള്ള കാഴ്ച്ചകൾ.. എല്ലാവരും മുകളിലേക്ക് കയറണംഎന്നത് ആര് തീരുമാനിച്ചു…മുകളിലെ കാഴ്ച്ചകൾ കൂടുതൽ നല്ലതാണോ? അതോ….മുകളിൽ നിന്നും താഴോട്ട് നോക്കണോ.. കാഴ്ചകളിലെ വലിപ്പ ചെറുപ്പംഒരു സമൂഹത്തിന്റെ പ്രശ്നമാണ്..അത് മനുഷ്യന്റേതുമായി തീരുന്നു…. താഴെയുള്ള കാഴ്ച്ചകൾ മോശമെന്ന പോലെ കാഴ്ച്ചകളുടെ ഭാഗമാവണം എന്നുണ്ടെങ്കിൽതാഴേക്ക് പോയെ മതിയാവു…എനിക്കതാണിഷ്ടം…കാഴ്ചകളുടെ ഭാഗമാവണം… ഒറ്റപ്പെടാൻ മുകളിലാണ് നല്ലത്               എല്ലാവരും കൂടുതൽ … Continue reading മുകളിലത്തെ കാഴ്ച്ചകൾ NPM2023 25/30

കണ്ടെത്തണോ ? NPM2023 24/30

നമ്മളിലൊക്കെ നഷ്ടപ്പെട്ട ഒരാളുണ്ട്അവരെ കണ്ടെത്താനുള്ള ശ്രമമാണ്അതാണ് നമ്മൾ ചെയ്യുന്നത്…എപ്പോഴും… എല്ലാ ദിവസവും നമ്മുടെ ഉള്ളിൽ… ആരെങ്കിലും എപ്പോഴും നഷ്ടപ്പെട്ടു കൊണ്ടിരിക്കുംഎപ്പോഴും ആ തിരച്ചിലിലാണ് നമ്മൾ ഒരാളെ കണ്ടെത്തുംഅപ്പോൾ മറ്റാരെങ്കിലും കാണാതെ പോവുംഇത് തുടർന്നു കൊണ്ടേയിരിക്കും…. നഷ്ടപ്പെട്ടവരെ കണ്ടെത്താനുള്ള ഒരു വഴിയുണ്ട്നമ്മൾ മുമ്പ് ചെയ്ത എന്തെങ്കിലും ഒന്നെടുക്കുകഅത് വീണ്ടും ആവർത്തിക്കുകതുടർന്നും വീണ്ടും വീണ്ടും അതാവർത്തിക്കുകഅപ്പോൾ ആ വ്യക്തിയെ കണ്ടെത്തും… നഷ്ടപ്പെട്ടവർ എന്നും നമ്മുടെഭൂതകാലത്തിൽ നിന്നുമാണ്…  ആൾക്കൂട്ടത്തിൽ നിൽക്കാൻഞാൻ ഏറെ ഇഷ്ടപ്പെടുന്നുചുറ്റുമുള്ള എല്ലാവർക്കുംഎല്ലാം ഉണ്ടെന്ന് തോന്നുംഎന്നിട്ടും അവർ തിരച്ചിലിലാണ് അവരെല്ലാം തിരയുകയാണ്അവരുടെ ഉള്ളിലെആ നഷ്ടപ്പെട്ട വ്യക്തിക്ക് നമ്മൾക്കും കണ്ടെത്താൻ കഴിയുംപക്ഷെ നമ്മൾ സത്യസന്ധരായിരിക്കണംനഷ്ടപ്പെട്ടു എന്നാദ്യം സമ്മതിക്കേണ്ടതുണ്ട് … Continue reading കണ്ടെത്തണോ ? NPM2023 24/30

ജീവനോടെ…. NPM2023 23/30 – Malayalam Poem

അങ്ങനെ അത് തീരുമാനിക്കപ്പെട്ടുഅവർ വാതിലുകൾ അടച്ചു കുറ്റിയിട്ടുജനാലകളും അടച്ചു… ശബ്ദമുണ്ടാക്കാതെ…ആ ഇടുങ്ങിയ മുറിയിൽഅവർ കാത്തിരുന്നു..ആരെയും കാത്തിരിക്കുകയല്ല… ആരും വരാതിരിക്കാൻ…കാതൊർത്തിരിക്കുക… ഓരോ ചെറിയ ശബ്ദവുംഒരു മരണ മണി ആയിരിക്കാം…ചെറിയ കുട്ടികളും ശബ്ദിക്കാതെ കാത്തിരുന്നു…കൂട്ടികളെപ്പോൾ കരഞ്ഞു തുടങ്ങുംഎന്നവർ ഭയപ്പെട്ടു…  മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിൽ… അങ്ങനെ… ഇതൊരു സ്വപ്നമാവണെഎന്നവരിൽ പലരും ആഗ്രഹിച്ചു….  പക്ഷെ സ്വപ്നങ്ങൾ വേണമെങ്കിൽഅവർക്ക് ഉറങ്ങാൻ കഴിയണംഭയമില്ലാതെ…. അതുവരെ ശ്വാസം അടക്കിയിരിക്കണംജീവനോടെ കാത്തിരിക്കണം !!! -പഹയൻ- Continue reading ജീവനോടെ…. NPM2023 23/30 – Malayalam Poem

അസ്തമിക്കുന്നവർ npm2023 22/30 – Malayalam Poem

ചില രാത്രികളിൽ നക്ഷത്രങ്ങൾകൂട്ടമായി കരയുന്നു…  സൂര്യൻ പല തവണ ഉറക്കമുണർന്നു..സൂര്യന്റെ സുഹൃത്തുക്കൾ സൗരയൂഥങ്ങളുടെ കോടതിയിൽ.പരാതി നൽകി… അവർ കരയുന്ന നക്ഷത്രങ്ങളെ താക്കീത് ചെയ്തുസൂര്യനെ ഉണർത്തുന്നത് ശിക്ഷാർഹമാണെന്നും പറഞ്ഞു… അങ്ങിനെയാണ് നക്ഷത്രങ്ങൾഒരുമിച്ച് കരയുന്നത് നിർത്തിയത്…  ഇപ്പോൾ അവ ഒറ്റക്ക് തെങ്ങുകയേ പതിവുള്ളു… അതു കേട്ടിട്ട് പോലും ഇപ്പോൾസൂര്യന്റെ ഉറക്കത്തിന് ഭംഗം വരുമത്രെ.. നക്ഷത്രങ്ങളുടെ തേങ്ങലും കാതോർത്താണ്എല്ലാ ദിവസവും സൂര്യൻ അസ്തമിക്കുന്നത് എന്ന് ശൂന്യാകാശത്ത് വിലസുന്ന മാധ്യമ പ്രവർത്തകർ പറയുന്നുണ്ട്     സൂര്യന് നക്ഷത്രങ്ങളും തമ്മിലുള്ള ഇല്ല കഥകൾ മിനയുന്നത് മതവിശ്വസികളാണെന്ന് നിരീശ്വരവാദികളും യൂട്യൂബ് യുക്തിവാദികളും പുച്ഛിച്ചിരിക്കാറുണ്ട് നക്ഷത്രങ്ങളുടെ കണ്ണുനീരിൽ സൂര്യന് അതിന്റെ ഭാവി കാണാമെന്ന് വിശ്വാസികളും തിരിച്ചു … Continue reading അസ്തമിക്കുന്നവർ npm2023 22/30 – Malayalam Poem

വൃദ്ധനും രണ്ടു വരികളും NPM2023 21/30 – Malayalam Poem

മെലിഞ്ഞൊരു വൃദ്ധനായിരുന്നുകൈയ്യിൽ കറുത്തൊരു ബ്രീഫ്‌കേസുമുണ്ട്കൈത്തണ്ടയിൽ വാച്ചില്ലഎകിലും സമയമായ പോലെകാറിനടുത്തേക്ക് നടന്നു ഒരുവട്ടം പിന്നിലെ മോട്ടൽ ഒന്ന് നോക്കിമുഖത്ത് വികാരങ്ങൾ ഒന്നുമില്ലമെല്ലെ കാറിന്റെ വാതിൽ തുറന്നു അയാൾ കാർ സ്റ്റാർട്ട് ചെയ്തില്ലകണ്ണടച്ച് അവിടെ ഇരുന്നുഎന്തോ കാത്തിരിക്കുകയായിരുന്നുഅല്ലെങ്കിൽ ചിന്തിക്കുന്നുഅതുമല്ലെങ്കിൽ സമയമായിട്ടില്ല അയാൾ ബ്രീഫ്‌കേസ് തുറന്നുഒരു പാക്കറ്റ് പുറത്തെടുത്തുഅത് പതുക്കെ തുറന്നു മടിയിൽ വച്ചു പാക്കറ്റിൽ നിന്നുമൊരു കടലാസെടുത്തുഅതിലേക്ക് നോക്കിയിരുന്നുവായിക്കുകയാവാം…. പോക്കറ്റിൽ നിന്നും ലൈറ്ററെടുത്തുഅയാൾ ആ കടലാസ് കത്തിച്ചുവണ്ടി സ്റ്റാർട്ട് ചെയ്തു അയാൾ പുറത്തേക്ക് കൈ നീട്ടികൈയ്യിൽ കത്തുന്ന കടലാസ് തുണ്ട്കാറ് നീങ്ങിത്തുടങ്ങി കടലാസ്സ് മുഴുവൻ കത്തിയില്ല ബാക്കി പൊടിഞ്ഞ് നിലത്തു വീഴുന്നുഅയാൾ എങ്ങും നോക്കാതെകാറുമോടിച്ച് പോയി…. … Continue reading വൃദ്ധനും രണ്ടു വരികളും NPM2023 21/30 – Malayalam Poem

വേദനയല്ല വിഷയം NPM2023 20/30 – Malayalam Poem

വേദനകൾ ഒരു വിഷമമാണ്… സമയം നോക്കാതെ കടന്നു വരും  വരവിന്റെ കാരണം മനസ്സിലായാൽസമാധാനമുണ്ടാവും….പക്ഷെ അതും ഉണ്ടാവില്ല… വേദനകൾക്കെല്ലാം ഒരു ചരിത്രമുണ്ടാവുംഅതിന്റെ വർത്തമാനം അതിശക്തമാണ്..വേദനകൾക്ക് ഭാവി അരുത് ഇവിടെ… എന്റെ വേദനയും നിന്റെ വേദനയുമുണ്ട്..ഒപ്പം നമ്മുടെ വേദനയും… എന്റെ വേദനയും നിന്റെ വേദനയും തുല്യമാണ്…പക്ഷേ നമ്മുടെ വേദന….അതാണ് ലോകത്തെ മാറ്റി മറിക്കുന്നത് വേദനകളിൽ നിന്നും ചില രീതികൾപുറത്ത് വരും…അതിനെ നേരിടാൻ…സഹിക്കാൻ…കുറയ്ക്കാൻ….പങ്കു ചേരാൻ…അതിനോടൊത്ത് ജീവിക്കാൻ… വേദനകൾ ഓർമ്മകൾ പോലെയാണ്പുതിയ സാധ്യതകൾ നൽകുന്നുപുതിയ തീരുമാനങ്ങൾ എടുപ്പിക്കുന്നുപലതും പഠിപ്പിക്കുന്നു….  വേദനകൾ മനുഷ്യരെ ഒരുമിപ്പിക്കുന്നു…കാണാപ്പുറങ്ങൾ കാട്ടിത്തരുന്നു   അല്ല വേദനയല്ല ഇന്ന് വിഷയം…വേദന മനസ്സിലാവാത്തതാണ്.. അന്യന്റേയും അവനവന്റെയും -വിനോദ്- Continue reading വേദനയല്ല വിഷയം NPM2023 20/30 – Malayalam Poem

ബല്ലാത്ത മോട്ടിവേഷൻ NPM2023 19/30 – Malayalam Poem

എളുപ്പത്തിൽ തകരുന്ന ജീവിതങ്ങളെമോട്ടിവേറ്റ് ചെയ്ത് തകർച്ചകളിൽ നിന്നുംരക്ഷിക്കണം…. വ്യാമോഹമാണ്….പക്ഷെ ട്രെൻഡിങ്ങാണ്…മോട്ടിവേഷൻ…. പക്ഷെ… ചെറിയൊരു തകരാറുണ്ട്… ജീവിതം അല്പം സങ്കീർണ്ണമാണ്… അതിൽ….തകർച്ചയും പതർച്ചയും ചേർച്ചയുമുണ്ട് നമ്മൾ….ആവർത്തിച്ചാവർത്തിച്ച് തകരുന്നുപലപ്പോഴായി പതറുന്നു…. വീണ്ടും ഒന്നിച്ചു ചേരുന്നു… തകർച്ച തന്നെ ഒരു ജീവിതാനുഭവമാണ്മനുഷ്യരെ അന്യോന്യം ബന്ധിപ്പിക്കുന്ന സർവ്വസാധാരണ ജീവിതാനുഭവം… ആരാന്റെ കണ്ണിൽ കണ്ണുനീർ കണ്ടാൽ സങ്കടം കൊണ്ടൊരു തകർച്ച… ആരാന്റെ കണ്ണിൽ മറ്റാർക്കോ വേണ്ടിസ്നേഹം നിറയുമ്പോൾ… സന്തോഷം കൊണ്ടും ഒരു തകർച്ച ! ഒറ്റക്ക് തകരുന്ന മനുഷ്യർപിന്നെ….ഒന്നിച്ചൊരുമിച്ച് കൂട്ടം കൂട്ടമായി വന്ന്തിരിച്ചു ചേരുന്നു… ഒന്ന് തകർന്നാലൊന്നും  കുഴപ്പമില്ലഒന്ന് കരഞ്ഞാലും…. പരാജയപ്പെടുന്നതിൽ എന്താണിത്ര പ്രശ്നം?ചില കാര്യങ്ങൾ അറിയാത്തത് ഒരു കുറ്റമാണോ?വ്യത്യസ്തനാകുന്നതിൽ എന്തിന് അസ്വസ്ഥത … Continue reading ബല്ലാത്ത മോട്ടിവേഷൻ NPM2023 19/30 – Malayalam Poem

ഒരു ലേശം പുച്ഛം NPM2023 18/30

നല്ല മനസ്സുകളെ നശിപ്പിക്കുന്നഒളിഞ്ഞു കിടക്കുന്നൊരു വിദ്വെഷമുണ്ട്ഈ ലോകത്ത്…  തീർത്തും ശാന്തരായ ആളുകൾ അലറി കൊണ്ട് ഓടി നടന്ന്ചിന്തിക്കാൻ കഴിയാത്ത ഭീകരതചെയ്യുന്നത്…. ഓരോ തവണയും നമ്മൾ ആശ്ചര്യപ്പെടുംഅത്ഭുതപ്പെടും… ടീവിയിലും സാമൂഹ്യ മാധ്യമങ്ങളിലുംചർച്ചിക്കും… ഛർദിക്കും….  അലറി തിമിർക്കുംആരെയൊക്കെയോ പഴിചാരും….നമ്മളെ ഒഴിച്ച്… എത്രയെത്ര കുറ്റങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് ലോകത്തിലെ നല്ല മനസ്സുകളായ നമ്മൾക്ക് കാര്യങ്ങൾ വ്യക്തമാവാൻ ? നമ്മളും ഇതിനൊക്കെ തീർത്തും പ്രാപ്തരാണെന്ന് ആത്മാർത്ഥമായി മനസ്സിലാക്കാൻ…? മനുഷ്യന്റെ ചരിത്രത്തിലേക്ക് ഒന്ന് നോക്കിയാൽ കാണാം…. പറഞ്ഞറിയിക്കാനാവാത്ത ഭീകരത നമ്മുടെ പൂർവ്വികർ മഹാന്മാരാണ്….. ചിലരൊക്കെ വമ്പന്മാരാണ്…. നിഷ്കളങ്കതയെ ഈ ഭൂമുഖത്തു നിന്നുപല തവണ തുടച്ചു നീക്കിയവരാണ് എന്നിട്ടും നമ്മൾ ഞെട്ടുന്നു… . ഞെട്ടി തെറിക്കുന്നു ഓരോ തവണയും… മുമ്പത്തേക്കാൾ വികാരത്തോടെആശ്ചര്യപ്പെടുന്നു…വികാരഭരിതരാവുന്നു…. എല്ലാവർക്കും….. കുറ്റവാളികളിൽ … Continue reading ഒരു ലേശം പുച്ഛം NPM2023 18/30

കവിതകളെ കുറിച്ചൊരു ഗവിത NPM2023 17/30

ജനനം…സന്തോഷത്തിന്റെ നിമിഷമാണ്മരണംവേദനാജനകമാണ് ഒന്നും എഴുതാൻ തയ്യാറല്ലാത്ത ഒരാളുടെവാതിലിൽ അത് വന്ന്  മുട്ടുമ്പോഴാണ്ഒരു കവിത സംഭവിക്കുന്നത്….  കവിത എല്ലാവർക്കുമുള്ളതല്ലഅത് നിങ്ങളുടെ വയറ് നിറയ്ക്കില്ലഅത് കവിയെ പോലും പോറ്റില്ല…. പക്ഷെ അത് കവിയെ രക്ഷിക്കുംനിത്യനാശത്തിൽ നിന്ന്രക്ഷിക്കുമോ..? അറിയില്ല…രക്ഷിക്കുമായിരിക്കും….    ഇപ്പോൾ ആർക്കും കവിതകൾ വേണ്ടഅവർക്ക് സമയമില്ല എന്നാൽ ഒറ്റക്കിരിക്കുമ്പോൾഅവരവരുടെ ചിന്തകളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരു കവിതയുടെ മായാജാലം അറിയും..  ചിന്തകളുടെ വലിയൊരു കൂട്ടായ്മയിലേക്ക്ആ കവിത നമ്മളെ കൊണ്ടു പോകുംകാര്യങ്ങൾ അത്ര മോശമല്ലെന്ന്നമ്മളോട് പറയും..  അല്ലെങ്കിൽ ഇങ്ങനെ പറയും“കാര്യങ്ങൾ വളരെ മോശമാണ്പക്ഷെ നമ്മൾ അതിജീവിക്കും” എല്ലാവരിലും ഒരു കവിതയുണ്ട്അതാണ് അവർ ജീവിച്ചു തീർക്കുന്നത്..സമാനതകളില്ലാത്ത രൂപത്തിൽപൂർണ്ണമായി, ഏറ്റവും മികച്ച രീതിയിൽ  … Continue reading കവിതകളെ കുറിച്ചൊരു ഗവിത NPM2023 17/30