4/365 – നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ..

ആണോ..? എന്ന് ചിലരൊക്കെ പറയുന്നു… എന്റെ സാമൂഹ്യ മാധ്യമത്തിലെ കോപ്രായങ്ങൾ കണ്ടിട്ടാവണം… “നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ” എന്ന ചോദ്യം…  അതൊക്കെ തോന്നും… പക്ഷെ അങ്ങനെയൊക്കെ ആളുകളെ കൊണ്ട് തോന്നിപ്പിക്കാൻ വേണ്ടി പെടുന്ന പാട് ചെറുതല്ല… എല്ലാം അടക്കി പിടിച്ച് പുറത്തേക്ക് കാട്ടുന്ന ആ ചിരിയുണ്ടല്ലോ… ഓഹ്… ഒരു ബല്ലാത്ത ഫീലാണ്..    അല്ലെങ്കിലും നമ്മുടെ സന്തോഷവും അരിശവും മാത്രം കാണിക്കാനുള്ള ഇടമായിട്ടില്ലേ സാമൂഹ്യ മാധ്യമങ്ങൾ ഇന്ന് മാറിയിരിക്കുന്നത്… ഒന്നുങ്കിൽ “എന്നെ കണ്ടോ ഞാനെത്ര കേമൻ.. ഞാനെത്ര മിടുക്കൻ” അല്ലെങ്കിൽ “നീയാരാടാ ഇതൊക്കെ പറയാൻ” ഈ രണ്ടു ലൈനാണ് എല്ലാം… സന്തോഷം.. ഹാപ്പി … Continue reading 4/365 – നിങ്ങൾ ആള് എപ്പോഴും ഹാപ്പിയാണല്ലോ..

3/365 – കാതൽ സിനിമ കണ്ടിട്ട് പറഞ്ഞതും കേട്ടതും

കാതൽ സിനിമ റിലീസ് ചെയ്ത് ഏറെ കഴിഞ്ഞാണ് കണ്ടത്. ഇവിടെ അമേരിക്കയിൽ ഞങ്ങൾ താമസിക്കുന്നതിനടുത്തുള്ള തീയറ്ററിൽ സിനിമ വന്നില്ല. പല തവണ ജിയോയെ മെസേജ് ചെയ്തും ചോദിച്ചു… നോക്കുന്നു എന്നണ് ജിയോ പറഞ്ഞത്… പിന്നെ ഇവിടെ മലയാളം സിനിമകൾ കൊണ്ട് വരുന്ന ആളെ ഒരു പരിപാടിക്ക് കണ്ടപ്പോൾ ചോദിച്ചു “എന്താ ചങ്ങായി കാതൽ ഒന്ന് കൊണ്ട് വന്നു കൂടെ” ആള് വളരെ സത്യസന്ധമായി പറഞ്ഞു “അതിന്റെ തീം ഒക്കെ കാരണം ഇവിടെ ആളുകൾ കാണുമോ എന്നറിയില്ല.. പക്ഷെ ഇപ്പോൾ അത് നാട്ടിൽ ആളുകൾ കുറെ കാണുന്നുണ്ട് എന്നറിഞ്ഞു… നോക്കട്ടെ” ശരിയാണ് ഞാൻ … Continue reading 3/365 – കാതൽ സിനിമ കണ്ടിട്ട് പറഞ്ഞതും കേട്ടതും

2/365 മനുഷ്യർ എന്തിനാണ് എഴുതുന്നത്…?

ആളുകൾ എഴുതുന്നത് മറ്റുള്ളവർ വായിക്കാൻ വേണ്ടിയാണോ അതോ അവരുടെ സുഖത്തിനു വേണ്ടിയാണോ…? എഴുത്ത് മാത്രമല്ല സിനിമയുണ്ടാക്കുന്നത്, പാട്ടു പാടുന്നത്… അവനവന് വേണ്ടിയാണോ അതോ മറ്റുള്ളവരുടെ അംഗീകാരം കിട്ടാനോ..? ആര് കണ്ടാലും കുഴപ്പമില്ല ആര് കേട്ടാലും ആര് വായിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ല എന്നൊക്കെ പറയുന്നവരെ കുറെ കണ്ടിട്ടുണ്ട്. ഞാനും പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യം അറിയില്ല… ഞാൻ അങ്ങനെ പറഞ്ഞതിൽ എന്റെ ഹിപ്പോക്രസി തന്നെയാണ്.. അവനവന്റെ സൃഷ്ടി എന്ത് തന്നെയായാലും അത് അംഗീകരിക്കപ്പെടുക എന്നത് ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹമാണ്. പക്ഷെ അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിൽ എന്തോ ആ സൃഷ്ടി തന്നെ ഒരു കുറവാണ് … Continue reading 2/365 മനുഷ്യർ എന്തിനാണ് എഴുതുന്നത്…?

1/365 – 365 ദിവസത്തെ എഴുത്ത് പ്രോജക്റ്റ്

ഒരു 365 ദിവസത്തെ എഴുത്തു പ്രൊജക്റ്റ്‌ തുടങ്ങണം എന്നുണ്ട്… ഇംഗ്ലീഷിൽ ഒരിക്കൽ ചെയ്തിട്ടുണ്ട്… മലയാളത്തിൽ ശ്രമിക്കണം എന്ന് തോന്നി… എന്തായിരിക്കും തീം…? പ്രത്യേകിച്ച് ഒന്നുമില്ല… ഓരോ ദിവസവും എഴുതാൻ തോന്നുന്നത് പലതുമാവാം… അത് എഴുതാൻ ശ്രമിക്കുക… അത്ര തന്നെ 😊 അന്ന് വായിച്ച കേട്ട കണ്ട വല്ലതും… രാഷ്ട്രീയം… ചിന്തകൾ… ചോദ്യങ്ങൾ… ആശയക്കുഴപ്പങ്ങൾ… ഗവിത-ഗദ്യകവിത… പരിഭാഷകൾ… നുറുങ്ങുകൾ… സന്തോഷം.. സങ്കടം… ബന്ധങ്ങൾ… പരിഭ്രമങ്ങൾ… ആകുലതകൾ… പുസ്തകങ്ങൾ… സിനിമകൾ… ചരിത്രം… ശുഭപ്തി വിശ്വാസം… സാങ്കേതിക വിദ്യ… വ്യക്തി വികാസം… ജീവിതം… ഔദ്യോഗിക വിവരങ്ങൾ… യുക്തിവാദം… ഒറ്റപ്പെടൽ… കൂട്ടായ്മ… ആത്മീയത… പാചകം… സാമൂഹിക വിമർശനം… … Continue reading 1/365 – 365 ദിവസത്തെ എഴുത്ത് പ്രോജക്റ്റ്

തിരിഞ്ഞു നോക്കിയാൽ ചിലരെല്ലാം കാണും – Malayalam Poetry

ചിലര്‍ ആരെയും കാണാതെ ഒറ്റപ്പെട്ടു നില്‍ക്കും. ചിലര്‍ പരിചിത മുഖങ്ങള്‍ അടുത്തേക്കോടി വരുന്നത് കാണും…. ചിലര്‍ സന്തോഷിക്കും..ചിലര്‍ അസ്വസ്ഥരാകും,ചിലര്‍ തിരിഞ്ഞു നടക്കാന്‍ ശ്രമിക്കും….കഴിയാതെ വരുമ്പോള്‍ വിഷമിക്കും…. ഒരിക്കലും തിരിച്ചു പോകാന്‍ കഴിയാത്തൊരു യാത്രയില്‍ കൈ വീശി നില്‍ക്കുന്ന ഉറ്റവരെ കാണും മറ്റു ചിലര്‍….. തങ്ങളിൽ നിന്നും അതിവേഗം മറഞ്ഞു പോകുന്ന മുഖങ്ങളും അവരോടൊപ്പമുള്ള ഓര്‍മ്മകളുമായിരിക്കും മറ്റു ചിലര്‍ക്ക്…. ചിലര്‍ ഒരിക്കലും തിരിഞ്ഞു നോക്കാറേയില്ല….. വേറെ ചിലര്‍ക്ക് തിരിഞ്ഞു നോക്കിയാലെ വന്ന വഴി തെറ്റിയെന്ന് മനസ്സിലാവു….. തിരിഞ്ഞു നോക്കിയാൽ ചിലരെല്ലാം കാണും സ്നേഹം -പഹയൻ- Continue reading തിരിഞ്ഞു നോക്കിയാൽ ചിലരെല്ലാം കാണും – Malayalam Poetry

ഗാന്ധി എന്ന ചിന്ത

ഗാന്ധിജിയുടെ ജീവിതം പലരും എഴുതിയത് വായിച്ചിട്ടുണ്ട്… ദക്ഷിണാഫ്രിക്കയിലെക്ക് പോയ ഗാന്ധിയല്ല ഇന്ത്യയിൽ തിരിച്ചു വന്നിറങ്ങുന്നത്… ഇന്ത്യയിൽ യാത്ര ചെയ്ത ഗാന്ധിയല്ല ഓരോ യാത്രയുടെയും അവസാനത്തിൽ ചെന്നെത്തുന്ന ഗാന്ധി… നിരന്തരം മാറി കൊണ്ടിരിക്കുന്ന… തന്റെ ചിന്തകളിലെ വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങൾ മനസ്സിലാക്കുമ്പോൾ അവയെ മാറ്റുന്ന ഒരു മനുഷ്യനാണ് ഗാന്ധി… മനുഷ്യനാണ് എന്ന് പ്രത്യേകിച്ച് എടുത്തു പറയാൻ കാരണം ‘മാറാൻ തയ്യാറാവുന്ന’ എല്ലാ മനുഷ്യരിലും ഒരു ഗാന്ധിയുണ്ട് എന്ന് സൂചിപ്പിക്കാനാണ്… മഹാത്മാവായല്ല മാറാൻ തയ്യാറായ മനുഷ്യനായാണ് ഗാന്ധി എന്റെ മനസ്സിൽ…. ഗാന്ധി വിമർശനാതീതനല്ല.. ആവുകയുമരുത്… ഗാന്ധിയെ വിമർശനാതീതനാക്കുന്നത് ഗാന്ധിയോടും ഗാന്ധിസത്തോടും ചെയ്യുന്ന തെറ്റല്ലെ….? ഇതെന്റെ … Continue reading ഗാന്ധി എന്ന ചിന്ത

വീഡിയോ വിമർശനം

വീഡിയോ ചെയ്യുന്നതിനേക്കാൾ എളുപ്പം എഴുതുന്നതാണ്…. വീഡിയോ ചെയ്യാൻ വെളിച്ചമുള്ള ബഹളമില്ലാത്ത ഒരു സ്ഥലം കണ്ടു പിടിക്കണം ആദ്യം…. പിന്നെ അങ്ങോട്ട് പോകണം മൈക്ക് ഫിറ്റ്‌ ചെയ്യണം വീഡിയോ എടുക്കണം. വലിയ എഡിറ്റിംഗ് പതിവില്ലെങ്കിലും ഒക്കെ കൂടി കൂടുതൽ സമയം ചിലവാണ്.. എഴുത് കൂടുതൽ എളുപ്പമാണ്… ഈ തയ്യാറെടുപ്പൊന്നും വേണ്ട… പക്ഷെ ഫെസ്ബുക്കിന് വീഡിയോ ഇട്ടാലെ പരസ്യം പതിക്കാൻ പറ്റു. പരസ്യമാണല്ലോ ഫെസ്ബുക്കിന്റെ അന്നം… റീലുകളും ഷോർട്ടും വന്നിട്ടും എന്തോ അതിനോട് ഒരു അടുപ്പം തോന്നിയിട്ടില്ല… കാരണം ഒരു മിനുട്ടിൽ പറഞ്ഞു തീർക്കാനുള്ള കഴിവില്ലാത്തതു കൊണ്ടാകാം… അത് എങ്ങനെ പറ്റും എന്ന് പഠിക്കണം… … Continue reading വീഡിയോ വിമർശനം

തെരുവും ഞാനും – Malayalam Poetry

ചുറ്റും ചിതറിക്കിടക്കുന്ന ചവറ്റുകൊട്ടകൾക്കൊപ്പം ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന കുഞ്ഞിനെ പോലെ ആ തെരുവും ഉറങ്ങി…. രാത്രി ഇരുട്ടിൽ നിന്ന് ഒന്ന് തെന്നിമാറിയപ്പോൾ, ആളുകൾ പല്ലികളെ പ്പോലെ അതിന്മേൽ നടക്കാൻ തുടങ്ങി. ‘നടത്തം’ എന്നത് തെറ്റായ വാക്കായിരിക്കും. ആദ്യം അവർ അവരുടെ മണി മന്ദിരങ്ങൾ വിട്ട് പുറത്തു വന്ന് പതുക്കെ ഇഴഞ്ഞു, പിന്നീട് മുട്ടുകുത്തി…. ചിലർ നിശ്ചലമായി… മറ്റുള്ളവർ മുട്ടുകുത്തിൽ നിന്ന് നിൽപ്പിലേക്ക് ബിരുദം നേടി…. ഒടുവിൽ നടത്തത്തിലേക്കും. മെല്ലെ വേഗത കൂടി…പക്ഷേ തെരുവ് മയക്കം തുടർന്നുഇടയ്ക്കിടെ കൂർക്കം വലിച്ചു,അതിൽ തെരുവ് വിളക്കുകൾ മിന്നി കെട്ടു കളിച്ചു… കിലോമീറ്ററുകളോളം ഞാനും ഒറ്റയ്ക്ക് … Continue reading തെരുവും ഞാനും – Malayalam Poetry

പലരും അതിനെ പലതും വിളിക്കും – Malayalam Poetry

ഞാൻ മഷി കൊണ്ട് ജീവിതം രചിക്കാറില്ല.പരിചയമുള്ള ആളുകളുടെ കണ്ണിൽ നിന്നുംപൊടിയുന്ന അന്യതാഭാവം വഴിയാണ് പരിചയം പതിവ് ചിലരതിനെ കണ്ണുനീരെന്നും വിളിക്കും… സ്‌നേഹത്തെ പുതപ്പിച്ചു കിടത്താറില്ല.കൊഴിഞ്ഞു പോകുന്ന നിമിഷങ്ങളിൽ നിന്നുംകീറിയ ഒരു പുഞ്ചിരിയോടെ ഞാനത് മൂടി വയ്ക്കാറാണ് പതിവ്… ചിലരതിനെ യൗവ്വനം എന്നും വിളിക്കുന്നു. കൈ കൊണ്ട് വേദന തൊട്ടറിയാറില്ല.അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്നതീരാ ഭയത്തോടെ അതിനെയും ഞാൻ മനസിലാക്കുന്നു… ചിലരതിനെ പരാജയം എന്നും വിളിക്കുന്നു. യാത്രകൾക്കിടയിൽ ഞാൻ സംസാരിക്കാറില്ല.പേശികൾ ഇളകാത്ത നിശബ്ദതയിൽ മാത്രമേ എനിക്ക് സംസാര ശേഷി കൈവരാറുള്ളൂ… ചിലരതിനെ മരണമെന്നും വിളിക്കും…. സംഗീതത്തിനൊപ്പം ഞാൻ നൃത്തം വയ്ക്കാറില്ല.മേഖങ്ങൾ ഉണർന്നെണീക്കുമ്പോൾ പൊട്ടി വിടരാറുള്ള … Continue reading പലരും അതിനെ പലതും വിളിക്കും – Malayalam Poetry

നമ്മുടെ കുറവുകളും ന്യൂനതകളും

ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ട്രോൾ ചെയ്യാൻ പറ്റിയ ഒരു നാല് വാർത്തയെങ്കിലും എന്റെ ഫീഡിൽ വന്നിട്ടുണ്ടാവും….. ധാരാളം ലൈക്കും ഷെയറും കമന്റും കിട്ടാൻ സാധ്യതയുള്ളവ… ഒന്നും വേണ്ട എന്ന് വച്ചു…. ആ ട്രോളുകൾ ഒന്നും ആർക്കും ഒരു ഗുണവും ചെയ്യില്ല എന്നത് തന്നെ… പകരം മറ്റൊരു ചിന്ത പങ്കു വയ്ക്കട്ടെ… നമ്മുടെ ലോകത്ത് വിവിധ ആശയങ്ങളുള്ള ധാരാളം ആളുകളുണ്ട്… മതങ്ങൾ രാഷ്ട്രീയം പ്രത്യയശാസ്ത്രം വിശ്വാസങ്ങൾ നാസ്തികത കൾട്ടുകൾ അങ്ങനെ പലതും…. ചിലതിനോട് നമ്മൾക്ക് യോജിപ്പുണ്ടാവും.. ചിലത് നമ്മളെ ബാധിക്കില്ല.. ചിലതിനെ നമ്മൾ ഏറെ എതിർക്കും… ഇതിൽ ചിലതിനെ തുടച്ചു മാറ്റി ഒന്നിൽ … Continue reading നമ്മുടെ കുറവുകളും ന്യൂനതകളും