“എന്താടോ ന്യൂയിയർ പരിപാടി?” അവനോടവർ ചോദിച്ചു
“എന്താവാനാ… ഇതൊക്കെ തന്നെ.. കഴിഞ്ഞ വർഷത്തെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഈ വർഷവും കൊടുക്കാൻ ബാക്കിയായി ഉണ്ടാവും..”
അവനല്പനേരം മിണ്ടാതിരുന്നു.
“അല്ലെങ്കിലും ഡിസംബർ മുപ്പത്തൊന്നിന് അത്ഭുതങ്ങൾ ഒന്നുമുണ്ടാവില്ലല്ലോ..”
”ഒരു ബ്ലഡി പാർട്ടി പൂപ്പർ..”
അവൾ അവനെ നോക്കി പറഞ്ഞു
“പാർട്ടിക്ക് വരുന്നുണ്ടോ എന്നാണ് ഇഡിയറ്റ് ചോദിച്ചത്..”
“ഓ.. പാർട്ടി.. ഇല്ല നിങ്ങൾ പൊയ്ക്കോ.. ഞാനില്ല..”
അവൻ തന്റെ ഫോണിൽ കുത്താൻ തുടങ്ങി…
“ഇതൊന്ന് മാറ്റി വയ്ക്ക്.. യൂ ആർ സച് എ ബോർ..”
അവൾ അവന്റെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു
അവനത് തിരിച്ചു വാങ്ങാൻ ഒരു ശ്രമവും നടത്തിയില്ല. വെറുതെ ചിരിച്ചു കാട്ടി.
“ഈയിടെ എനിക്ക് പെട്ടന്ന് ഉറക്കം വരും.. ഐ സ്ലീപ്പ് അറ്റ് ടെൻ..”
അവൻ എന്തോ കുറ്റബോധത്തോടെ പറഞ്ഞു.
“ആർ യു ഒക്കെ മാൻ” ഒരുത്തൻ ചോദിച്ചു
“യൂ വേർ ദി പാർട്ടി ആനിമൽ..”
അവൻ ചിരിച്ചു..
“ഇപ്പോഴും ആനിമേലൊക്കെ തന്നെയാണ്.. എ സ്ലീപി വൺ ദോ..”
കഴിഞ്ഞ വർഷം എത്ര പാർട്ടികൾക്ക് പോയിട്ട് പത്ത് മണിക്ക് ഉറക്കമായി. ലോകം ബഹളം വയ്ക്കുമ്പോൾ കൺപോളകൾ തുറന്നു വയ്ക്കാൻ കഴിയാതെ കണ്ണുകൾ അടഞ്ഞ് സോഫയിൽ കിടന്ന് ഉറക്കമായിട്ടുണ്ട്. ചിലരൊക്കെ രാവിലെ വായും തുറന്ന് ഉറങ്ങുന്ന ഫോട്ടോകൾ വാട്സാപ്പിൽ അയച്ചു തരാറുമുണ്ട്. അവർക്കൊക്കെ ഒരു തമാശ.
അവൻ അവരെ നോക്കി പറഞ്ഞു.
“നിങ്ങൾ അർമാദിക്കു.. മൈ ഏർളി ന്യുഇയർ വിഷസ് റ്റു യു ആൾ..”
അവരധികം നിർബന്ധിച്ചില്ല. അവനെ അവർ വെറുതെ വിട്ട് പിന്നിലാക്കി പുതുവർഷത്തിലേക്ക് നടന്നകന്നു. അവൻ മെല്ലെ ഒരു പുസ്തകവുമെടുത്ത് കിടക്കയിൽ ചാഞ്ഞു. പുസ്തകം തുറന്ന് വായിക്കാൻ തുടങ്ങി. മെല്ലെ കണ്ണുകൾ അടഞ്ഞു. ആ വർഷം നന്നായിരുന്നു. ഇറ്റ് വാസ് എ വെൽ റെസ്റ്റഡ് ഇയർ. അടുത്ത വർഷവും ഉറക്കം പ്രധാനമായിരിക്കണം.
ന്നാപ്പിന്നങ്ങന്യാക്കാം!
പഹയൻ
Note: A Malayalam Flash Fiction Experiment
ഞാൻ ഇന്നലെ ഡിസംബർ 31ന് പത്ത് പണിക്ക് കിടന്നുറങ്ങി ![]()
