അടയാളം – Malayalam Flash Fiction

അടയാളപ്പെടുത്തിയതൊന്നുമല്ല പിന്നെ കഥയായി പുറത്തു വന്നത്. അയാൾ പഴയ ജീവിതത്തിലേക്ക് അതേ മറന്ന വഴികളിലേക്ക് പോയത് എന്തോ തിരഞ്ഞിട്ട് തന്നെയായിരുന്നു.

മുഖങ്ങൾ മാറിയിരുന്നു ഇലകളെല്ലാം കൊഴിഞ്ഞിരുന്നു. അയാൾ ഓർമ്മയിൽ നിന്നും ആ മരം നിന്ന സ്ഥലം കണ്ടു പിടിച്ചു.

അതിൽ അയാൾ അടയാളം തിരഞ്ഞു… എല്ലാം മാറിയത് പോലെ ആ മരവും മാറിയിരിക്കണം. തിരിച്ചു വരുമ്പോൾ തനിക്കായി ആ അടയാളം സൂക്ഷിച്ചു വയ്ക്കണം എന്നാ മരത്തിനോട് ആരും പറഞ്ഞു കാണില്ല..

പിന്നിൽ നിന്നും വിളി കേട്ടപ്പോഴാണ് അയാൾ ഓരോ ചിന്തകളിൽ നിന്നും ഉണർന്നത്.. ഒരു പെൺകുട്ടി.. അയാളെ നോക്കി കുട്ടി ചോദിച്ചു ‘ആർ യു മൈ ഡാഡ്..?“

അയാൾ കുട്ടിയുടെ മുഖത്തേക്ക് നോക്കി… മുഖഛായയും അടയാളമായി കണക്കാക്കണം എന്നവൾ പറയാറുള്ളത് അയാൾ ഓർത്തു..

-പഹയൻ-

Note: FlashFiction, SuddenFiction എന്നൊന്നുണ്ട്… മുൻപ് ഇംഗ്ലീഷിൽ എഴുതാറുണ്ട്… കുറെയായി പതിവില്ല.. ഒന്ന് മലയാളത്തിൽ പയറ്റി നോക്കിയതാണ് 🥰🙏

Leave a comment