A Flame in my Blood| Osip Mandelstam | Malayalam Translation

Osip Mandelstam

റഷ്യൻ കവി ഓസിപ്പ് മാൻഡെൽസ്റ്റാമാണ് ഇന്നത്തെ കവി. റഷ്യൻ വിപ്ലവത്തിനു ശേഷം സ്റ്റാലിന്റെ ഭരണകാലത്ത് സൈബീരിയയിലേക്ക് എഴുത്തുകാരിയായ ഭാര്യ നദെഷ്ദായുമായി നാടു കടത്തപ്പെട്ടു. ഓസിപ്പ് അവിടെ ഒരു കാന്പിൽ വച്ച് മരണമടഞ്ഞു. അദ്ധേഹത്തിന്റെ ‘എ ഫ്ലേം ഇൻ മൈ ബ്ലഡ്’ എന്ന കവിത വിവർത്തനം ചെയ്യാനുള്ള ശ്രമം

എ ഫ്ലേം ഇൻ മൈ ബ്ലഡ് – ഓസിപ്പ് മാൻഡെൽസ്റ്റാം
——————————————-
എന്റെ രക്തത്തിൽ ആളി കത്തുന്ന ഒരു ജ്വാലയുണ്ട് 
എന്റെ വിരസമായ ജീവിതത്തെ അതിന്റെ എല്ല് വരെ കത്തിക്കുന്ന ഒന്ന്
ഇന്നെന്റെ പാട്ടുകൾ കല്ലിൽ കൊത്തിയുണ്ടാക്കിയവയല്ല 
ഇന്നവ മരക്കഷ്ണങ്ങളിൽ വരച്ചവയാണ് 

അതിനിന്ന് ഭാരം നന്നേ കുറവാണ്,
തീരെ മിനുസപ്പെടുത്തിയിട്ടില്ല..
മയമില്ല… മര്യാദയില്ല…  
അത് മരം കൊണ്ടുണ്ടാക്കിയൊരു ദണ്ഡ് പോലെയാണ് 
ഒരു മരക്കഷ്ണത്തിൽ നിന്നും
ഒരു ഓക്ക് മരത്തിന്റെ ആഴത്തിലുള്ള ഹൃദയവും
ഒരു പങ്കായവും ഉണ്ടാവുന്നത് പോലെ 

കുറ്റികളെല്ലാം ആഴത്തിൽ നാട്ടണം,
നിങ്ങളുടെ ചുറ്റിക കൊണ്ട് അടിച്ചുറപ്പിക്കണം
മരങ്ങൾ കൊണ്ടുണ്ടാക്കിയ ആ സ്വർഗ്ഗത്തിന് ചുറ്റും
നിങ്ങളുടെ ചുറ്റിക കൊണ്ട് അടിച്ചുറപ്പിക്കണം
അവിടെയിന്ന് എല്ലാം വളരെ എളുപ്പമാണ്
ഭാരങ്ങളൊന്നുമില്ലാതെ തീർത്തും സ്വസ്ഥമാണ്… 

(സ്വതന്ത്ര പരിഭാഷ – പഹയൻ)

Leave a comment