Poetry | Umberto Saba | Malayalam Translation

umberto sabaഇറ്റാലിയൻ കവി ഉന്പേർട്ടോ സാബായാണ് (Umberto Saba 9 March 1883 – 26 August 1957) നമ്മുടെ ഇന്നത്തെ കവി അദ്ധേഹത്തിന്റെ ‘പോയെട്ട്രി’ എന്ന കവിതയുടെ വിവർത്തനം

പോയെട്ട്രി – ഉന്പേർട്ടോ സാബാ
———————–
അതായത്…
കാറ്റടിച്ച് തകർന്ന്
മുന്നോട്ട് കാണാൻ കഴിയാത്തത്ര മഞ്ഞ് നിറഞ്ഞ്
ഒരു നഗരത്തെ ചാമ്പലാക്കാൻ തയ്യാറെടുത്ത് ചുറ്റും തീ കത്തിപ്പടർന്ന്
ഒരു ചുവരിനോപ്പം ചേർന്ന് തുറക്കാൻ തയ്യാറായൊരു വാതിൽ
അവൻ അത് വഴി അകത്തേക്ക് കടന്നു;

അവനവിടെ ജീവനറ്റുപോകാത്ത ഒരല്പം കനിവ് കണ്ടെത്തുന്നു
ഒരു മൂലയിൽ ഇളംചൂടുള്ള ഒരു മധുരമനുഭവപ്പെടുന്നു
ഒരു മറന്നു പോയ പേര്….
പേടിസ്വപ്നങ്ങളിൽ നിഴലുകളായി മാത്രം കണ്ടിട്ടുള്ള
ചിരിക്കുന്ന മുഖങ്ങളിൽ അപ്പോളവൻ ഒരു ചുംബനത്തിന്റെ പാട് കണ്ടു

അവൻ വാതിലടച്ച് തിരികെ തെരുവിലേക്ക് വരുന്നു
തെരുവും മാറിയിരിക്കുന്നു
മഞ്ഞും തീയും എവിടെയോ പോയി മറഞ്ഞിരിക്കുന്നു
ചുറുചുറുക്കുള്ള കൈയ്യുകൾ ഐസും കട്ടകൾ പൊട്ടിക്കുന്നു
ആകാശം വീണ്ടും തെളിഞ്ഞ് നീല നിറമാകുന്നു
അവന്റെ മനസ്സും അതിനൊപ്പം തെളിഞ്ഞു വരുന്നു
അവൻ ചിന്തിക്കുന്നു
എല്ലാ അങ്ങേയറ്റം തിന്മയും ഒരു നന്മയുടെ വിളംബരമാവുന്നു

(വിവർത്തനം – പഹയൻ)

Leave a comment