ഗാസയിലെ പോക്കിരി പിള്ളേരെ
എന്റെ ജനലിനു താഴെ നിലവിളിച്ച് എന്നെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന
ഗാസയിലെ പോക്കിരി പിള്ളേരെ
എല്ലാ രാവിലെയും തിരക്കും ബഹളവും കൂട്ടുന്ന
ഗാസയിലെ പോക്കിരി പിള്ളേരെ
എന്റെ പൂച്ചട്ടി പൊട്ടിച്ച് ബാൽക്കണിയിൽ ഉണ്ടായിരുന്ന ഒരേയൊരു പൂവും കട്ടെടുത്ത
ഗാസയിലെ പോക്കിരി പിള്ളേരെ
തിരിച്ചു വാ –
എത്ര വേണമെങ്കിലും നിലവിളിച്ചോ
എല്ലാ പൂച്ചെട്ടികളും പൊട്ടിച്ചോളിൻ
എല്ലാ പൂക്കളും കട്ടെടുത്തോളിൻ
തിരിച്ചു വാ
ഇപ്പോൾ തന്നെ തിരിച്ചു വാ
