37/1000 | I Too | Langston Hughes | Malayalam Translation

James Mercer Langston Hughes (February 1, 1901– May 22, 1967) ലംഗ്സ്റ്റൺ ഹ്യൂഗ്സ് എഴുതിയ, I Too (ഞാനും) എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ.

ഞാനും അമേരിക്കയെന്ന് പാടാറുണ്ട്
ഞാൻ നിങ്ങളുടെ ഇരുണ്ട സഹോദരനാണ്
വെളുത്തവർ വരുമ്പോൾ എന്നെ അടുക്കളയിലേക്ക് അയക്കുന്നു
അവിടെയാണ് എനിക്ക് ഭക്ഷണം
ഞാൻ ചിരിക്കും
നന്നായി ഭക്ഷണം കഴിക്കും
വീണ്ടും കരുത്താനാവും

നാളെ വെള്ളക്കാർ വരുമ്പോൾ
ഞാൻ ആ മേശയിൽ ഇരിക്കുന്നുണ്ടാവും
ആരുമെന്നോട് അടുക്കളയിലേക്ക് പോകാൻ പറയാൻ ധൈര്യപ്പെടില്ല
അവർക്കടുത്ത് ഇരിക്കുന്ന എന്നെ അവർ ജീവിതത്തിൽ ആദ്യമായി കാണും
ഞാൻ എത്ര സുന്ദരാനാണെന്ന് അവർ മനസ്സിലാക്കും
അത് മനസ്സിലാക്കുമ്പോൾ അവർ ലജ്ജിക്കും

ഞാനും അമേരിക്കയാണ്

ലംഗ്സ്റ്റൺ ഹ്യൂഗ്‌സ്
(സ്വതന്ത്ര പരിഭാഷ – പഹയൻ)

ലംഗ്സ്റ്റൺ ഹ്യൂഗ്സ് എഴുതിയ, A Dream Defered (മാറ്റി വച്ച സ്വപ്നം) എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ.

മാറ്റി വച്ച സ്വപ്നങ്ങൾക്ക് എന്ത് സംഭവിക്കുന്നു

വെയിലത്ത് ഉണങ്ങി പോയ മുന്തിരി പോലെ
അത് വറ്റി പോകുമോ..

അല്ല ഒരു മുറിവ് പോലെ പഴുത്ത് വ്രണമായി
എഴുന്നേറ്റ് ഓടുമോ…?

ചീഞ്ഞളിഞ്ഞ മാംസം പോലെ നാറാൻ തുടങ്ങുമോ..?

അല്ലെങ്കിൽ മധുരം നിറഞ്ഞൊഴുകി കട്ട പിടിക്കുമോ..?

ചിലപ്പോൾ അതിന്റെ തന്നെ ഭാരത്തിൽ തൂങ്ങി വളഞ്ഞു പോകാനും മതി

അല്ല അത് പൊട്ടി തെറിക്കുമോ ?

ലംഗ്സ്റ്റൺ ഹ്യൂഗ്‌സ്
(സ്വതന്ത്ര പരിഭാഷ – പഹയൻ)

Leave a comment