36/1000 My Nightingale | Rose Ausländer | Malayalam Translation

ജ്യൂയിഷ് കവയിത്രി റോസ് ഔസ്ലെൻഡറിന്റെ (Rose Ausländer May 11, 1901 – January 3, 1988) മൈ നൈറ്റിംഗേൽ (My Nightingale) എന്ന കവിതയുടെ മലയാളം പരിഭാഷ.

മൈ നൈറ്റിംഗേൽ
(എന്റെ രാപ്പാടി)
————-
ഒരിക്കൽ എന്റെ ‘അമ്മ ഒരു മാന്‍പേടയായിരുന്നു
ആ തിളങ്ങുന്ന തവിടു നിറമുള്ള കണ്ണുകൾ
ആ സൗന്ദര്യം
അത് രണ്ടും ആ മാന്‍പേടക്കാലം തൊട്ട്
അവരുടെ കൂടെയുണ്ട്.

ഇതാ ഇവിടെ അവരിതാ….
പാതി മാലാഖ പാതി മനുഷ്യസ്ത്രീ –
അതിനിടക്ക് എവിടെയോ ഒരമ്മ.
എന്താവണം എന്നായിരുന്നു ആഗ്രഹം എന്ന് ഞാൻ ചോദിക്കുമ്പോൾ
അവർ പറയുമായിരുന്നു: ‘ഒരു രാപ്പാടി’

ഇപ്പോൾ അവരൊരു രാപ്പാടിയാണ്
എല്ലാ രാത്രികളിലും,
എന്റെ ഉറക്കമില്ലാത്ത സ്വപ്നങ്ങളുടെ പൂന്തോട്ടത്തിൽ
ഞാൻ അവരെ കേൾക്കും.
അവർ പൂർവികരുടെ സ്വപ്ന ഭൂമിയെ കുറിച്ച് പാടുന്നു,
അവർ പണ്ടു കാലത്തെ ഓസ്ട്രിയയെ കുറിച്ച് പാടുന്നു,
അവർ ബുക്കോവിന വനങ്ങളിലെ മലകളെ കുറിച്ചും പാടുന്നു,
തൊട്ടിലിലെ പാട്ടുകൾ….
എന്റെ രാപ്പാടി,
എല്ലാ രാത്രികളിലും-
എന്റെ ഉറക്കമില്ലാത്ത സ്വപ്നങ്ങളുടെ പൂന്തോട്ടത്തിൽ,
എനിക്കു വേണ്ടി അവർ പാടുന്നു.

-റോസ് ഒസ്‌ലാൻഡർ-
(പരിഭാഷ-മർത്ത്യൻ)

4 thoughts on “36/1000 My Nightingale | Rose Ausländer | Malayalam Translation

  1. റോസ് ഒസ്‌ലാൻഡർ …തെറ്റ്
    റോസ് ഔസ് ലേന്‍ഡര്‍ – space venda..font support cheyyunnilla…athaa space ittathu. Ausländer Ennal videshi ennanu Germanil artham.

    Like

Leave a comment