കുറേ എഴുത്തുകാരുടെ ഒരു പുസ്തകമെങ്കിലും വായിക്കണം എന്നൊരാഗ്രഹമുണ്ട്… മാത്രമല്ല ബുക്കർ പ്രൈസ് കിട്ടിയ എല്ലാ പുസ്തകങ്ങളും വായിക്കണം…
മലയാളത്തിനേക്കാൾ ഇപ്പോൾ ഇംഗ്ലീഷ് വായിക്കാനും താല്പര്യം തോന്നുന്നു… അങ്ങനെ കഴിഞ്ഞ ആഴ്ച്ച ഇവിടെ അടുത്തുള്ള ഒരു ടൗണിലേക്ക് ചെറിയൊരു യാത്ര പോയി.
യാത്രക്കിടയിൽ ഒരിടത്ത് നിർത്തിയപ്പോൾ അവിടെ അതാ ഒരു used bookstore
ഞങ്ങൾ താമസിക്കുന്നിടത്ത് ഞാൻ used bookstore കണ്ടിട്ടില്ല.. ഹാഫ് പ്രൈസ് ബുക്സ്റ്റോർ എന്നൊന്നുണ്ട്.. പക്ഷെ ഇത് അതിലും വില കുറവാണ്.
ഒന്ന് മുതൽ നാല് ഡോളർ വരെയാണ് പുസ്തകങ്ങളുടെ വില… അങ്ങനെ കുറച്ചേണം വാങ്ങി.
മൂന്ന് പുസ്‌തകങ്ങൾ വാങ്ങുന്ന വിലയ്ക്കാണ് 23 പുസ്തകങ്ങൾ കിട്ടിയത്
… ബുക്കർ പ്രൈസ് കിട്ടിയ പുസ്തകങ്ങളും ചിലതൊക്കെ കിട്ടി.
Fiction അധികവും വായിച്ചിട്ടുള്ളത് മലയാളത്തിലാണ്… ഇന്നും അത് തുടരുന്നു. നോൺ ഫിക്ഷൻ ഇംഗ്ലീഷിലുമാണ് പതിവ്. കുറച്ചു മാസങ്ങളായി നോൺ ഫിക്ഷൻ വായന പാടെ നിർത്തിയിട്ട്. അത് കൊണ്ട് ഇംഗ്ലീഷ് നോവലിലേക്ക് ഒന്ന് യാത്ര ചെയ്യാം എന്ന് തീരുമാനിച്ചു.
മാത്രമല്ല പല അന്യഭാഷാ നോവലുകളും മലയാളത്തിൽ വരുന്നതിന് മുൻപ് ഇംഗ്ലീഷിൽ വരും.
സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ നമുക്ക് സമ്മാനിക്കുന്ന attention deficit മാറ്റാൻ പുസ്തകങ്ങൾ വായിക്കുക എന്നതാണ് നല്ലൊരു മറുമരുന്ന്.
ദിവസവും വായിക്കുക എന്നതാണ് പ്രധാനം… കുറേ വായിച്ചു തീർക്കുക എന്നതല്ല ![]()
Convert some of our scrolling time to reading time ![]()
കഴിഞ്ഞ ദിവസം കാൾ ന്യൂപോർട്ട് പറഞ്ഞത് കേട്ടു. ദിവസവും 20 പേജ് വായിക്കുക പിന്നെ 20 മിനിറ്റ് ഒറ്റക്ക് നടക്കുക. നടക്കുമ്പോൾ ഓഡിയോ ഒന്നും കേൾക്കരുത്. Be with yourself…
We need to bring boredom into our lives to escape the numbness that social media doom scrolling creates in us…
ന്നാപ്പിന്നങ്ങന്യാക്കാം
-പഹയൻ-
