അമേരിക്കൻ കവി ഫിലിപ്പ് ലെവീൻ എഴുതിയ “What Work Is” എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ
ഞങ്ങൾ മഴയത്ത് ഫോർഡ് ഹൈലാൻഡ് പാർക്കിൽ
വരിവരിയായി നില്കുന്നു
എല്ലാവരും തൊഴിലും കാത്താണ് നിൽപ്.
നിങ്ങൾക്ക് ഒരു തൊഴിലെന്താണ് എന്നറിയുമായിരിക്കും
ഇത് വായിക്കാൻ പറയാമായിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കറിയാം
നിങ്ങൾ അത് ചെയ്യുന്നില്ലെങ്കിലും…
തൊഴിലെന്താണ് എന്ന് ഞാൻ പറയട്ടെ?
വേണ്ട.. മറന്നേക്കൂ.. ഇത് തൊഴിലിനെ കുറിച്ചല്ല…
ഇത് കാത്തിരിപ്പിനെ കുറിച്ചാണ്.
ഒരു കാലിൽ നിന്നും മറ്റേ കാലിലേക്ക് ആ കാത്തിരിപ്പെന്ന ജോലി മാറും
മഞ്ഞ് പോലെ മുടിയിൽ നേരിയ മഴ തുള്ളി ഒന്നൊന്നായി തട്ടി വീഴും
നമ്മുടെ കാഴ്ച്ച മെല്ലെ മൂടും …
ആ നിരയിൽ മുന്നിലെവിടെയോ
നിന്റെ സഹോദരനെ നിനക്ക് കാണാമെന്ന് തോന്നുന്നത് വരെ.
ഇത് തുടരും….
മുൻപിൽ ആ വരിയിൽ പത്താളുകൾക്ക് മുൻപിൽ എവിടെയോ
നീ വിരലുകൾ കൊണ്ട് നിന്റെ കണ്ണാടിച്ചില്ല് തുടയ്ക്കും
ഓഫ്.. അത് മറ്റാരുടെയോ സഹോദരനാണ്
നിന്റേതിൽ നിന്നും ചെറിയ ചുമലുകളുള്ള ആരോ ഒരാൾ
പക്ഷെ ആ ചുമലുകൾക്ക്, നിന്റെ അതെ കൂനുണ്ട്
അതിനൊപ്പം ഒളിച്ചു വയ്ക്കാൻ കഴിയാത്ത ആർക്കും വഴങ്ങാത്ത
അതേ പരിഹാസച്ചിരിയും
മഴയുടെ മുന്നിൽ
ആ വരിവരിയായി നിൽക്കുന്നവരുടെ മുന്നിൽ
എവിടെയോ കുറച്ചു കഴിഞ്ഞാൽ ഒരാൾ ഉറക്കെ പറയും
“വേണ്ട ഇനി ഇന്ന് ആർക്കും ജോലിയില്ല.. തിരിച്ചു പോകാം”
ആ സാധ്യതക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറാവാത്ത മനോഭാവം അയാളിലുമുണ്ട്
ആ മണിക്കൂറുകളിലൂടെ നഷ്ടപ്പെടുന്ന കാത്തിരിപ്പിന് മുന്നിൽ
തോൽവി സമ്മതിക്കാൻ തയ്യാറാവാതെ
ഓരോ ദിവസത്തെയും ജോലിയും കൂലിയും അത്രയ്ക്ക് ആവശ്യമാണ്.
നിനക്ക് നിന്റെ സഹോദരനെ അത്രക്ക് സ്നേഹമാണ്.
പെട്ടന്ന് നിന്റെ മനസ്സിൽ നിന്റെ സഹോദരാനോട്
തുളുമ്പുന്ന സ്നേഹം നിനക്ക് അസഹ്യമായി തോന്നുന്നു.
നിന്റെ സഹോദരൻ നിന്റെ അരികിലോ പിറകിലോ അല്ല
ആ ജോലി തേടി നിൽക്കുന്നവരുടെ വരിയിൽ നിന്റെ മുൻപിലും അല്ല
അവൻ വീട്ടിലാണ്…
കാടിലാക്ക് കാർ ഫാക്ടറിയിലെ ദുരിതപൂർണ്ണമായ നൈറ്റ്ഷിഫ്റ്റ് കഴിഞ്ഞ്
ക്ഷീണം ഉറങ്ങി തീർക്കുകയാവും അവൻ
ഉച്ചക്ക് എഴുന്നേറ്റ് അവന് ജർമൻ പഠിക്കണം
നിങ്ങളാരും ഇഷ്ടപ്പെടാത്ത ഉള്ളതിൽ വച്ച് ഏറ്റവും മോശപ്പെട്ട സംഗീതമായ
വാഗ്നറുടെ ഓപ്പറ പാട്ടുകൾ പാടാൻ വേണ്ടി.
എട്ട് മണിക്കൂർ രാത്രിയിൽ പണിയെടുക്കുന്ന അവൻ.
നീ എത്ര കാലമായി അവനോട് വിടർന്ന കണ്ണുകളോടെ
സ്നേഹമുണ്ട് എന്ന് പറഞ്ഞിട്ട് ?
അവനെ ചേർത്ത് പിടിച്ചിട്ട്
അവന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട്
ഇത്രയും സാധാരണമായൊരു കാര്യം
ഇത്രയും പ്രകടമായൊരു കാര്യം
അത് ചെയ്തിട്ട് എത്ര കാലമായിക്കാണും..?
നിന്റെ പ്രായക്കുറവും മണ്ടത്തരവും ഒന്നുമല്ല കാരണം
നീ അസൂയാലുവും അല്ല ഒട്ടും ക്രൂരനുമല്ല.. എങ്കിലും…
നിനക്ക് മറ്റൊരാളുടെ മുന്നിൽ കരയാൻ കഴിയാത്തത് കൊണ്ടാണോ..?
അല്ല… ഇതിനൊക്കെ കാരണം
നിനക്ക് തൊഴിലെന്താണ് കൃത്യമായി അറിയാത്തത് കൊണ്ടാണ്.
ഫിലിപ്പ് ലെവീൻ
(പരിഭാഷ – പഹയൻ )
