നമ്മളും അവരും – Malayalam Poetry

ഓരോ മരണ സാധ്യതയെയും 
അനേകം ജീവിത സാധ്യതകളാക്കി 
മാറ്റിയവരാണ് അവരെല്ലാം
എന്നിട്ടും അവരിന്ന് ഇല്ലാതായി..

കാലം അങ്ങിനെയാണ്..
ഒന്നും ബാക്കി വയ്ക്കില്ല..
എല്ലാം അവസാനിപ്പിക്കും..
പുതുതിന് തുടക്കമിടും 
നമ്മളാണ് എല്ലാം പെറി നടക്കുന്നത്…

കൊട്ടി ഘോഷിച്ച് നടന്നതെല്ലാം 
അറുത്ത് കെട്ടി തൂക്കിയ നിലയിലായി 
അവയെ ചില്ലു കൂടുകളിൽ ഭദ്രമാക്കി 
ദിവസവും പൊട്ടിച്ചിരികൾ
അവർക്ക് മുന്നിലൂടെ നടന്ന് നീങ്ങി പോയി

അവരും അറിയുന്നില്ല
ആ ചില്ലു കൂടുകൾ നിറഞ്ഞ ഇന്നലെകളെ കുറിച്ച്
നമ്മൾക്ക് നാളെയല്ലേ ഉള്ളു 
ഇന്ന് പോലും നമുക്ക് ജീവിക്കാൻ 
സമയമില്ലാതെ അവസാനിക്കുന്നു 
എല്ലാ ദിവസവും…

അവർക്കിന്ന് ജീവനില്ല
അവരെല്ലാം വെറും കാഴ്ച്ചകളാണ്… 
ചിലപ്പോൾ അലങ്കാരങ്ങളാവും..
ആഘോഷങ്ങളാവും..
അടയാളങ്ങളും ജയസ്മാരകങ്ങളും ആവും
ചിലപ്പോൾ ആരും അറിയാതെ അവർ ആരുടെയൊക്കെയോ നഷ്ടങ്ങളുമാവും

അവർ നമ്മുടെ ആരാണ്..?
അവരൊക്കെ നമ്മുടെ ആരൊക്കെയോ ആണ് 
അവർ ഒരു കാലത്ത് നമ്മളായിരുന്നു
നമ്മളും നാളെ അവരെ പോലെയാവും 
മറഞ്ഞു പോകും 
ഇല്ലാതാവും 
മറക്കപ്പെടും 
ഉണ്ടായിരുന്നു എന്ന് തന്നെ 
ആർക്കും ഓർമ്മയില്ലാതാവും 😂

-പഹയൻ-

Leave a comment