ഇത്തവണ ഏതാണ്ട് 65 പുസ്തകങ്ങൾ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കടത്തി. പുതിയതും പഴയതുമായ നോവലുകളാണ് എല്ലാം. മാതൃഭൂമിയിൽ നിന്നും ഡിസി ബുക്ക്സിൽ നിന്നും… ഒരു ഇംഗ്ലീഷ് പുസ്തകവും വാങ്ങി. അമിതവ് ഘോഷിന്റെ ബ്ലു ബുക്ക്…
എന്തിനിതൊക്കെ വാങ്ങുന്നു എന്ന ചോദ്യം പ്രസക്തമാണ്. അടുത്ത തവണ നാട്ടിലേക്ക് ചെല്ലുന്നതിന് മുൻപ് ഇത് വായിച്ചു തീർക്കുമോ? ഉത്തരം ലളിതമാണ്… ഇല്ല… പിന്നെ എന്തിന്..?
ആളുകൾക്ക് പലതിനോടാണ് കമ്പം. ഒരു സമയത്ത് ഒരു കാറിലെ യാത്ര ചെയ്യാൻ കഴിയുള്ളു എന്നുണ്ടെങ്കിലും അനേകം കാറുകൾ വാങ്ങി കൂട്ടുന്നവർ.. രണ്ടു കാലുകളെ ഉള്ളുവെങ്കിലും ഒരു ഷെൽഫ് നിറച്ചും ഷൂസും ചെരുപ്പും.. ലക്ഷങ്ങൾ മുടക്കിയ പെയിന്റിംഗുകൾ. അങ്ങനെ പോകുന്നു ആളുകളുടെ താല്പര്യം. എനിക്ക് പുസ്തകങ്ങളാണ് എന്ന നിഗമനത്തിലാണ് ഞാൻ എത്തിയത്. മറ്റു താല്പര്യങ്ങളെക്കാൾ ചിലവ് കുറവാണ് താനും.
ഇവിടെ അമേരിക്കയിൽ കിട്ടാത്ത പുസ്തകങ്ങളാണ് മലയാളം പുസ്തകങ്ങൾ. ഞാൻ മുൻപൊക്കെ പുസ്തകങ്ങൾ കടം വാങ്ങുകയും കടം കൊടുക്കുകയും ചെയ്യുമായിരുന്നു. പിന്നെ കടം വാങ്ങിയത് തിരിച്ചു കൊടുക്കാൻ ഞാനും മറ്റുള്ളവരും ഒരു പോലെ മറക്കുന്നു. അങ്ങനെ പുസ്തക കടം ഒഴിവാക്കി. വേണ്ടവർക്ക് പുസ്തക കടയിൽ പോയി വാങ്ങാമല്ലോ.
ആളുകൾ ചോദിക്കാറുണ്ട് എവിടുന്നാണ് മലയാളം പുസ്തകങ്ങൾ കിട്ടുന്നത് എന്ന്. വാങ്ങിക്കുന്നതാണ് നാട്ടിൽ പോകുമ്പോൾ. അച്ചപ്പവും ഉണ്ണിയപ്പവും മറ്റു പലതും കടത്തുന്നതിന് പകരം പുസ്തകങ്ങൾ കടത്തുന്നു.
ഗരാജിലാണ് പുസ്തകങ്ങൾ എല്ലാം. അവിടെയിരുന്നാണ് വീഡിയോകളും പോഡ്കാസ്റ്റും ഒക്കെ ചെയ്യുന്നതും. ഇടയ്ക്ക് അല്പം മൂഡ് ഓഫ് തോന്നുമ്പോൾ അവിടെ പോയി ഇരുന്ന് ഓരോ പുസ്തകങ്ങൾ തുറന്നു നോക്കും. ചിലത് വെറുതെ വായിക്കും.
എത്ര വിശാലമായ ലോകമാണ് എന്റെ ഈ ചെറിയ ഗരാജിനുള്ളിൽ എന്നോർക്കും.
മലയാറ്റൂരും തകഴിയും മാധവികുട്ടിയും എംടിയും ആനന്ദും മുകുന്ദനും സാറ ടീച്ചറും സക്കറിയയും വിജയനും മീരയും ബെന്യാമിനും സുഗതകുമാരി ടീച്ചറും വയലാറും ടിഡി രാമകൃഷ്ണനും പിന്നെയും എത്രയോ പേര്… അവരുടെ ഒപ്പം എത്രയോ പുതിയ എഴുത്തുകാരും അവരുടെ ലോകവും. എന്റെ ചെറിയ നാട്ടിലെ വലിയ ലോകം ഈ പുസ്തകങ്ങളിലുണ്ട്..
കുറച്ചു നേരം കഴിയുമ്പോൾ ആ മൂഡ് ഓഫ് മാറി കിട്ടും. എന്നോട് തന്നെ ഒരു അതിയായ സ്നേഹവും തോന്നും. വീണ്ടും ഗരാജിൽ നിന്നും ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലും. ഗരാജിലേക്ക് കടക്കുന്നതിന് മുമ്പ് വായിച്ചു കൊണ്ടിരിന്നിരുന്ന പുസ്തകം വീണ്ടും എടുക്കും.
ഓരോ പുസ്തകം വായിച്ചു തീരുമ്പോഴും അതിനെ കുറിച്ച് ആലോചിക്കും എന്നിട്ട് ഒരു വീഡിയോ ചെയ്യും അതിന്റെ ഓഡിയോ എടുത്ത് ഒരു പോഡ്കാസ്റ്റും അപ്ലോഡ് ചെയ്യും.. ഇതാണ് നമ്മുടെ ന്യുജൻ പ്രവണത ![]()
വായനാലോകം (Vayanalokam) എന്ന യൂട്യൂബ് ചാനലും പോഡ്‌കാസ്റ്റുമാണ്. കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ സേർച്ച് ചെയ്ത് നോക്കാം. I hope it will influence you to pick a book and read.
സാമൂഹ്യ മാധ്യമവും റീൽസും നമ്മുടെ ഫോകസ് നഷ്ടപ്പെടുത്തുന്നുണ്ട്. അതിനുള്ള പ്രതിവിധി ഒരു പുസ്തകം വായിക്കുകയാണ്… എത്ര വലിയ പുസ്തകമാണോ അത്രയും നല്ലത്. നമ്മുടെ മനസ്സിനെ ഒരു കഥയിൽ ഒരു കഥാപാത്ര കൂട്ടത്തിന്റെ കൂടെ കുറേ അധികം നേരം ഫോകസ്ഡ് ആയി കൊണ്ട് പോകുന്നു. It is a mental stimulation.
വായനാശീലം നന്നാക്കാനല്ല.. BrainRot ഒഴിവാക്കാനാണ് ഇത് ചെയ്യുന്നത്. Again it is an individual choice.
ഈ റീൽസ് യുഗത്തിൽ ഒരു മെന്റൽ എക്സർസൈസ് പോലെ ദിവസവും അല്പ നേരം പുസ്തക വായന നടത്തേണ്ട ആവശ്യം ചെറുതല്ല.
ഞാൻ വായിക്കാറില്ല ഒരു പുസ്തകം സജസ്റ്റ് ചെയ്യൂ എന്ന് പറയുന്നവരോട് “പേടിക്കണ്ട ഏതെങ്കിലും പുസ്തകം എടുത്ത് വായിച്ചോളൂ” എന്നെ പറയാനുള്ളൂ ![]()
![]()
ന്നാപ്പിന്നങ്ങന്യാക്കാം
-പഹയൻ-
