എന്തിന് ഗാന്ധിജി

മഹാത്മാ ഗാന്ധി… ഗാന്ധിജി… ബാപ്പു.. മോഹൻദാസ് കരംചന്ദ് ഗാന്ധി… ഇന്ത്യയുടെ രാഷ്ട്രപിതാവ്… ഒരു ഹിന്ദുത്വ തീവ്രവാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു…

ഗാന്ധിജിയെ കൊന്നതിനെ കുറിച്ച് ഇനിയും എന്തിന് പഠിപ്പിക്കുന്നു എന്ന് പോലും ഇന്ന് ചിലർ ചോദിക്കുന്നുണ്ട്… അത് കൊണ്ട് തന്നെ ഇങ്ങനെയുള്ള പടം ഇടയ്ക്ക് പോസ്റ്റു ചെയ്യേണ്ടതുണ്ട്… ഒരു ഇന്ത്യന്റെ ഉത്തരവാദിത്വം എന്ന രീതിയിൽ..

ഗാന്ധിജി വെറുപ്പിനെതിരെ അഹിംസ ആയുധമാക്കിയ വ്യക്തിയാണ്… തെറ്റുകുറ്റങ്ങൾ ഇല്ലാത്ത വ്യക്തിയായിരുന്നില്ല ഗാന്ധി പക്ഷെ തെറ്റുകൾ മനസ്സിലാക്കുകയും തിരുത്തുകയും വഴി നിരന്തരം നവീകരിച്ചു കൊണ്ടിരുന്നിരുന്നു…

1948ൽ ആ ഹിന്ദുത്വ തീവ്രവാദി ഗോഡ്‌സെ കൊന്നില്ലായിരുന്നെങ്കിൽ ഇനിയും ഗാന്ധി സ്വന്തം ചിന്തകൾ നവീകരിക്കുമായിരുന്നു…

ഗാന്ധി എന്ന് കേൾക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ വരെ ചൊറിയുന്ന ചില വർഗ്ഗീയവാദികൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് അറിയുന്നത് കൊണ്ട് തന്നെ രാഷ്ട്രപിതാവിന്റെ പടം ഇടയ്ക്ക് പോസ്റ്റുന്നത് ഒരു പ്രതിഷേധമായി മാറിയിരിക്കുന്നു…

As an Indian speaking about Mahatma Gandhi in itself is a form of patriotism and individual protest against the divisive forces in our society.

ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഗാന്ധിജിയുടെ ഒരു ചിത്രം പോസ്റ്റു ചെയ്യണം…

അത് ഇന്നൊരു ആവശ്യമാണ്‌ 🥰

പണ്ട് ബ്രിട്ടീഷുകാർ ഭയപ്പെട്ട പോലെ ഇന്ന് സ്വതന്ത്ര ഭാരതത്തിൽ ചിലർ അഹിംസയെ ഭയപ്പെടുന്നു… അഹിംസയെ ഭയപ്പെടുന്ന ഹിംസാവാദികൾ ഇന്ന് നമ്മുക്കിടയിൽ ഉണ്ട്…

അവർ ആരാണ് എന്ന് ചിലപ്പോൾ കമന്റുകളിൽ നിന്നും നിങ്ങൾക്ക് മനസിലാക്കാം 🙏

-പഹയൻ-

Leave a comment