ഭയം ഒരു രാജ്യമാണ്

ഇവരുടെ കൂടെയാണ്… കാരണം പലതുമുണ്ട്… എന്റെ ഉത്തരവാദിത്വമാണ് എന്ന് തോന്നുന്നു… എമ്പുരാനിലെ ഭാഗങ്ങൾ ചിലത് വെട്ടി മാറ്റിയാലും എനിക്ക് പരാതിയില്ല… ആ സിനിമ മുന്നോട്ട് വച്ച ചില ചർച്ചകൾഏറെ പ്രസക്തമാണ്…

എനിക്ക് കിട്ടിയ ചില കമന്റുകൾ വായിച്ചപ്പോൾ മനസ്സിലായി… സിനിമയിലെ ബജ്രംഗിയുമായി നമ്മൾ കണക്റ്റ് ചെയ്യാത്തപ്പോഴും എന്ത് കൊണ്ട് ചിലർ കണക്റ്റ് ആവുന്നു എന്ന്…

The fringe becomes so loud that everyone starts acting deaf…. But we cannot remain silent….. When they have told it so well…

നിസ്സഹായത ഉണ്ട്… പലർക്കും ഉണ്ടാവും നമ്മൾ ജീവിക്കുന്ന കാലമാണത്… പുറത്ത് നിന്ന് കുറ്റം പറയാൻ എളുപ്പമാണ്…ആളുകൾ നടക്കുന്ന വഴികളിലൂടെ നടക്കുക എളുപ്പമല്ല…

ഞാൻ ഒരു വീഡിയോ ചെയ്യണം എന്ന് ഇന്ന് കരുതി… മുൻപില്ലാത്ത പോലെ ഇപ്പോൾ വേണ്ട എന്ന് തീരുമാനിച്ചു…

ഞാൻ പേടിച്ചിട്ടാണോ അതോ അതിന്റെ impact ആലോചിച്ചിട്ടാണോ… ഇന്ന് കഴിഞ്ഞ് ആലോചിക്കാം… ഞാൻ പറഞ്ഞ പോലെ എനിക്ക് കിട്ടിയ ചില കമന്റുകൾ വായിച്ചപ്പോൾ തോന്നിയതാണ്… Why… What drives us…

നാളെ പറയാൻ അവസരം കിട്ടില്ല എന്ന രീതിയിൽ നഷ്ടപ്പെട്ടു പോകുന്നതാണ് നമ്മുടെ പ്രതിഷേധങ്ങൾ…

എന്താണ് നമ്മളും അവരുമായുള്ള വ്യത്യാസം… ആരാണ് അവർ… ഉറപ്പിച്ചു പറയാൻ കഴിയില്ല.. പക്ഷെ അവർക്കൊരു സ്വഭാവമുണ്ട്….. ചില അജണ്ടകളുണ്ട്.. രണ്ടും എനിക്ക് യോജിക്കാൻ പറ്റില്ല…

അത് കൊണ്ട് പറയും… പക്ഷെ… ഇപ്പോൾ കടമെടുക്കുന്നു ചില വരികൾ… ദ്രുപത്‌ എന്നൊരു പതിനഞ്ചുകാരനായ വിദ്യാര്‍ഥിയുടെ വാക്കുകളാണ്….

” ഭയം ഒരു രാജ്യമാണ്‌
അവിടെ നിശ്ശബ്‌ദത ഒരു (ആ)ഭരണമാണ്‌”

എന്താണ് നമ്മുടെ ഉത്തരവാദിത്വം…
ഇവർ ഇവരുടെ ഭാഗം ചെയ്തു നമ്മൾ എന്ത് ചെയ്യുന്നു 🙏
സ്നേഹത്തിന്റെ ഒരു വീഡിയോ അവസാനം പോസ്റ്റ് ചെയ്യുന്നുണ്ട് 🥰
വെറുപ്പ് മനസ്സിലുള്ളവരും മനസ്സിലാക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട്..

-പഹയൻ-

Leave a comment