മനുഷ്യർ കലിപ്പിലാണ്… പരസ്പരം മനസ്സിലാക്കാൻ സമയമില്ല… ഒന്നെങ്കിൽ സ്ഥായിയായ പുച്ഛം അല്ലെങ്കിൽ ഭൂലോക കലിപ്പ്… രണ്ടും മൂന്നും ചേരികളായി തിരിഞ്ഞ് മറുഭാഗത്തിനെ നന്നാക്കിയേ അടങ്ങു എന്നാണ്. സ്വയം നന്നാവാതെ മറുഭാഗത്തെ നന്നാക്കി അവാർഡ് വാങ്ങി കൊടുക്കാൻ സ്വന്തം സമയവും ജീവിതവും മാറ്റി വയ്ക്കുന്നവരാണ് നമ്മളിൽ പലരും… ![]()
ഇത് മലയാളിയുടെ പ്രശ്നം മാത്രമല്ല ആഗോളമായ പ്രശ്നമാണ്.. എല്ലായിടത്തും ചെരി തിരിഞ്ഞു ചൊറിയുന്നു… എല്ലാ ഭാഷയിലും മതത്തിലും വർഗ്ഗത്തിലും പെടുന്ന സാധാരണ മനുഷ്യർ…
ഇതൊക്കെ മുൻപും ഉണ്ടായിരുന്നു… പക്ഷെ ഇപ്പോൾ മുഖം കാണിക്കാതെ യാതൊരു ബുദ്ധിമുട്ടുമില്ലാതെ എല്ലാ പ്രശ്നത്തിലും പിരികയറ്റാൻ ആർക്കും കഴിയും… രാവിലെ എഴുന്നേറ്റാൽ ഇന്നെങ്ങിനെ വ്രണപ്പെടും എന്നു കരുതിയാണ് പലരും സാമൂഹ്യ മാധ്യമത്തിലേക്ക് എത്തി നോക്കുന്നത്… വ്രണപ്പെടുത്താൻ മാത്രമായി മറ്റു ചിലരും…![]()
സാമൂഹ്യ മാധ്യമവും മെയിൻ സ്ട്രീം മാധ്യമവും ഒരു പോലെ ട്രിഗർ വാർത്തകൾ തിരഞ്ഞ് അത് മാത്രം പല രീതിയിൽ പ്രചരിപ്പിക്കുന്നു… ബ്ലാക്ക് ആൻഡ് വൈറ്റ് മാത്രമാണ് ഈ ലോകമെന്ന് കരുതുന്നവരോട് ലോകം grey ആണെന്ന് പറഞ്ഞു മനസ്സിലാക്കിക്കുന്നതിന് പകരം എല്ലാവരുടെയും വിരോധങ്ങൾ വീണ്ടും അടിയുറപ്പിക്കുന്നതിനാണ് ഇത്തരം വാർത്തകൾ സഹായമാവുന്നത്…
ആ ലോകത്തിലേക്കാണ് കർട്ട് ഗ്രേയുടെ Outraged എന്ന പുസ്തകം വരുന്നത്… ഈ ജനുവരിയിൽ ഇറങ്ങിയ പുസ്തകത്തെ കുറിച്ചാണ് ഇത്തവണ വായനാലോകത്ത്… ലിങ്ക് കമന്റ്ബോക്സിൽ ഉണ്ട്.. യൂട്യൂബിലെ Vayanalokam എന്ന ചാനലിൽ.
തമ്മിൽ തല്ലു കൂടുന്നവർക്ക് പരസ്പരം മനസ്സിലാക്കാൻ ഈ പുസ്തകം ഉപകരിക്കും എന്ന് തോന്നുന്നു…. ടീവി ചർച്ചക്കളെ പോലും തർക്കങ്ങളുടെ പോർക്കളമാക്കി മാറ്റുന്ന trp ദുരിതം ബാധിച്ചിരിക്കുന്നു നമ്മുടെ മാധ്യമങ്ങൾക്ക്… അതിൽ നിന്നും അവർക്ക് മാറാൻ നമ്മുടെ സഹായവും വേണം…
നമ്മൾ ട്രിഗർ വാർത്തകൾക്ക് പിന്നാലെ ഓടുന്നത് കൊണ്ടാണ് നമ്മൾക്ക് അതേ പോലുള്ള വാർത്തകൾ അവർ വിളമ്പുന്നത്… The change should come from within us. We complain way too much and don’t bother to introspect and correct…
പ്രശ്നങ്ങൾ ഒരിക്കലും നമ്മൾക്കല്ലല്ലോ ലെ ![]()
തർക്കങ്ങൾ ജയിക്കാനല്ല പകരം അന്യോന്യം മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത് എന്ന പുതിയ അറിവിലേക്ക് നമുക്കൊക്കെ ഉണരാൻ ശ്രമിക്കാം ![]()
![]()
ന്നാപ്പിന്നങ്ങന്യാക്കാം !
-പഹയൻ-
