കഴിഞ്ഞ ദിവസം നാലര ഡോളർ ശീലം എന്ന് എഴുതിയതിന് ശേഷം, അത് വായിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അവിടെ “ഈ എഴുതുന്ന സമയത്ത് നിങ്ങൾക്ക് അവർക്ക് വെള്ളം വാങ്ങി കൊടുക്കാമായിരുന്നില്ലേ എന്നൊരു കമന്റും വന്നു… ആവാമായിരുന്നു എന്നതാണ് സത്യം. പക്ഷെ ചെയ്തില്ല. അവരുടെ പിന്നാലെ ഓടി പോയി പുറത്ത് അവരെ കണ്ടെത്തി ചെയ്യാമായിരുന്നു. പക്ഷെ ചെയ്തില്ല എന്നതാണ് വാസ്തവം… ഈ ചോദിച്ചയാൾ ചെയ്യുമോ എന്നത് വിഷയമല്ല. നമ്മുടെ കാര്യമാണല്ലോ നമ്മൾ നോക്കേണ്ടത്.
പലപ്പോഴും ചെയ്യേണ്ടത് ചെയ്യില്ല. കാരണം അത് നമ്മുടെ പ്രശ്നമാണ് എന്ന് തോന്നാറില്ല. ഞാൻ കടയിൽ പോകുമ്പോൾ എന്തെങ്കിലും വാങ്ങി തരുമോ എന്ന് ചിലര് ചോദിച്ചിട്ടുണ്ട്… ഞാൻ വാങ്ങുന്നതിന്റെ കൂടെ അവർക്കും വാങ്ങി കൊടുക്കാറുണ്ട്. Drive through fastfood കടകളിൽ ബ്രെക്ഫാസ്റ്റ് വാങ്ങാൻ നിൽക്കുമ്പോൾ പല തവണ ആളുകൾ ചോദിച്ചിട്ടുണ്ട് അപ്പോഴും വാങ്ങി കൊടുക്കാറുണ്ട്… ഇവിടെയും എന്നോടാണ് ചോദിച്ചിരുന്നെങ്കിൽ ഞാൻ വാങ്ങി കൊടുക്കുമായിരുന്നു.. എത്രയോ തവണ ചെയ്തിട്ടുമുണ്ട്… ആ നിമിഷത്തിൽ ഇത് എന്റെ പ്രശ്നമാണ് എന്ന് തോന്നിയില്ല.. അവർ ഇറങ്ങിയും പോയിരുന്നു..
പക്ഷെ ഇന്നലത്തെ പോസ്റ്റ് ഒരു customer service വിഷയമാണ് എന്നതാണ് എന്റെ പക്ഷം… അതിനൊക്കേ ഉള്ള പൂർണ്ണ സ്വാതന്ത്ര്യം സ്റ്റാർബക്സ് എന്ന കമ്പനിക്ക് ഉണ്ട്… Who is a customer എന്ന് തീരുമാനിക്കുന്നത് അവർ തന്നെയാണ്… എനിക്ക് ഇതിലും നല്ല രീതിയിൽ അവിടെ പ്രതികരിക്കാമായിരുന്നു… പക്ഷെ ഞാനും കാപ്പി കുടിച്ച് ഇറങ്ങി… What makes us all so detached in a society എന്നതായിരുന്നു എന്റെ ചോദ്യം…
ഒരു ഉപഭോക്താവ് ആരാണെന്നത് കമ്പനിയുടെ തീരുമാനമാണ്, നമ്മൾ കമ്പനിയുടെ ഉപഭോക്താവാവണോ എന്നത് നമ്മുടെ തീരുമാനവും. ഒരു ഉപഭോക്താവ് എന്ന രീതിയിൽ ഞാൻ മാത്രമല്ല അവിടെ ആ വാതിൽ തുറന്ന് വരുന്ന ഓരോരുത്തരോടും അവിടെയുള്ള ആളുകൾ എങ്ങനെ പെരുമാറുന്നു എന്നതും പ്രസക്തമാണ്.
