പോളിഷ് കവി തിമോത്തിയൂഷ് കർപ്പോവിഷ് (Tymoteusz Karpowicz) എഴുതിയ A Lesson of Silence എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ.
നിശബ്ദതയുടെ പാഠം
———————
എപ്പോഴെങ്കിലും എവിടെയെങ്കിലും
ഒരു പൂമ്പാറ്റ അതിന്റെ ചിറകുകൾ
ഉറക്കെ കൊട്ടിയടച്ചാൽ –
ഒരു പ്രഖ്യാപനമുണ്ടാവും
Silence Please!
ഞെട്ടി തരിച്ച ഒരു പക്ഷിയുടെ തൂവൽ
സൂര്യ രശ്മികളുടെ മേൽ കൂട്ടിമുട്ടി ഉയരുമ്പോൾ
ഒരു പ്രഖ്യാപനമുണ്ടാവും
Silence Please!
അങ്ങനെയാണ് നമ്മളെയൊക്കെ പഠിപ്പിച്ചിരിക്കുന്നത്
എങ്ങനെ ശബ്ദമുണ്ടാക്കാതെ നടക്കാം എന്ന്
ഒരാന ചെണ്ട മേളങ്ങൾക്കിടയിലൂടെ
ഒരു മനുഷ്യൻ അവൻ നിൽക്കുന്ന മണ്ണിന്റെ മുകളിലൂടെ
മരങ്ങൾ ശബ്ദമുണ്ടാക്കാതെ പാടങ്ങൾക്ക് മുകളിൽ
ഉയർന്നു നിൽക്കുന്നുണ്ട്
പേടിച്ചരണ്ടാവരുടെ ശരീരത്തിലെ രോമം
എണീച്ചു നിൽക്കുന്നത് പോലെ
തിമോത്തിയൂഷ് കർപ്പോവിഷ്
(പരിഭാഷ – പഹയൻ)
