33/1000 | Sapardi Djoko Damono – Malayalam Translation

ഇന്തോനേഷ്യൻ കവി സപാർടി ജോകോ ഡമോണോയുടെ (born 20 March 1940 in Surakarta, Central Java) ലൈറ്റ് ബൾബ് (Light Bulb ) എന്ന കവിതയുടെ മലയാളം പരിഭാഷ.

ലൈറ്റ് ബൾബ് (Light Bulb )
—————————
മുറിയിൽ തൂങ്ങിക്കിടക്കുന്നൊരു ലൈറ്റ് ബൾബ് പ്രകാശിച്ചു
ഒരാൾ അയാളുടെ രണ്ടു കൈയ്യുകളുടെയും വിരലുകൾ കൂട്ടിയണച്ചു
അതിന്റെ നിഴലുകൾ ചുമരിൽ നീങ്ങിക്കൊണ്ടിരുന്നു;

“അതൊരു മാനാണ്.” അയാൾ പറഞ്ഞു
“ഹുറേ!” കുട്ടികൾ കൂക്കി വിളിച്ചു.
“ഇനിയൊരു പുലി!” “”ഇതാ ഒരു പുലി”
ഹുറേ! “ഇനിയൊരു ആന, ഒരു കാട്ടുപന്നി, ഒരു കുരങ്ങ്……”

ലൈറ്റ് ബൾബിന് സ്വയം കെടണമെന്നുണ്ട്.
അതിന് ഏതോ കാടിന്റെ നാടുവിലകപ്പെട്ട പോലെ തോന്നുന്നു.
വന്യ മൃഗങ്ങളുടെ നിലവിളി കേൾക്കുന്നുണ്ട്.
പെട്ടന്നതിന് ഒറ്റപ്പെട്ട പോലെ
ആർക്കും തന്നെ വേണ്ടാത്തത് പോലെ തോന്നുന്നു.

സപാർടി ജോകോ ഡമോണോ
പരിഭാഷ – മർത്ത്യൻ

Leave a comment