എന്താണ് ബഷീറിന്റെ പ്രത്യേകത? ഇന്നും ഒടുക്കത്തെ പ്രസക്തിയാണ് ആളുടെ വരികൾക്ക്… അടിസ്ഥാനപരമായി മനുഷ്യൻ അനുഭവിക്കുന്നത് സത്യസന്ധമായി എഴുതിയാൽ അത് കാലവും കടന്ന് പ്രസക്തമായി എന്നും നിലനിൽക്കും.
പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തിൽ ALF മതിലുകൾക്കപ്പുറം എന്ന നാടകം അവതരിപ്പിച്ചിരുന്നു. നാരായണിയും ബഷീറും തമ്മിലുള്ള സംഭാഷണം ഇന്നും കേൾക്കുമ്പോൾ ആദ്യമായി കേട്ട പോലെ തന്നെ അനുഭവപ്പെടുന്നത് ഒരു ബഷീറിയൻ അത്ഭുതമാണ്.
നാടകത്തിന്റെ ആദ്യ സീനിൽ പ്രായമായ എഴുത്തുകാരനായ ബഷീറിനെ കണ്ടപ്പോൾ പണ്ട് ബഷീർ ഉണ്ടായിരുന്ന കാലത്ത് എത്രായൊ തവണ ബഷീറിനെ കോഴിക്കോട് ടൗൺഹോളിൽ ഓരോ പരിപാടിക്ക് കാണുന്നത് ഓർത്തു. സാധാരണക്കാരിൽ സാധാരണക്കാരനായി ഒരു വിശ്വസാഹിത്യകാരൻ നമുക്കിടയിൽ ജീവിച്ചിരുന്ന ആ കാലം.
Bits and Pieces ആയി ബഷീറിന്റെ പുസ്തകങ്ങൾ കൈയ്യിൽ ഉണ്ടെങ്കിലും ഇത്തവണ നാട്ടിൽ ചെന്നപ്പോൾ മൂന്ന് വോളിയമുള്ള കളക്ഷൻ തന്നെ വാങ്ങി. അത് വീട്ടിലുണ്ട് എന്നത് തന്നെ ഒരു സുഖമാണ്. പ്രവാസ ജീവിതത്തിൽ ഞാനറിയാതെ ചിതറി പോകുന്ന എന്നെ കൂട്ടിച്ചേർക്കാൻ സഹായിക്കും…
രംഗാവതരണം കൊണ്ടും അഭിനയം കൊണ്ടും മിനിലിസ്റ്റിക് സെറ്റ് കൊണ്ടും എന്നെ എന്റെ മുഴുവൻ ജീവിതത്തിൽ കൂടി ഒന്ന് പായിച്ചു കൊണ്ട് പോയി ഈ നാടകവതരണം. ഞാൻ ജീവിച്ചതും അനുഭവിക്കാത്തതും കേട്ടും വായിച്ചും മനസ്സിലാക്കിയ എന്തിലൊക്കെയോ കൂടി ഞാൻ കുറച്ചു നേരം സഞ്ചരിച്ചു.
പ്രായമായ എഴുത്തുകാരൻ ബഷീറായാലും ജയിൽപ്പുള്ളി ബഷീറായാലും നമ്മുടെ ചില അംശംങ്ങൾ.. ചില ആശയക്കുഴപ്പങ്ങൾ.. നമ്മളിലെ നമ്മൾ പോലും കാണാതെ പോവുന്ന നന്മയുടെ നേരിയ തെളിമ എല്ലാം ആ കഥാപാത്രങ്ങളിൽ നമുക്ക് കാണാം.
അവസാന രംഗത്തിൽ ഇവർ രണ്ടു പേരും ഒരുമിച്ച് വരുമ്പോൾ അവർക്കിടയിൽ എവിടെയോ നിൽക്കുന്നുണ്ടാവും നമ്മളും. കാരണം ബഷീറിന്റെ വരികൾക്കും അതിന്റെ പല ആഖ്യാനങ്ങൾക്കും ഒരു ബല്ലാത്ത audience stickiness ഉണ്ട്… The message does not end with the book or the play… We carry it even after the curtain goes down.
നാരായിണിയെ കൂടി നമുക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രമോദ് മതിലുകൾക്കപ്പുറം ഒരുക്കിയപ്പോൾ മതിലിന്റെ രണ്ടറ്റതും ഒരു പോലെ പോയി എത്തി നോക്കാൻ നമുക്കും കഴിയുന്നത് ഒരു ഗംഭീര അനുഭവമായിരുന്നു.
നമുക്കിടയിൽ എത്രയോ മതിലുകൾ ഉണ്ടെങ്കിലും അതിനെ അദൃശ്യമാക്കാനുള്ള ഒരു അപാര കഴിവ് നമ്മുടെ മനസ്സിനുണ്ട് എന്നൊരു കാര്യം ആ രംഗങ്ങൾ കാണുമ്പോൾ തോന്നി.
ഞാൻ നാടകങ്ങളെ അത്ഭുതത്തോടെ നോക്കുന്ന ആളാണ്. അതിന് വേണ്ട commitment, discipline, patience and delayed gratification എനിക്ക് ഇല്ല എന്നത് കൊണ്ട് തന്നെയാണ്.
Reel യുഗത്തിൽ എനിക്ക് നാടകവുമായി ഒരു Surreal ബന്ധമുണ്ടാവുന്നത് അതുകൊണ്ടാവാം. ഇവിടെ അമേരിക്കയിൽ മലയാളം നാടകങ്ങൾ കുറവാണ് പക്ഷെ വർഷത്തിൽ സീസൺ പാസെടുത്ത് ഇന്ത്യൻ ഭാഷയിലുള്ള നാല് നാടകമെങ്കിലും പോയി കാണാറുണ്ട്… കൂടാതെ മോൻ അഭിനയിക്കുന്ന രണ്ടു നാടകങ്ങളും. അത് കൊണ്ടാവാം ചെക്കന് കോളേജിൽ നാടകം പഠിക്കണം എന്ന് പറഞ്ഞപ്പോൾ അതന്നെ ആവട്ടെ എന്ന് തോന്നിയത്. നമുക്ക് ചെയ്യാൻ കഴിയാത്തത് വേണം മക്കള് ചെയ്യാൻ എന്നും തോന്നി ![]()
അറിയാത്ത ഭാഷകളിലെ നാടകങ്ങൾ പോലും supertitle വച്ച് കാണുന്നവരെ കാണാം ഇവിടെ … അപ്പോൾ പിന്നെ ബഷീറിനെ മലയാളികളല്ലാത്ത അമേരിക്കക്കാർക്കും മ്മക്ക് കാണിച്ച് കൊടുക്കണ്ടേ..?
ബഷീറിയൻ ഇമേജറിക്ക് ദേശത്തിനും ഭാഷകൾക്കപ്പുറം ഒരു പ്രസക്തിയുണ്ട് എന്നതും ഒരു വലിയ കാര്യമാണ്. ബേ ഏരിയയിൽ മലയാളികൾക്ക് വേണ്ടി മാത്രമല്ല എല്ലാ നാടകാസ്വാധകർക്കും വേണ്ടി ബഷീറിനെ കൊണ്ട് വരാൻ പറ്റുമോ എന്ന് നോക്കണം…
മതിലുകൾക്കപ്പുറം കണ്ടപ്പോൾ Resourcefulness എന്ന വാക്ക് വീണ്ടും വീണ്ടും മനസ്സിൽ വന്നു. അമേരിക്കയുടെ പല ഭാഗത്തും ഫുൾ ടൈം ജോലി നോക്കുന്ന ഒരു കൂട്ടം കലാകാരന്മാരെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യൽ ഇരുന്ന് പ്രാക്ടീസ് ചെയ്യിപ്പിച്ച് സംവിധാനം ചെയ്ത് ഇങ്ങനെയൊരു സംഭവം ഒരുക്കാൻ കുറച്ചൊന്നും Resourcefulness പോര…
ഗംഭീരമായിരുന്നു… എല്ലാ കലാകാരന്മാരുടെയും പേര് എടുത്ത് പറയുന്നില്ല… കാരണം നിങ്ങളൊക്കേ ആ ബഷീറിയൻ സാധ്യതകളുടെ ലോകത്താണ് ഇപ്പോൾ. ഇനിയും നിങ്ങളെ പല വേദികളിലും കാണണം ![]()
![]()
സ്നേഹം
-പഹയൻ-
