മനുഷ്യനാവണം എന്നത്രെ….
എന്നാൽ എന്താണ് ഈ മനുഷ്യനാവൽ…
മർത്ത്യൻ എന്നാൽ മരണമുള്ളത് എന്നാണ്
അപ്പോൾ…
മനുഷ്യൻ എന്നാൽ എന്താണ് ?
വിക്കി നോക്കി
“ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവി“
തന്നെ? ![]()
ഹൌ ച്വീറ്റ്…
“ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവി“
വായിച്ചിട്ട് തന്നെ രോമാഞ്ചം കാരണം
ശ്വാസം മുട്ടുന്നു ![]()
ആണെന്ന് വയ്ക്കാം
മസ്‌തിഷ്കം വികസിച്ച മനുഷ്യാ
അതിന്റെ ഉത്തരവാദിത്വം ഉണ്ടോ?
ഈ മർത്ത്യനിൽ നിന്നും
മനുഷ്യനിലേക്ക്
എത്ര ദൂരമുണ്ട്..?
ഞാൻ മനുഷ്യനല്ല
വെറും മർത്ത്യനാണ്…
മരണമുള്ളവൻ മാത്രം….
നിങ്ങളുടെ കാര്യം അറിയില്ല ![]()
നിങ്ങളൊക്കെ സ്വർഗ്ഗത്തിൽ ജീവിക്കാൻ
ഭൂമിയിൽ തയ്യാറെടുക്കുന്നവർ ആവാം
മ്മളാണെങ്കിൽ ഇവിടെ തീരുന്ന ഒരുത്തൻ
പക്ഷെ ഇവിടെ ചില ചിന്തകൾ ബാക്കി വയ്ക്കും
പോയി കഴിഞ്ഞാലും…
ഒരു മർത്ത്യന് മനുഷ്യനായി വളരാൻ
എന്താണ് വേണ്ടത്..
മതം വേണ്ട…
നിരീശ്വരവാദവും വേണ്ട..
പിന്നെ എന്ത് വേണം..?
What do we need to be truly human?
-പഹയൻ-
