ഗബീബ ബദെറൂൺ എന്ന സൗത്ത് ആഫ്രിക്കൻ കാവയത്രിയുടെ ചില കവിതകൾ പരിഭാഷപ്പെടുത്താനുള്ള ശ്രമം
The Art of Leaving
കസേരയുടെ പിന്നിൽ തൂക്കിയിട്ട
നിന്റെ കുപ്പായത്തിൽ നിന്നും
നി ബാക്കി വച്ച ചൂടാവണം
അതിനെ ഉപേക്ഷിച്ചു പോകുന്നത്
മെല്ലെ നിന്റേതായിരുന്ന എല്ലാം
അതെനിക്ക് തിരിച്ചു നൽകുകയുമാവാം
Old Photographs
എന്റെ മേശപ്പുറത്ത് നിന്റെയൊരു ചിത്രമുണ്ട്
നിന്നെ അന്ന് പ്രണയിച്ചിരുന്ന പെണ്ണ് പകർത്തിയത്
ചില ചിത്രങ്ങളിൽ മുന്നിലായിട്ട്
അവളുടെ നിഴൽ വീഴുന്നുണ്ട്…
ഈ ചിത്രത്തിൽ അവരുടെ ശരീരം
നിന്റേതിൽ നിന്നും അത്ര ദൂരെയല്ല….
നീ തലയങ്ങനെ ചരിച്ച് വച്ചിരിക്കുന്നത്
അവൾക്കതിഷ്ടപ്പെട്ടത് കൊണ്ടാണോ ?
അവൾ അദൃശ്യയല്ല.. എന്റെ ശത്രുവുമല്ല…
എന്റെ ഭൂതകാലം പോലുമല്ല…
എന്റെ മനസ്സിൽ…
അവൾക്കിഷ്ടപെട്ടതൊക്കെ എനിക്കും ഇഷ്ടപ്പെടുന്നുണ്ട്
നിങ്ങളുടെ എല്ലാ പഴയ ചിത്രങ്ങളിലും വച്ച്
ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.
നിങ്ങളുടെ തല ലേശം ചെരിയുന്നതായി തോന്നുന്നു..
നിങ്ങളുടെ കണ്ണുകൾ ഒരു ഭാഗത്തേക്ക് നോക്കി കൊണ്ട്
ഇത് നിങ്ങൾ പിരിഞ്ഞു പോകുന്നതിന്റെ
തുടക്കമായിരുന്നോ…?
I cannot myself
ഈ രാജ്യത്തേക്ക് കടക്കാൻ
എന്റെ ശരീരം അതിനെ ചിത്രങ്ങളായും കയ്യൊപ്പുകളായും
സ്വയം ശേഖരിച്ചെടുക്കണം….
അതിനൊക്കെയിടയിൽ അവരെന്നെ തിരഞ്ഞു കണ്ടെത്തും
എന്റെ എല്ലാ അനിശ്ചിതത്വവും പിന്നിൽ ഉപേക്ഷിക്കുമ്പോൾ
ഞാൻ സ്വയം ഒരു ചോദ്യമായി മാറി പോകുകയുമരുത്
