45/365 അമേരിക്കൻ ഇലക്ഷൻ

ഇന്നലെ അമേരിക്കൻ ഇലക്ഷനെ കുറിച്ച് സംസാരിക്കാൻ ഒരു ചാനൽ വിളിച്ചു… അമ്മയുടെ മരണം കഴിഞ്ഞ് ഇവിടെ എത്തിയിട്ടേ ഉണ്ടായുള്ളൂ… പറ്റില്ല എന്ന് പറഞ്ഞു.. മാത്രമല്ല കഴിഞ്ഞ പത്തു ദിവസമായി ഇലക്ഷൻ നോക്കുന്നില്ല… കൂടാതെ ഞാൻ ഒരു ചാനൽ ടൈപ്പ് അല്ലെന്നും ഒരു തോന്നൽ 😁

ഇലക്ഷനൊക്കെ കഴിഞ്ഞ് വീട്ടിൽ ഇന്ന് ചർച്ച നടന്നു… വോട്ടുള്ള മോളും വോട്ടിന് പ്രായമാവാത്ത മോനും കൂടി എന്നെ ഇട്ടൊരു വിചാരണ… ഭാരത പൗരത്വം പണ്ടേ വിട്ട് കനേഡിയൻ പൗരയായി ഏതാനും മാസം മുൻപേ അമേരിക്കൻ പൗരത്വത്തിന് അപ്ലൈ ചെയ്ത എന്റെ ഭാര്യ മാത്രം ഈ ഭാരതീയന് തുണ…

“നിങ്ങൾ പൗരത്വം എടുത്തിരുന്നെങ്കിൽ ഒരു വോട്ട് കൂടുമായിരുന്നില്ലേ.. ഇത് അവിടെയും ഇവിടെയും ഗുണമില്ലാതെ ഇങ്ങനെ” ഇതാണ് മക്കളുടെ വിചാരണയുടെ ചുരുക്കം 😁

24 വർഷമായി അമേരിക്കയിൽ.. ഇപ്പോഴും ഭാരത പൗരനാണ്… ഭാരതാംബ.. സംഘശക്തി.. ജയ്ശ്രീരാം എന്നൊക്കെ ഇവിടെ ഘോര ഘോരം വിളിക്കുന്ന പലരും കിട്ടിയ ചാൻസിൽ അമേരിക്കൻ പൗരത്വം എടുത്തപ്പോൾ ദേശദ്രോഹിയെന്ന് ഭക്തന്മാർ മുദ്ര കുത്തിയ മ്മള് ആ ഭാരത പൗരത്വം കാത്ത് വച്ചു..

കൈ അടിക്കേണ്ട… പറഞ്ഞു എന്നെ ഉള്ളു… പണ്ട് എന്നോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞൊരു അമേരിക്കൻ പൗരനായ ഭാരത ഭക്തനെ ഞാൻ അറിയും… അത് പോട്ടെ… ചിലരുടെ ജീവിതം അവർ തന്നെ അവരുടെ വിശ്വാസങ്ങളിൽ ജീവിച്ച് തീരണം…

ആ പാവം നാല് വർഷം മുൻപ് മരിച്ചു… ചെറുപ്പമായിരുന്നു… ഭാരതീയനായാണോ അമേരിക്കനായാണോ മരിച്ചത് എന്നറിയില്ല.. അയാൾ എന്നോട് പാകിസ്ഥാനിലേക്ക് പോകാൻ പറഞ്ഞതെ എനിക്ക് ഓർമ്മയുള്ളു… ഓർമ്മകളുടെ ഒരു കാര്യം…

ഞാൻ മക്കളോട് ഒരു കാര്യം ചോദിച്ചു… നിങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ നിങ്ങൾ വോട്ടല്ലാതെ എന്ത് ചെയ്തു എന്ന്… വോട്ടുള്ളവളും വോട്ടില്ലാത്തവനും ബ ബ ബ…

രാജ്യത്ത് വോട്ടിനപ്പുറത്ത് പലതും ചെയ്യാം… ചെയ്യണം… You have the power.. മറ്റുള്ളവരിലെ കുറ്റം കാണാതെ സ്വയം കാര്യങ്ങൾ ചെയ്യുക… ഞാൻ പൗരത്വം നേടിയിട്ട് കൊടുക്കുന്ന ഒരു വോട്ടിനേക്കാൾ എത്രയോ കൂടുതൽ അവർക്ക് ചെയ്യാമായിരുന്നു… അവർ ചെയ്തില്ല.. എന്നിട്ട് നമ്മുടെ മേലൊരു മുടന്തൻ ന്യായം…

ഡെമോക്രാറ്റുകൾക്കും പറ്റുന്നത് ഇത് തന്നെയാണ്… കാരണങ്ങൾ കണ്ടെത്തി യഥാർത്ഥ കാരണത്തിൽ നിന്നും ദൂരെ പോകുന്നു…

ഇപ്പോൾ ബോബൻ കൊട്ടാരക്കര ചോദിച്ച പോലെ ഒരു ചോദ്യമുണ്ട് “എന്ത് കൊണ്ട് നമ്മൾ തോറ്റു” ഇവിടെ ഡെമോക്രറ്റുകളിൽ ഒതുങ്ങുന്നില്ല ആ ബോബൻ ചോദ്യത്തിന്റെ കൊട്ടാരക്കര വില… “നമ്മൾ എന്ത് കൊണ്ട് ജയിച്ചു” എന്ന് റിപ്പബ്ലിക്കരും സ്വയം ചോദിക്കണം… കാരണം അത്ര പ്രസക്തമാണ് ഈ ഇലക്ഷൻ 😂

രസമെന്താണ് എന്ന് വച്ചാൽ പല ഡെമോക്രറ്റുകളും കമലയിൽ വിശ്വസിച്ച പോലെയല്ല ട്രമ്പിന്റെ അനുയായികൾ അയാളിൽ വിശ്വസിച്ചത്… A trump supporter was far more convinced than a kamala supporter… അതൊരു നഗ്ന സത്യമാണ്… എന്റെ കുട്ടികൾ പോലും ആ കാര്യം അംഗീകരിക്കാൻ തയ്യാറല്ല..

പക്ഷെ ദുർഭരണമാണെങ്കിൽ അതിന്റെ ഭാവിഷ്യത്ത് എന്റെ മക്കളും ട്രമ്പിന്റെ അനുയായികളും ഒരു പോലെ അനുഭവിക്കും… നല്ലതാണെങ്കിൽ അതിന്റെ ഗുണവും ഉണ്ടാവും…

ഇവിടെ റെസിസം വന്നാൽ വെള്ളയല്ലാത്ത ഒന്നിനും രക്ഷയുണ്ടാവില്ല… അവിടെ പൂണൂൽ പുറത്തിട്ടിട്ട് കാര്യമില്ല… കാട്ടുകോഴിക്ക് എന്ത് സങ്ക്രാന്തി… എല്ലാം നിറമാണ് ഭായി… ലേശം കറുപ്പ് കുറഞ്ഞാൽ വാശീയതയിൽ ബാൽക്കണി ഒന്നും കിട്ടില്ല 😁

ട്രമ്പിന് പകരം കമലയാണ് ജയിച്ചിരുന്നതെങ്കിൽ 2020 ജനുവരി ആറിന് പറ്റിയ പോലെയൊ അതിനപ്പുറമോ നടക്കാൻ സാധ്യത ഉണ്ടായിരുന്നു.. ഇപ്പോൾ അതുണ്ടാവില്ല… The transfer will be smooth… അതൊരു സന്തോഷം 🙏

ലിബറൽ ഭാഗത്തിന് ലേശം പേടി ഉണ്ടാവും… പക്ഷെ ഇതൊരു ട്രെൻഡാണ്.. ലോകത്തിന്റെ പല ഭാഗത്തും ദേശങ്ങളിലും സംസ്ഥാനങ്ങളിലും ആൺ ശക്തിയുടെ ആഘോഷമാണ്… ആ ആഘോഷങ്ങളിൽ മനുഷ്യർ വലതിടതില്ലാതെ ഒരു വഴിയാണ്… ബ്ലഡി ഇമ്പേസൈൽസ്…

നിങ്ങൾ ഇടതു പക്ഷമാണെങ്കിലും വലതാണെങ്കിലും ഇടയ്ക്ക് കുടുങ്ങി കിടക്കുകയാണെങ്കിലും ആരാഷ്ട്രീയ പക്ഷമാണെങ്കിലും നിങ്ങൾ വ്യക്തിയാരാധനയിൽ വീണിട്ടുണ്ടെങ്കിൽ നിങ്ങളൊക്കെ ഒരു പാർട്ടിയാണ്… അടിമ പാർട്ടി 😜

അത് പോട്ടെ… പിന്നെ മക്കള് പറഞ്ഞതാണ് രസം… നിങ്ങൾ ഗ്രീൻ കാർഡ് മാറ്റി സിറ്റിസൺ ആയില്ലെങ്കിൽ ചിലപ്പോൾ ട്രമ്പിന്റെ പുതിയ നിയമങ്ങൾ നിങ്ങളെ തിരിച്ചു നാട്ടിലേക്ക് അയക്കുമെന്ന്..

ഉത്തരം ലളിതമാണ്… ജീവിതാവസാനം വരെ അമേരിക്കയിൽ കഴിയാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല… ഇനി അയച്ചാൽ തന്നെ നിങ്ങൾ നാട്ടിൽ വന്ന് എന്നെ കാണ്… ഞാൻ കോഴിക്കോട്ട് തന്നെ ഉണ്ടാവും 😂

പിന്നെ ഒരു രസം തോന്നി… ഒരു വ്യക്തിക്ക് അവസാനിപ്പിക്കാൻ കഴിയുന്നതാണ് ഈ ജനാധിപത്യവും നിയമ സംവിധാനവും അതിലെ സ്ഥാപനങ്ങളും എന്നുണ്ടെങ്കിൽ… അതിനൊക്കെ അത്രയേ ശക്തി ഉള്ളെങ്കിൽ നന്നായി പോയി… അനുഭവിക്ക് 😂

ഇവിടെയാണ്‌ നമ്മൾ യാഥാർഥ്യങ്ങളിലേക്ക് മനസ്സിരുത്തി കടക്കേണ്ടത്… If it is too bad or too good to be true; it might not be true… പ്രശ്നം ട്രമ്പിനും കമലക്കും മോദിക്കും പുട്ടിനും പിണറായിക്കും നെതന്യാഹുക്കും രാഹുലിനും ഓർബാനും ഒന്നുമല്ല ഇവരുടെ അടിമയാവാൻ തയ്യാറാവുന്നവരുടെയാണ്… രാഷ്ട്രീയം മാത്രമല്ല ആരാഷ്ട്രീയ യുക്തിസ്വാമിമാരുടെ അടിമകളും ഉണ്ട്… ഒക്കെ കണക്കാണ്.. ജസ്റ്റ് അടിമാസ്…

ഒന്നെങ്കിൽ ഉണ്ടമ അല്ലെങ്കിൽ അടിമ എന്ന രീതിയിലാണ് ഇന്നും പലരും… അതല്ലാതെ നമുക്ക് മുൻപ് നടന്നവർ നേടിയെടുത്ത ജനാധിപത്യ സംവിധാനങ്ങളിലെ തുല്യതയിൽ ആഴ്ന്നിറങ്ങിയ നിലനിൽപ്പല്ല ആർക്കും വേണ്ടത്…

Support… But be ready and be prepared to oppose when needed… അത് ആരായാലും 🥰

ന്നാപ്പിന്നങ്ങന്യാക്കാം 🙏
-പഹയൻ-

Leave a comment