37/365 2025 ഏപ്രിലിൽ എന്താവും

ഇന്നലെ തൊട്ട് ആളുകൾ മമ്മുക്കയുടെ പടവും ഇട്ട് മനുഷ്യന് ഇല്ലാത്ത കോംപ്ലക്സ് ഉണ്ടാക്കി രസിക്കുകയാണ്… അപ്പോഴാണ് ഉഷ എന്റെ 21 വർഷം മുൻപത്തെ ഒരു പടം അയച്ചു തരുന്നത്…  

ഞാൻ അതേ പോസിൽ ഒരു ഫോട്ടം പിടിച്ചു… പിന്നെ അതിനപ്പുറം 2025 എന്നെഴുതി ഒരു ചോദ്യചിഹ്നവും വച്ചു..

21 വർഷം ഒരു മനുഷ്യനെ എന്തൊക്കെ വഴിയിൽ കൂടി നടത്തുന്നു… എന്തൊക്കെ നേടുന്നു നഷ്ടപ്പെടുന്നു.. മറക്കുന്നു… കാലം ഒരു മനുഷ്യന്റെ മുഖത്ത് വയസൻ വരകൾ അനായാസം വരച്ചിടുമ്പോഴും ആ ചിരിയുടെ വലിപ്പം കൂടിയിട്ടേ ഉള്ളു എന്നതാണ് മ്മളെ ഹൈലൈറ്റ് 😜

ഒരു വർഷം കഴിഞ്ഞാൽ എന്താവും നമ്മുടെ സ്ഥിതി എന്നതാണ് ചിന്ത… ഇനിയുള്ള ഒരു വർഷത്തിൽ നമ്മുടെ കൺട്രോളിൽ ഉള്ളതും ഇല്ലാത്തതുമായ പലതിൽ കൂടിയും നമ്മൾ ഓരോരുത്തരും പോകും… 

അതിൽ ചിലത് നമ്മൾക്ക് നല്ലതാവും ചിലത് മോശമാവും… പക്ഷെ ഇന്ന് ചില തീരുമാനങ്ങൾ നമ്മൾക്കെടുക്കാം… നമ്മൾ ഓരോരുത്തർക്കും എടുക്കാം… ആ തീരുമാനങ്ങൾ നമ്മളെ ഒരു വർഷത്തിൽ എവിടെ കൊണ്ടെത്തിക്കും എന്ന് നമ്മൾക്ക് കാണാം.. 😍

കൂടുന്നോ എന്റെ കൂടെ ഈ #mammookkachallenge യാത്രയിൽ 😁

മത രാഷ്ട്രീയ ആശയ ഭേതമന്യേ ഈ ചാലഞ്ചിൽ പങ്കെടുക്കാം… 

എന്റെ തീരുമാനം ആവില്ല നിങ്ങളുടേത്.. പക്ഷെ നമ്മുടെ ഓരോരുത്തരുടെയും ഇന്നെടുക്കുന്ന തീരുമാനങ്ങൾ ഒരു വർഷം നമ്മളെ ചിലതൊക്കെ കാണിച്ചു തരും… 

ആൾ ദി ബെസ്റ്റ് 👍

സ്നേഹം 🥰🙏
-പഹയൻ-

Leave a comment