“അതെന്താ അവിടെ ഒരു ജനക്കൂട്ടം..?“
” കർഷകരാണ്…“
“എന്താ പ്രശ്നം..?”
“പ്രതിഷേധമാണ്..”
“ഓഹോ…“
അയാൾ ഒന്നും കൂടി ശ്രദ്ധിച്ചു നോക്കി… എന്നിട്ട് മൗനമായി ഇരുന്നു…
”എന്താ ഒന്നും പറയുന്നില്ലേ…?”
“എന്തിനെ കുറിച്ച്….?”
“കർഷകരുടെ പ്രതിഷേധത്തെ കുറിച്ച്..”
“ഇല്ല..”
“ങ്ങും..? എന്ത് പറ്റി..?”
അയാൾ ശബ്ദത്തിൽ അല്പം ഗൗരവം വരുത്തി…
“ റേഷൻ കടയിലെ കിറ്റിനെ കുറിച്ചാണെങ്കിൽ എന്തെങ്കിലും പറയാമായിരുന്നു… ഇത് കർഷകരാണല്ലോ..”
“അതെന്താ കർഷകരുടെ കാര്യത്തിൽ ഒന്നും പറയാത്തത്…”
“വയലിലല്ല വാണിജ്യത്തിലാണ് ഞാൻ ഇപ്പോൾ കൂടുതൽ ഫോക്കസ്..”
“അത് ശരി…. സെലക്ടീവ് ആണല്ലേ..?”
“അതല്ല… ഞാൻ ഒരു ആഗ്രികൾച്ചറിസ്‌റ്റോ ഏകണോമിസ്റ്റോ അല്ല..”
“ഓഹ് റേഷൻ കട വിദഗ്ധനായ അരി പപ്പടം കിറ്റ് എക്സ്പേർട്ട് ആണല്ലേ…? സോറി…”
സ്നേഹം 🥰
-പഹയൻ
