26/365 സ്ക്രീൻ ടൈം

“എന്താ മുഖത്തൊരു വിഷമം“
”ഏയ്‌ ഒന്നുല്ല…“

അവന്റെ മുഖത്തൊരു ശരില്ലായ്മ കണ്ടു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി…

”നീയാ കുന്ത്രാണ്ടത്തിന്റെ മോളിലിങ്ങനെ എപ്പോഴും കുത്തിയിരിക്കുന്നത് കൊണ്ടാണ്“

അവൻ ഫോണിന്റെ സ്‌ക്രീനിൽ നിന്നും തലയുയർത്തി എന്ന് കാട്ടി… വീണ്ടും ആ ലോകത്തേക്ക് തന്നെ തിരിച്ചു പോയി..

ചുറ്റുമുള്ളത് അപ്രസക്തമാവുകയും സ്ക്രീൻ വഴി മറ്റാർക്കും മനസിലാവാത്ത ഒരു ഇല്ലാ ലോകം തന്റെ ഉള്ളിലും രൂപപ്പെടുകയാണെന്ന് അവനും മനസ്സിലായില്ല…

അവൾക്ക് വിഷമം തോന്നി… പക്ഷെ… എന്ത് ചെയ്യാം… അവൾ തന്റെ ഫോണെടുത്ത് അതിലെ അവളുടെ പ്രിയപ്പെട്ട ആപ്പ് തുറന്നു…

അവനെ സഹായിക്കാൻ കഴിയൂമെന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ മറ്റൊരു വർചുവൽ ലോകത്ത് കിടന്ന് സ്ക്രോൾ ചെയ്ത് അവളും അപ്രസക്തമായി…

മനുഷ്യർ തമ്മിലല്ല ഇപ്പോൾ അൽഗോരിതമുകൾ തമ്മിലാണ് ബന്ധം….

സ്നേഹം 🥰🙏
പഹയൻ

Leave a comment