23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ 

“മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് സ്വാതന്ത്ര്യമാണ്… അതിൽ പല തരം സ്വതന്ത്ര്യങ്ങളുണ്ട്” 

“ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം..” 
“വിവാഹം കഴിച്ചാലും മറ്റുള്ളവരെ പ്രണയിക്കാനുള്ള സ്വാതന്ത്ര്യം…” 
“പ്രണയിച്ചാലും മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം….”
“വിവാഹം കഴിക്കാതെയും ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം” 
“വിവാഹ ബന്ധത്തിൽ നിന്നും വേർപെടാനുള്ള സ്വാതന്ത്ര്യം…” 

അവർ രണ്ടു പേരും കെട്ടി പിടിച്ചു മാനം നോക്കി കിടന്നു..

“ഇതിന്റെ കൂടെ ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും വേണം സ്വാതന്ത്ര്യം….” 
“യഥേഷ്ടം യാത്ര ചെയ്യാനും വേണ്ടേ സ്വാതന്ത്ര്യം..?”
‘വേണം യാത്രകൾ ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം വേണം..”

ഒരാൾ മറ്റൊരാളുടെ കണ്ണുകളിലേക്ക് നോക്കി.. എന്നിട്ടവർ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു 

“എത്രയെത്ര സ്വതന്ത്ര്യങ്ങളാണ് ഇന്ന് സമൂഹത്തിൽ നിഷിദ്ധമായുള്ളത്…. എത്രയെത്ര വിലക്കുകളാണ് ഈ രാത്രി ഈ നിമിഷം നമ്മൾ തകർത്തെറിയുന്നത്…”

സ്നേഹം
പഹയൻ          

Leave a comment