19/365 ജാതി-നമ്മുടെ അസംതൃപ്തിയുടെ തുടക്കം Origin Movie based on the book Caste

ബാബാസാഹേബ് അംബേദ്‌കർ ഒരു കഥാപാത്രമാവുന്ന ഹോളിവുഡ് സിനിമ കഴിഞ്ഞ ദിവസം കാണാനിടയായി. കുറച്ചു കാലം  മുൻപ് ഒരു പുസ്തകത്തെ പറ്റി വീഡിയോ ചെയ്തിരുന്നു. Caste: The origin of our discontent… ജാതി.. നമ്മുടെ അസംതൃപ്തിയുടെ തുടക്കം എന്നാണ് പുസ്തകത്തിന്റെ പേര്.….      

പുസ്തകം വായിച്ചപ്പോൾ അതൊരു സിനിമയാവും എന്ന് കരുതിയതല്ല. അതൊരു സിനിമയാക്കാൻ കഴിയുമെന്ന് തോന്നിയുമില്ല. പക്ഷെ പുസ്തകത്തിന് ഒപ്പമോ അതിനേക്കാൾ കൂടുതലോ ശക്തമാണ് ഈ സിനിമ. 

പുസ്തകം എഴുതിയ ഇസബെൽ വിളക്കർസണിന്റെ കഥയാണ് ഈ സിനിമ… അവരുടെ Caste എന്ന പുസ്തകമെഴുതാനുണ്ടായ സാഹചര്യവും അതിന് വേണ്ടി നടത്തുന്ന റിസർച്ചും എല്ലാം സിനിമയുടെ ഭാഗമാണ്. ആ റിസർച്ച് അവരെ ജർമനിയിലേക്കും ഇന്ത്യയിലേക്കും കൊണ്ട് ചെല്ലുന്നു. അവർ ബാബാസാഹേബിനെ കുറിച്ചും ദളിത് ജീവിതത്തെ കുറിച്ചും ജാതി വ്യവസ്ഥയെ കുറിച്ചും പഠിക്കുന്നു.

ജർമ്മനിയിലെ ജൂതർ നേരിട്ടതും, ഇന്ത്യയിലെ ദളിതരും അമേരിക്കയിലെ കറുത്തവർഗ്ഗക്കാരും ഇന്നും നേരിടുന്നതുമായ വിവേചനത്തിന്റെ അടിത്തട്ടിലേക്ക് പോകുകയാണ് ഇസബേലിന്റെ അന്വേഷണം. വംശീയത എന്നതിന് പകരം ജാതീയതയാണ് ഇതിന്റെ ഉറവിടം എന്നിടത്താണ് നമ്മൾ ചെന്നെത്തുന്നത്. ഒരു വിഭാഗം താഴെ തട്ടിലാണ്.. Inferior ആണെന്നുള്ള വ്യവസ്ഥാനുസാരമായ പ്ലാൻഡ് മെസേജിങ്. അതാണ് സംഭവിച്ചത് അഥവാ സംഭവിക്കുന്നത് എന്നുള്ള തിരിച്ചറിവ്.

അമേരിക്കയിൽ നിറമാണ് റേസിസത്തിന്റെ ഉറവിടം എന്ന് ചിലർ പറയുമ്പോൾ ഇന്ത്യയിൽ ബ്രൗൺ നിറമുള്ളവർ തമ്മിൽ എന്താണ് വിവേചനത്തിന് കാരണം. ജർമനിയിൽ എല്ലാവരുടെയും നിറം വെള്ളയുമായിരുന്നു. അവിടെയാണ് ജാതീയത എന്ന വിഷം എല്ലാത്തിനും ഉറവിടമാകുന്നത്. The origins of discontent.

ഒരു വിഭാഗത്തിനെ മാറ്റി നിർത്താനും ആ വിവേചനത്തെ നിയമയപരമാക്കാനും ഏറ്റവും എളുപ്പമായ സംഭവമാണ് ജാതീ വ്യവസ്ഥ. നിങ്ങൾ സമാന്തരമായ ജാതി വ്യവസ്ഥ അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലും പലസ്തീനിലും ചൈനയിലും ഓസ്‌ട്രേലിയയയിലും ഒക്കെ കാണും. ഇതിനെയൊക്കെ ഒന്നായി കാണാൻ പോലും നമ്മൾക്ക് ഇന്ന് കഴിവ് നഷ്ടപ്പെടുന്നുണ്ട്.

പ്രൈമ ലെവി പറയുന്നൊരു കാര്യമുണ്ട് “അത് നടന്നു അത് കൊണ്ടത് ഇനിയും നടക്കാൻ സാധ്യതയുണ്ട്” ആ വാക്കുകൾ തീയറ്ററിലെ സ്‌ക്രീനിൽ കാണുമ്പോഴാണ് നമ്മുടെ മുന്നിൽ യാഥാർഥ്യം വന്ന് നിൽക്കുന്നത്. നമ്മുടെ കുടുംബ കോളേജ് സ്‌കൂൾ എന്നിങ്ങനെ അനേകം വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പുതിയ തരം ജാതി വ്യവസ്ഥ മുളച്ചു വരുന്നത് കാണാം കാണാം.. മുസ്ലിമുകൾക്കെതിരെ… അഭയാർത്ഥികൾക്കെതിരെ… ചില രാജ്യത്തിലെ ജനങ്ങൾക്കെതിരെ… സ്ത്രീകൾക്കെതിരെ… LGBTQ വിഭാഗങ്ങൾക്കെതിരെ… ഇങ്ങനെ പോകുന്നു.

അപരവൽക്കരിക്കുന്നതിന് നിയമസാധുത നേടാൻ ഏറ്റവും എളുപ്പമുള്ള കാര്യമാണ് ജാതി വ്യവസ്ഥ. ഈ സിനിമ എല്ലാവരും കാണണം. ജാതി വ്യവസ്ഥയെന്ന് നമ്മൾ തിരിച്ചറിയാതെ പോകുന്ന പലതും നമ്മൾക്ക് മനസ്സിലാക്കാൻ കഴിയും. 

സ്നേഹം
പഹയൻ

Leave a comment