ഇന്നലെ അൽപ നേരം സലാർ കണ്ടു… OTTയിലാണ്… കണ്ടു കൊണ്ടിരിക്കുമ്പോൾ തീയറ്ററിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമവും തോന്നി. പ്രത്യേകിച്ച് പ്രിത്വിയൊക്കെ ഉള്ളാത്തല്ലേ.
KGF, RRR ഒക്കെ പല കാരണങ്ങളാൽ തീയറ്ററിൽ കാണാൻ പറ്റാതെ പോയ സിനിമകളാoppam ണ്. ഒന്ന് തിരക്ക് മറ്റേതു ഡബ് ചെയ്ത സിനിമകൾക്ക് പോകുന്നതിനുള്ള ഒരു ഇനേർഷ്യ. പക്ഷെ ഇവയൊക്കെ തീയറ്റർ എക്സ്പീരിയൻസാണ് എന്നതാണ് യാഥാർഥ്യം.
ഏതായാലും കണ്ടു കൊണ്ടിരിക്കുമ്പോൾ പ്രിത്വിയുടെ പാർട്ണർ സുപ്രിയയോട് ഈ സിനിമ കണ്ടിറങ്ങിയപ്പോൾ മൈക്കെന്തികൾ ചെന്ന് ചില ചോദ്യങ്ങൾ ചോദിക്കുന്നതും അതിന് സുപ്രിയ കൊടുത്ത മറുപടികളുമാണ് വീണ്ടും വീണ്ടും മനസ്സിൽ വന്നത്.
പ്രഭാസിനെയാണോ പ്രിത്വിയെയാണോ സിനിമയിൽ കൂടുതൽ ഇഷ്ടമായത് എന്ന് ഒരു മൈക്കേന്തി… നേര് സിനിമ സലാറിന് ഒരു ഭീഷണിയാവുമോ എന്ന് മറ്റൊരു മൈക്കേന്തി.. അതിന്റിടക്ക് എമ്പുരാനെ കുറിച്ചും ഒരു ചോദ്യം കുത്തിക്കയറ്റി വേറൊരു മൈക്കേന്തി.
“നിങ്ങളുടെ ഭർത്താവോ ഭാര്യയോ ഒരു സിനിമയിൽ ഉണ്ടെങ്കിൽ ആരെയാണ് കൂടുതൽ ഇഷ്ടപ്പെടുക” , “നിങ്ങൾ നേരും കണ്ടു സലാറും കണ്ടു പിന്നെ ആ ചോദ്യത്തിന് ഇവിടെ എന്ത് പ്രസക്തി” , “എമ്പുരാന്റെ കാര്യം എമ്പുരാന്റെ ഡയറക്ടറോട് ചോദിക്കണം എന്നോടല്ല” എന്നിങ്ങനെ കൃത്യമായി മൈക്കെന്തികൾക്ക് മറുപടി കൊടുക്കുന്നത് കാണാൻ രസമായിരുന്നു.
പിന്നെ ആലോചിച്ചപ്പോൾ ഇവർ ഇജ്ജാതി മൈക്കേന്തി ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് തോന്നി. ഏതായാലും കിട്ടിയ ഉത്തരങ്ങൾ മൈക്കേന്തികൾക്ക് സ്വന്തം മൈക്ക് തന്നെ കടിച്ചു തിന്നാനുള്ള വകുപ്പുണ്ടാക്കി..
സിനിമ എന്ന കല പോലും ഒരു പോളറൈസിങ് സംഭവമാക്കി മാറ്റുമ്പോൾ മാത്രമേ പലർക്കും ഈ ലോകത്ത് അവരുടെ ജോലി നിലനിർത്താൻ കഴിയു എന്നതും ഒരു സത്യമല്ലേ….? ഇതൊക്കെ നമ്മുടെയൊക്കെ ചിന്തയുടെ ഒരു പ്രശ്നമാണോ എന്ന് ഇടയ്ക്ക് തോന്നാറുണ്ട്. പോളറൈസിങ് ആവുന്നത് കൊണ്ടാണോ മൈക്കേന്തി വിഡിയോകൾ നമ്മുടെ ഫീഡിൽ വരുന്നതും നമ്മൾ ക്ലിക്കുന്നതും.
മൈക്കെന്തികളുടെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും പിന്നെ ബെറ്റ് ബൈറ്റ് ആയിട്ട് ഇന്റർനെറ്റിൽ പരക്കുന്നു. അതൊരു വ്യവസായമാണ്. People make a living out of it. സത്യത്തിൽ ഇതൊന്നും മൈക്കെന്തികളുടെ കുറ്റമല്ല. അത് ക്ലിക്കാൻ നിങ്ങളും ഞാനും ഉണ്ടെന്നത് കൊണ്ടു മാത്രമാണ് മൈക്കെന്തികൾ രൂപപ്പെടുന്നത്.
ചോദ്യങ്ങളെ കുറ്റപ്പെടുത്തിയിട്ടില്ല അവയ്ക്ക് വഴിയൊരുക്കി കൊടുക്കുന്നത് നമ്മൾ തന്നെയാണ്. സലാർ നെറ്റ്ഫ്ലിക്ക്സിൽ ഉണ്ട്.
സ്നേഹം
-പഹയൻ-
