11/365 കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും?

നമ്മൾ നിൽക്കുന്നിടം കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും. കുഴിക്കുക എന്നതിന് ഇംഗ്ലീഷിൽ dig എന്നാണ്. Dig എന്നതിന് വേറൊരു അർത്ഥം കൂടിയുണ്ട്. ‘Take a dig on someone’… മറ്റൊരാളെ ഒന്ന് ആക്കി പറയുക എന്ന് തന്നെ. അത് കൊണ്ട് ഈ പോസ്റ്റ് ആരെയെങ്കിലും ആക്കിയതാണ് എന്ന് തോന്നുകയാണ് എങ്കിൽ അവർ ഇവിടെ വന്ന് എന്നെ വന്ന് തെറി പറഞ്ഞ് സ്വയം വെളിപ്പെടുത്തി നിൽക്കുന്നിടം കുഴിക്കാതിരിക്കുക.

അപ്പോൾ പറഞ്ഞു വന്നത് നമ്മൾ നിൽക്കുന്നിടം കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും എന്നതാണ്. ഭൂമി ഉരുണ്ടിട്ടാണ് എന്നറിയുമ്പോൾ കുട്ടികളിലൊക്കെ വരുന്നൊരു കൗതുകമേറിയ ചോദ്യമാണ്. നമ്മൾ കുഴിച്ചു കുഴിച്ചു പോയാൽ എവിടെയെത്തും എന്ന്. ഭൂമിശാസ്ത്രത്തിൽ (Geography) antipode… ഭൂമിയിൽ ഒരു സ്ഥലത്തിന്റെ diametrically opposite spot എന്താണ് എന്നത്. ഇന്ന് ഇത് മനസ്സിലാക്കാനുള്ള വെബ്‌സൈറ്റുകളും ആപ്പുകളും ഒക്കെ ലഭ്യമാണ്.

അപ്പോൾ പറഞ്ഞു വന്നത് നമ്മൾ നിൽക്കുന്നിടം കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും.. എവിടെയെത്തും എന്നല്ല.. അത് കുട്ടികൾ ചോദിക്കുന്നതല്ലേ.. ഇത് വളർന്നു വന്ന ഇന്നത്തെ ഫുദ്ധിമന്മാരുടെ ചോദ്യമല്ലേ. ആണോ..? 

ഒരു Dig Where You Stand movement ഉണ്ട്.. ഒരു സാർവ്വദേശീയ പബ്ലിക് ചരിത്രമായി ബന്ധപ്പെട്ട ഒരു മൂവേമെന്റ്. 1970കളിൽ സ്വീഡനിൽ തുടങ്ങിയതാണ്.. 1978ൽ ഇറങ്ങിയ Sven Lindqvist എന്ന സ്വീഡിഷ് എഴുത്തുകാരൻ അദ്ദേഹത്തിന്റെ Gräv där du står എന്ന പുസ്തകത്തിൽ എഴുതിയതാണത്രേ. ഇതിന് സമാനമായ ചിലത് ജർമ്മനിയിലും UKയിലും ഉണ്ട്… തൊഴിലാളികളുടെ ചരിത്രത്തെ കുറിച്ചുള്ള വൈരുദ്ധ്യമാർന്ന ആഖ്യാനങ്ങൾ മനസ്സിലാക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം എന്നും അറിയാൻ കഴിഞ്ഞു.

അത് പോട്ടെ നമ്മൾ നിൽക്കുന്നിടം കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും… വെള്ളം ഇല്ലാത്ത മനുഷ്യന് വെള്ളം കിട്ടും എന്ന പ്രതീക്ഷയാണ്… ലോഹ പദാർത്ഥങ്ങൾ അന്വേഷിച്ചു പോകുന്നവർക്ക് അത് കിട്ടുമെന്ന പ്രതീക്ഷ. ചിലർക്ക് അവരുടെ അജണ്ട നടപ്പിലാക്കാനുള്ള വഴി കണ്ടെത്തുമെന്ന പ്രതീക്ഷ.

കുഴിക്കണം… പക്ഷെ നിൽക്കുന്നിടത്തേക്കാൾ നമ്മൾ കുഴിക്കേണ്ടത് നമ്മുടെ ഉള്ളിലേക്കാണ്.. ആഴത്തിൽ… ഈ രാഷ്ട്രീയ സർക്കസ്സിന്റെ ഇടയ്ക്ക് നമ്മൾ മനുഷ്യരാവാൻ ബുദ്ധിമുട്ടുന്നുണ്ടോ എന്ന് അന്വേഷിക്കണം. അമ്പലവും പള്ളിയും ഒരു ഹിന്ദുവിന്റെയും മുസ്ലിമിന്റെയും വിശാസ പ്രശ്നമല്ലാതായിരിക്കുന്നു.. അതൊരു രാഷ്ട്രീയ ആയുധമാണ്….. വിശ്വാസികൾ അതിലെ ചാവേറും  

വർത്തമാനവും ഭാവിയും വിട്ട് ഭൂതകാലത്തിൽ അഭിരമിക്കുന്ന ഒരു ജനതയെ വാർത്തെടുത്താൽ അത് നമ്മൾക്ക് നൽകുന്നത് മറ്റു രാജ്യങ്ങളുമായി മത്സരിക്കാനുള്ള കഴിവല്ല പകരം ആന്തരികമായ വേദനയാണ്. ഇത് അവിശ്വാസികളേക്കാൾ മനസ്സിലാവേണ്ടത് വിശ്വാസികൾക്കാണ്… അവിശ്വാസികൾ മനസ്സിലാക്കിയാലും അമ്പലത്തിലും പള്ളിയിലും അവർക്ക് എന്ത് കാര്യം എന്ന ചിന്ത മറ്റുള്ളവർക്കും അവർക്കും വരും…            

നമ്മൾ നിൽക്കുന്നിടം കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും.. ഒന്നും കിട്ടില്ല ഉള്ള സ്വസ്ഥത നശിക്കുന്ന എന്തെങ്കിലും കിട്ടും കിട്ടിയില്ലെങ്കിൽ കിട്ടിയതായി ചില തൽപരകക്ഷികൾ വ്യാഖ്യാനിക്കും എന്നിട്ടതിനെ ഉപയോഗിക്കും…

I am not taking a dig at anyone, but if you feel I am then it is time you start digging inside… ആരെയും ആക്കിയതല്ല അങ്ങനെ തോന്നിയാൽ ഒന്ന്ഉ സ്വയം ള്ളിലേക്ക് നന്നായി കുഴിച്ചു നോക്കുക… ഉത്തരം കണ്ടെത്തും…

ജാഗ്രതൈ
പഹയൻ

Leave a comment