9/365 സിനിമ കണ്ടാലും മിണ്ടരുത് ഇത് കേരളമാണ്

ഈയടുത്ത് നടന്ന വലിയൊരു ബഹളമാണ് സിനിമാ നെഗറ്റീവ് റിവ്യൂ പ്രശ്നം… ഇപ്പോഴും നടക്കുന്നുണ്ട്… പക്ഷെ നെഗറ്റീവല്ല പോസിറ്റീവ് പറഞ്ഞാലും പ്രശ്നമാണ് ചിലർക്ക് 😄

ഒരു സിനിമ കാണുമ്പോൾ ചിലപ്പോൾ നമ്മൾക്ക് തീരെ ഇഷ്ടപ്പെടില്ല… ചിലപ്പോൾ വളരെ ഇഷ്ടപ്പെടും ചിലപ്പോൾ ഇഷ്ടപ്പെട്ട ചില ഭാഗങ്ങൾ കാണും ഇഷ്ടപ്പെടാത്ത മെച്ചപ്പെടുത്താം എന്ന് തോന്നുന്ന ഭാഗങ്ങളും ഉണ്ടാവാം…

എനിക്ക് അധികം ഈ മൂന്നാമത്തെ വിഭാഗത്തിലാണ്… ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ഉണ്ടെന്ന് തന്നെ…

അപ്പോൾ സിനിമകളെ മൂന്ന് രീതിയിൽ നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാം… അതിലെ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രം അവതരിപ്പിക്കാം ഇഷ്ടപ്പെടാത്തത് മാത്രം അവതരിപ്പിക്കാം…

ഇതിൽ മൂന്നാമത്തെ രീതിയാണ് ഉത്തമം എന്ന് പലരും പറയും അതാണ് ക്രിട്ടിക്കൽ റിവ്യൂ എന്ന് പറയാം..

എനിക്ക് പക്ഷെ ക്രിട്ടിക്കൽ റിവ്യൂ ചെയ്യുന്നതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കുക എന്നതാണ്…

പറയുമ്പോൾ തോന്നും ആരുടേയടുത്ത് നിന്നും തെറി കേൾക്കാതിരിക്കാനുള്ള സൈക്കോളജിക്കൽ നീക്കമാണെന്ന്… 

എന്നാൽ അതല്ല… എനിക്ക് സിനിമ ഇഷ്ടമായി എന്ന് പറയുന്നത് കൊണ്ട് മാത്രം തെറി കേൾക്കുന്നു എന്നത് മലയാളത്തിൽ പറയുന്നത് കൊണ്ടാവാം…

തനിക്ക് ഇഷ്ടപ്പെടാത്തത് വേറൊരാൾക്ക് ഇഷ്ടപ്പെടുമ്പോൾ കുരു പൊട്ടുന്നത്മ ലയാളികൾക്ക് മാത്രമാവണം… എന്തായിരിക്കും അതിന്റെ സൈക്കോളജി 😁😄

റിവ്യൂ കാണണമെങ്കിൽ

സ്നേഹം🥰
പഹയൻ

Leave a comment