ഈ ടൈറ്റിൽ വായിച്ചാൽ ആളുകൾ ചിന്തിക്കും ഇവനാരെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന്… ആരെയായാലെന്താ..?
അതെന്താ ഈ രാമൻ അല്ലെങ്കിൽ മുഹമ്മദ് എന്ന് പറഞ്ഞാൽ പ്രശ്നമുണ്ടോ…. ? എനിക്ക് നിങ്ങളുടെ സംശയം തീർക്കാതെ ഈ പോസ്റ്റിൽ ഞാൻ ടൈറ്റിലിൽ പറഞ്ഞ രാമനെയും മുഹമ്മദിനെയും കുറിച്ച് എന്ത് തോന്നിവാസവും പറയാം…
ഇത്രയും സമയം നിങ്ങൾക്ക് ഞാൻ ആരെയാണ് ഉദ്ദേശിച്ചത് എന്നത് ഒരു ഊഹം മാത്രമാണ്… നിങ്ങളുടെ ചിന്താഗതി നിങ്ങളുടെ മനസ്സിൽ ഉണ്ടാക്കിയ ഊഹം…
ഈ ഊഹത്തിന്റെ മുകളിലാണ് മുമ്പ് ജോസഫ് മാഷിന്റെ കൈ വെട്ടിയത്… ഇറച്ചി പശുവിന്റേതാണ് എന്ന് കരുതി ഒരാളെ തല്ലി കൊന്നത്..
അപ്പോൾ ആരാ ഈ രാമനും മുഹമ്മദും…? നിങ്ങൾ ഉദ്ദേശിക്കുന്ന രാമനും മുഹമ്മദും ആണോ ഞാൻ ഉദ്ദേശിക്കുന്നത്…
എനിക്ക് നല്ല സ്വഭാവമുള്ള രാമനെയും മുഹമ്മദിനെയും അറിയാം… ജയിലുകൾ നോക്കിയാൽ അവിടെയും കാണാൻ ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്ത രാമന്മാരും മുഹമ്മദ്മാരും..
നിങ്ങളുടെ ഊഹം എന്താണ്… ഞാൻ ഏത് രാമനെയും മുഹമ്മദിനെയും കുറിച്ചായിരിക്കും ചിന്തിക്കുന്നത്…? ഞാൻ എന്ത് ചിന്തിച്ചാലും നിന്തിച്ചാലും അത് നിങ്ങൾ കരുതുന്ന രാമനെയോ മുഹമ്മദിനെയോ കുറിച്ചാവുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാൻ കഴിയില്ല…
ഞാൻ പുറത്തു പറയുന്ന നല്ലത് അല്ല മനസ്സിൽ ചിന്തിക്കുന്നത് എന്നും വരാം… നിങ്ങൾ ഊഹിച്ച് ഊപ്പാടിളകുകയേ ഉള്ളു…
വ്രണപ്പെടുന്നവർ ഞാൻ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും വ്രണപ്പെടും.. അല്ലാത്തവർ വ്രണപ്പെടില്ല… വ്രണപ്പെടുന്നവർ ഒരു മതേതര സമൂഹത്തിന് ആപത്താണ്… അവർ വ്രണപ്പെടാൻ ഒരു കാരണം തിരക്കി നടക്കുന്നവരാണ്…
ഇനി ഞാൻ ഒരു സത്യം ഞാൻ ഒരു പ്രത്യേക രാമനെയോ മുഹമ്മദിനെയോ കുറിച്ച് ചിന്തിച്ചിട്ടില്ല… പക്ഷെ ഇതെഴുതുമ്പോൾ എന്റെ മനസ്സിൽ കൂടി എനിക്ക് നേരിട്ട് പരിചയമുള്ള പല രാമന്മാരുടെയും മുഹമ്മദ്മാരുടെയും മുഖങ്ങൾ എന്റെ മനസ്സിൽ കൂടി പോയി…
ഇത്രയും വായിക്കുമ്പോൾ നിങ്ങൾ വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ പ്രശ്നമാണ് എന്റെയല്ല…
സത്യത്തിൽ നിങ്ങൾ ഉദ്ദേശിക്കുന്ന രാമനെയും മുഹമ്മദിനെയുമാണ് ഞാൻ മനസ്സിൽ ചിന്തിച്ചത് എന്ന് കരുതുക… നിങ്ങൾക്ക് ഊഹിക്കാനേ കഴിയു..
അപ്പോൾ ഞാൻ ഏത് രാമനെയും മുഹമ്മദിനെയുമാണ് ഉദ്ദേശിച്ചത്?
അത് അപ്രസക്തമാണ്… അല്ലെ..? ഞാൻ എന്ത് ഉദ്ദേശിച്ചാൽ എന്താ… അത്രേ ഉള്ളു ഇതെല്ലാം 😜
സ്നേഹം🥰
-പഹയൻ-
