ഒരു 365 ദിവസത്തെ എഴുത്തു പ്രൊജക്റ്റ് തുടങ്ങണം എന്നുണ്ട്… ഇംഗ്ലീഷിൽ ഒരിക്കൽ ചെയ്തിട്ടുണ്ട്… മലയാളത്തിൽ ശ്രമിക്കണം എന്ന് തോന്നി…
എന്തായിരിക്കും തീം…? പ്രത്യേകിച്ച് ഒന്നുമില്ല… ഓരോ ദിവസവും എഴുതാൻ തോന്നുന്നത് പലതുമാവാം… അത് എഴുതാൻ ശ്രമിക്കുക… അത്ര തന്നെ 😊
അന്ന് വായിച്ച കേട്ട കണ്ട വല്ലതും… രാഷ്ട്രീയം… ചിന്തകൾ… ചോദ്യങ്ങൾ… ആശയക്കുഴപ്പങ്ങൾ… ഗവിത-ഗദ്യകവിത… പരിഭാഷകൾ… നുറുങ്ങുകൾ… സന്തോഷം.. സങ്കടം… ബന്ധങ്ങൾ… പരിഭ്രമങ്ങൾ… ആകുലതകൾ… പുസ്തകങ്ങൾ… സിനിമകൾ… ചരിത്രം… ശുഭപ്തി വിശ്വാസം… സാങ്കേതിക വിദ്യ… വ്യക്തി വികാസം… ജീവിതം… ഔദ്യോഗിക വിവരങ്ങൾ… യുക്തിവാദം… ഒറ്റപ്പെടൽ… കൂട്ടായ്മ… ആത്മീയത… പാചകം… സാമൂഹിക വിമർശനം… മതേതരത്വം… സ്വയം വിമർശനം… പരാജയങ്ങൾ… ഭാവി… അങ്ങനെ പോകുന്നു….
എന്തും…..
എഴുതണം… മനസ്സിൽ കിടന്നു കളിക്കുന്ന എന്തും… ഒരു ദിവസം പോലും വിടാതെ 365 ദിവസം… അതിനോടുക്കം അത് ഒരു പുസ്തക രൂപത്തിലും വരും 🙏
നോക്കട്ടെ കഴിയുമോ എന്ന്…. എഴുതുന്ന പലതിനും ചിലപ്പോൾ വലിയ അർത്ഥം കാണില്ല… ആരും അർത്ഥം കണ്ടെത്താൻ ശ്രമിച്ച് ബുദ്ധിമുട്ടണ്ട… കൂട്ടിച്ചേർത്താൽ അത് എന്റെ ഒരു വർഷമാവും… അതേ ഉള്ളു…
ജീവിതത്തിന്റെ ഒരു slice ഇവിടെ നിങ്ങൾക്ക് മുന്നേ വയ്ക്കുന്നു…. ഒരു വർഷത്തെ ദൈനംദിന ജീവിതത്തിൽ നിന്നും ചിന്തകളിൽ നിന്നും അരിഞ്ഞെടുക്കുന്ന ചിലത്…
എഴുത്ത് വിലയിരുത്തേണ്ടവർക്ക് വിലയിരുത്താം… പക്ഷെ എഴുതാനാണ് ഉദ്ദേശം അല്ലാതെ നല്ല എഴുത്ത് കാഴ്ച്ച വയ്ക്കാനല്ല… വിലയിരുത്തി സമയം കളയണ്ട… വായിച്ചും വായിക്കാതെയും തള്ളി കളയാം 😜😁🙏
സ്നേഹം🥰
-പഹയൻ-
