ചിലര്‍ ആരെയും കാണാതെ ഒറ്റപ്പെട്ടു നില്‍ക്കും. ചിലര്‍ പരിചിത മുഖങ്ങള്‍ അടുത്തേക്കോടി വരുന്നത് കാണും….
ചിലര്‍ സന്തോഷിക്കും..
ചിലര്‍ അസ്വസ്ഥരാകും,
ചിലര്‍ തിരിഞ്ഞു നടക്കാന്‍ ശ്രമിക്കും….
കഴിയാതെ വരുമ്പോള്‍ വിഷമിക്കും….
ഒരിക്കലും തിരിച്ചു പോകാന്‍ കഴിയാത്തൊരു യാത്രയില്‍ കൈ വീശി നില്‍ക്കുന്ന ഉറ്റവരെ കാണും മറ്റു ചിലര്‍…..
തങ്ങളിൽ നിന്നും അതിവേഗം മറഞ്ഞു പോകുന്ന മുഖങ്ങളും അവരോടൊപ്പമുള്ള ഓര്‍മ്മകളുമായിരിക്കും മറ്റു ചിലര്‍ക്ക്….
ചിലര്‍ ഒരിക്കലും തിരിഞ്ഞു നോക്കാറേയില്ല…..
വേറെ ചിലര്‍ക്ക് തിരിഞ്ഞു നോക്കിയാലെ വന്ന വഴി തെറ്റിയെന്ന് മനസ്സിലാവു…..![]()
തിരിഞ്ഞു നോക്കിയാൽ ചിലരെല്ലാം കാണും
സ്നേഹം ![]()
-പഹയൻ-
