ഗാന്ധിജിയുടെ ജീവിതം പലരും എഴുതിയത് വായിച്ചിട്ടുണ്ട്… ദക്ഷിണാഫ്രിക്കയിലെക്ക് പോയ ഗാന്ധിയല്ല ഇന്ത്യയിൽ തിരിച്ചു വന്നിറങ്ങുന്നത്… ഇന്ത്യയിൽ യാത്ര ചെയ്ത ഗാന്ധിയല്ല ഓരോ യാത്രയുടെയും അവസാനത്തിൽ ചെന്നെത്തുന്ന ഗാന്ധി…
നിരന്തരം മാറി കൊണ്ടിരിക്കുന്ന… തന്റെ ചിന്തകളിലെ വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങൾ മനസ്സിലാക്കുമ്പോൾ അവയെ മാറ്റുന്ന ഒരു മനുഷ്യനാണ് ഗാന്ധി…
മനുഷ്യനാണ് എന്ന് പ്രത്യേകിച്ച് എടുത്തു പറയാൻ കാരണം ‘മാറാൻ തയ്യാറാവുന്ന’ എല്ലാ മനുഷ്യരിലും ഒരു ഗാന്ധിയുണ്ട് എന്ന് സൂചിപ്പിക്കാനാണ്… മഹാത്മാവായല്ല മാറാൻ തയ്യാറായ മനുഷ്യനായാണ് ഗാന്ധി എന്റെ മനസ്സിൽ….
ഗാന്ധി വിമർശനാതീതനല്ല.. ആവുകയുമരുത്… ഗാന്ധിയെ വിമർശനാതീതനാക്കുന്നത് ഗാന്ധിയോടും ഗാന്ധിസത്തോടും ചെയ്യുന്ന തെറ്റല്ലെ….?
ഇതെന്റെ അഭിപ്രായം…. എങ്കിലും വിമർശനങ്ങൾ ഇന്നത്തെ നമ്മുടെ അറിവ് വച്ചല്ല അന്നത്തെ ലോകത്തിന്റെ അറിവ് വച്ചിട്ടാവണം എന്നാണ് എന്റെ അഭിപ്രായം….
അഞ്ചോ പത്തോ വർഷം ഗാന്ധി ജീവിച്ചിരുന്നെങ്കിൽ വീണ്ടും ഗാന്ധി മാറുമായിരുന്നു എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…
ഗാന്ധിയെ ഗോഡ്‌സെ വെടിവച്ചു കൊന്നിട്ടില്ലായിരുന്നെങ്കിൽ ഗാന്ധി വീണ്ടും മാറുമായിരുന്നു…. എങ്ങിനെ മാറുമായിരുന്നു അതിന്റെ സാമൂഹിക രാഷ്ട്രീയ പ്രഭാവം എന്താവും എന്നൊന്നും എനിക്കറിയില്ല…
we can debate….
ഗാന്ധി ജയന്തിക്ക് ഞാൻ എപ്പോഴും കാണുന്നത് ‘നമ്മുടെ വ്യക്തിഗതമായ മാറ്റം’ എന്ന അനിവാര്യ ഘടകമാണ്…..
Be the change you want to see in the world…. Change…. അതാണ് എനിക്ക് ഗാന്ധി ![]()
കുറച്ചു വരകളിൽ പോലും തെളിമയോടെ വിരോധങ്ങളും അപ്രിയങ്ങളും ഇല്ലാതെ വിരിയുന്നതാണ് ഗാന്ധി രൂപം…. ആ രൂപം മനസ്സിൽ കൊണ്ടു വരുന്ന ചിന്തകളെ വരികളിൽ പറഞ്ഞു ഫലിപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്…
അത് ഓരോരുത്തരും അവരിലേക്ക് നടന്നെത്തേണ്ട ഗാന്ധിയാത്രയാണ്…. ![]()
എല്ലാ വർഷവും ഗാന്ധി ജയന്തി സമയത്ത് “What would Gandhi Think” എന്നൊരു ചിന്ത നമ്മളിൽ കൊണ്ടു വന്നാൽ ഗാന്ധി നമ്മൾ ഓരോരുത്തരോടും സംസാരിക്കും എന്നും ഞാൻ കരുതുന്നു…..
സ്നേഹം![]()
പഹയൻ
