വീഡിയോ ചെയ്യുന്നതിനേക്കാൾ എളുപ്പം എഴുതുന്നതാണ്…. വീഡിയോ ചെയ്യാൻ വെളിച്ചമുള്ള ബഹളമില്ലാത്ത ഒരു സ്ഥലം കണ്ടു പിടിക്കണം ആദ്യം….
പിന്നെ അങ്ങോട്ട് പോകണം മൈക്ക് ഫിറ്റ് ചെയ്യണം വീഡിയോ എടുക്കണം. വലിയ എഡിറ്റിംഗ് പതിവില്ലെങ്കിലും ഒക്കെ കൂടി കൂടുതൽ സമയം ചിലവാണ്..
എഴുത് കൂടുതൽ എളുപ്പമാണ്… ഈ തയ്യാറെടുപ്പൊന്നും വേണ്ട… പക്ഷെ ഫെസ്ബുക്കിന് വീഡിയോ ഇട്ടാലെ പരസ്യം പതിക്കാൻ പറ്റു. പരസ്യമാണല്ലോ ഫെസ്ബുക്കിന്റെ അന്നം…
റീലുകളും ഷോർട്ടും വന്നിട്ടും എന്തോ അതിനോട് ഒരു അടുപ്പം തോന്നിയിട്ടില്ല… കാരണം ഒരു മിനുട്ടിൽ പറഞ്ഞു തീർക്കാനുള്ള കഴിവില്ലാത്തതു കൊണ്ടാകാം… അത് എങ്ങനെ പറ്റും എന്ന് പഠിക്കണം…
എന്തിനും ഒരു മിനുട്ടിൽ കൂടുതൽ സമയം ചിലവാക്കാതെ കാര്യം പറഞ്ഞു വയ്ക്കണം… അത് സിനിമയെ കുറിച്ചുള്ള അഭിപ്രായമായാലും സാമൂഹിക വിഷയങ്ങളായാലും….
അങ്ങനെ ചെയ്യുമ്പോൾ നമ്മൾ പറയുന്നത് വളരെ reductionist ആയി മാറുകയും ചെയ്യും…. പക്ഷെ അങ്ങനെയല്ലേ എഴുത്തിൽ ട്വിറ്റർ ചെയ്തു പോന്നത് 140 characters…… അന്ന് ഞാൻ twiction എന്ന പേരിൽ 140 അക്ഷരങ്ങളുടെ കഥകൾ എഴുതാറുണ്ടായിരുന്നു… you leave a lot for the reader to imagine.
ഇതാ ഒരു ഉദാഹരണം
“He walked in and people in the room cried. He too cried with them and then they laughed the whole weekend and cried again while parting“
വളരെ indepth ആയി പറയേണ്ട കാര്യങ്ങളും… അവ കേട്ട് മനസ്സിലാക്കാനും പോഡ്കാസറ്റ് തന്നെയാണ് നല്ലത്… learning videos, How to videos എന്നിവ ഗുണമുണ്ട്… They make us act and not push us into meaningless watch.
മനുഷ്യന്റെ attention span ആണല്ലോ വലിയ വില്പന ചരക്ക്… പക്ഷെ അത് വിൽക്കപ്പെടുമ്പോൾ അതിന്റെ ലാഭം കിട്ടുന്നത് ആ attention കൈമുതലായിരുന്ന മനുഷ്യനല്ല എന്നെ വ്യത്യാസമുള്ളൂ…
നമ്മൾ നമ്മുടെ ശ്രദ്ധ ഫ്രീയായി ഈ പ്ലെറ്റുഫോമുകൾക്കും യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും വെറുതെ നൽകുന്നു… അതവർ പണമാക്കുന്നു ![]()
ഇതിൽ നിങ്ങളും പെടില്ലേ എന്ന ചോദ്യത്തിന് ഒരു മറു ചോദ്യമേ ഉള്ളു…. ഞാൻ പങ്കാളിയാവുന്ന എല്ലാം വിമർശനാദീതമാണ് എന്ന അഭിപ്രായം എനിക്കില്ല… അതിപ്പോൾ രാഷ്ട്രീയമായാലും വിശ്വസമായാലും തൊഴിലായാലും എന്തായാലും ![]()
വീഡിയോ ചെയ്തില്ലെങ്കിൽ ആകെ ഉള്ള പ്രശ്നം ഈ കാർടൂൺ പോലുള്ള മോന്തായം കൊണ്ട് കാര്യമില്ലാതാവും… ഇങ്ങനെ എഴുത്തിന്റെ കൂടെ പടം ഇടാമെന്ന ഗുണമല്ലാതെ ![]()
![]()
![]()
സ്നേഹം ![]()
പഹയൻ
