പലരും അതിനെ പലതും വിളിക്കും – Malayalam Poetry

ഞാൻ മഷി കൊണ്ട് ജീവിതം രചിക്കാറില്ല.
പരിചയമുള്ള ആളുകളുടെ കണ്ണിൽ നിന്നും
പൊടിയുന്ന അന്യതാഭാവം വഴിയാണ് പരിചയം പതിവ്

ചിലരതിനെ കണ്ണുനീരെന്നും വിളിക്കും…

സ്‌നേഹത്തെ പുതപ്പിച്ചു കിടത്താറില്ല.
കൊഴിഞ്ഞു പോകുന്ന നിമിഷങ്ങളിൽ നിന്നും
കീറിയ ഒരു പുഞ്ചിരിയോടെ ഞാനത് മൂടി വയ്ക്കാറാണ് പതിവ്…

ചിലരതിനെ യൗവ്വനം എന്നും വിളിക്കുന്നു.

കൈ കൊണ്ട് വേദന തൊട്ടറിയാറില്ല.
അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന
തീരാ ഭയത്തോടെ അതിനെയും ഞാൻ മനസിലാക്കുന്നു…

ചിലരതിനെ പരാജയം എന്നും വിളിക്കുന്നു.

യാത്രകൾക്കിടയിൽ ഞാൻ സംസാരിക്കാറില്ല.
പേശികൾ ഇളകാത്ത നിശബ്ദതയിൽ മാത്രമേ
എനിക്ക് സംസാര ശേഷി കൈവരാറുള്ളൂ…

ചിലരതിനെ മരണമെന്നും വിളിക്കും….

സംഗീതത്തിനൊപ്പം ഞാൻ നൃത്തം വയ്ക്കാറില്ല.
മേഖങ്ങൾ ഉണർന്നെണീക്കുമ്പോൾ പൊട്ടി വിടരാറുള്ള
സ്വപ്നങ്ങളിലാണെന്നും എന്റെ ചുവടുവയ്പ്പ് ..

ചിലരതിനെ ഭ്രാന്തെന്നും വിളിക്കും 🥰

സ്നേഹം 💕
-പഹയൻ-

പണ്ട് ഇംഗ്ലീഷിൽ എഴുതിയത് മലയാളത്തിൽ മൊഴിമാറ്റം ചെയ്തതാണ് 🙏

Leave a comment