ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ട്രോൾ ചെയ്യാൻ പറ്റിയ ഒരു നാല് വാർത്തയെങ്കിലും എന്റെ ഫീഡിൽ വന്നിട്ടുണ്ടാവും…..
ധാരാളം ലൈക്കും ഷെയറും കമന്റും കിട്ടാൻ സാധ്യതയുള്ളവ… ഒന്നും വേണ്ട എന്ന് വച്ചു…. ആ ട്രോളുകൾ ഒന്നും ആർക്കും ഒരു ഗുണവും ചെയ്യില്ല എന്നത് തന്നെ…
പകരം മറ്റൊരു ചിന്ത പങ്കു വയ്ക്കട്ടെ…
നമ്മുടെ ലോകത്ത് വിവിധ ആശയങ്ങളുള്ള ധാരാളം ആളുകളുണ്ട്… മതങ്ങൾ രാഷ്ട്രീയം പ്രത്യയശാസ്ത്രം വിശ്വാസങ്ങൾ നാസ്തികത കൾട്ടുകൾ അങ്ങനെ പലതും….
ചിലതിനോട് നമ്മൾക്ക് യോജിപ്പുണ്ടാവും.. ചിലത് നമ്മളെ ബാധിക്കില്ല.. ചിലതിനെ നമ്മൾ ഏറെ എതിർക്കും…
ഇതിൽ ചിലതിനെ തുടച്ചു മാറ്റി ഒന്നിൽ മാത്രം ലോകം ചേർന്നു നിന്നാൽ ലോകം നന്നാവും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ..?
എനിക്ക് തോന്നുന്നില്ല…
പകരം എല്ലാ വിഭാഗത്തിലുമുള്ളവർ കൂടുതൽ അനുകമ്പയും സഹോദര്യവും സ്നേഹവും പരസ്പര ബഹുമാനവും മറ്റുള്ളവരെ മനസ്സിലാക്കാനും ശ്രമിച്ചാൽ ഗുണം ചെയ്യില്ലേ..?
അനുകമ്പയും സഹോദര്യവും സ്നേഹവും പരസ്പര ബഹുമാനവും വച്ച് തന്നെ എതിർപ്പുകൾ പറ്റില്ലേ…
പറ്റും പക്ഷെ എളുപ്പമല്ല…
നിങ്ങളുടെ കാര്യമറിയില്ല… എനിക്ക് ബുദ്ധിമുട്ടാണ്… ഒരാളുമായി തർക്കിക്കുമ്പോൾ അയാളെ മനസിലാക്കുക എന്നതല്ല എന്റെ ലക്ഷ്യം പലപ്പോഴും അയാളുടെ മേൽ വിജയം നേടുക എന്നതാണ്… എന്തിന് വിജയം നേടണം എന്ന് പോലും കൃത്യമായി പറയാൻ കഴിയാതെ അങ്ങനെ ഒരു തർക്കം….
സ്വയം വിലയിരുത്താൻ തയ്യാറാവാത്തവരുടെ ദയനീയ പ്രണയങ്ങളുടെ ശവപ്പറമ്പാണ് പലപ്പോഴും സാമൂഹ്യ മാധ്യമ ചർച്ചകൾ…
എല്ലാവരും ശരിയും അതേ സമയത്ത് മറ്റുള്ളവർ എല്ലാം തെറ്റുമാവുന്ന ഒരു അപൂർവ്വ പ്രതിഭാസം…
ഇത്രയും പറഞ്ഞത് എനിക്ക് വേണ്ടിയാണ്… നിങ്ങൾ പെർഫെക്ട് ആണല്ലോ… അല്ലെന്ന് പറയേണ്ടത് ഞാനല്ല… ഉള്ളിൽ തിരഞ്ഞു നോക്കേണ്ടതും നിങ്ങൾ തന്നെ…
In our journey of rediscovering ourselves the world will need to forget us and if there is time will find us..
നമ്മളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഈ ലോകം നമ്മളെ മറക്കണം… പിന്നെ അതിന് സൗകര്യമുണ്ടെങ്കിൽ അത് നമ്മളെ കണ്ടെത്തും… അത്രേ ഉള്ളു….
It is important to accept imperfections as a fundamental trait of being human… there is nothing that will bring us closer as a community but our imperfections…
നമ്മുടെ ഓരോരുത്തരുടെയും അപൂർണ്ണതയും ന്യൂനതയും കോട്ടങ്ങളും കുറവുകളുമാണ് നമ്മളെ ഒന്നിപ്പിക്കുന്നത്..
Let us celebrate our individual imperfections ![]()
സ്നേഹം ![]()
പഹയൻ
