വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും

ഇന്നും ഇന്നലെയുമായി യുവാൽ ഹാരാരിയുമായുള്ള ഒരു രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന സംവാദം കേൾക്കാൻ ഇടയായി….

അതിൽ അയാൾ പറഞ്ഞൊരു കാര്യം വളരെ പ്രസക്തമായി തോന്നി…. വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും നമ്മുടെ ജീവിതത്തിന് വളരെ ആവശ്യമാണ്‌ എന്ന്…

ഒന്നിനും സമയമില്ലാതെ ഓടുന്ന മനുഷ്യരാണല്ലോ നമ്മൾ ഇപ്പോൾ… എല്ലാം ചെയ്താലും ചെയ്യാൻ കാര്യങ്ങൾ ബാക്കി കിടക്കുന്നു…. എത്ര ഓടിയാലും എവിടെയും എത്താത്ത ത്രെഡ്മില്ലുകളിൽ ജീവിതം ഹൈസ്പീഡിൽ എങ്ങോട്ടെന്നില്ലാതെ കുതിക്കുന്നു….

ഇനിയങ്ങോട്ട് നമ്മുടെ attention span കുറയുകയെ ഉള്ളു…. ഇപ്പോൾ തന്നെ പലരും റീൽസ് ജീവികളാണ്…. ഒരു മിനുട്ടിൽ കൂടുതൽ ശ്രദ്ധ കിട്ടാത്തവർ….

വലിയ പുസ്തകങ്ങൾ നമ്മൾക്ക് മനുഷ്യന്റെ ആഴങ്ങൾ മനസ്സിലാക്കി തരും … പുതിയ ലോകങ്ങളും കഥകളും സങ്കൽപ്പങ്ങളും നമ്മുടെ ഉള്ളിൽ സൃഷ്ടിക്കും… നമ്മൾ ജീവിക്കുന്ന ലോകത്തെ തന്നെ പലപല കോണുകളിൽ നിന്നും നോക്കി കാണാൻ സഹായിക്കും…

നീണ്ട സംഭാഷണങ്ങൾ നമ്മളിലെ മനുഷ്യന് ഒറ്റക്കല്ല എന്ന ബോധ്യം നൽകും… ഒറ്റപ്പെടുമ്പോഴും തളരാതിരിക്കാൻ അത് നമ്മളെ പഠിപ്പിക്കുമായിരിക്കും….

എഴുത്തും അത് തന്നെയാണ് നമ്മൾക്ക് നൽകുന്നത്…. വിരലുകളിൽ വാക്കുകൾക്ക് വളരാൻ കഴിയുമെന്ന് ഓർമ്മപ്പെടുത്തും…

എഴുത്തിന്റെ അർത്ഥം എന്തു തന്നെ ആയാലും വായിക്കുന്നവർ പല രീതിയിൽ അതിനെ മനസ്സിലാക്കാൻ ആ എഴുത്തിനെ സ്വാതന്ത്രമായി നമ്മൾ അഴിച്ചു വിട്ട് അതിനോട് detached ആയി ഇരിക്കും… there is nothing we can do…

It will tell us we are not in control and that we don’t need to be in control beyond a point….

വലിയ പുസ്തകങ്ങളും നീണ്ട സംഭാഷണങ്ങളും കൂടുതൽ വേണം ജീവിതത്തിൽ 🥰

കഴിഞ്ഞ 30 ദിവസങ്ങളിൽ എന്റെ ജീവിതത്തിൽ അങ്ങനെ രണ്ടു സംഭാഷണങ്ങൾ നടന്നു… പുസ്തക വായന വളരെ കുറവായിരുന്നു….

അമേരിക്കയിലെ അറുപതുകളിലെ ബീറ്റ് ജനറേഷനിലേക്ക് ഒന്ന് വീണ്ടും പോണം…. പോകട്ടെ 😍

സ്നേഹം💕
പഹയൻ

Leave a comment