“ജീവിതം ഒരു പ്രച്ഛന്ന വേഷ മത്സരമാണ് എന്ന് ഓർമ്മിക്കാതെ ഞാൻ സ്വന്തം വേഷവും വച്ച് അവിടെ ചെന്ന് ആകെ നാണം കേട്ട് പോയി“ എന്ന് കാഫ്ക്കയാണ് പറഞ്ഞത് എന്ന് തോന്നുന്നു…
നമ്മൾ ഒരു ജീവിതത്തിൽ തന്നെ പല വേഷങ്ങൾ കെട്ടുന്നു… നമ്മുടെ യഥാർത്ഥ വേഷം എന്താണ് എന്നവസാനം മറന്നും പോകുന്നു….
അല്ലെങ്കിൽ അവസാന നിമിഷത്തിൽ ഇനി തീരെ സമയമില്ല എന്ന് ബോധ്യപ്പെടുമ്പോൾ നമ്മുടെ മുന്നിൽ ഒരു വെളിപാട് പോലെ അത് പ്രത്യക്ഷപ്പെടുന്നു ![]()
And time is up and it is all over… ഒരു TV ഓഫാവുന്ന പോലെ വെളിച്ചം കെടുന്നു… and it is done….
വേഷം ശരിയായാലും അരങ്ങ് മാറി പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യവുമില്ല… നമ്മുടെ അരങ്ങിൽ നമ്മുടെ വേഷമില്ലാതെ പലരും അവരുടെ ഭാഗങ്ങൾ അപൂർണ്ണമായി ആടി നീങ്ങി പോയി കാണും…. അരങ്ങു കാണാതെ ആ വേഷവും നിറം മങ്ങി പോകും ![]()
ഞാൻ ഇന്നിരുന്ന് മുൻപെഴുതിയ എന്റെ പേഴ്സണൽ OKR ഒന്നെടുത്ത് നോക്കി…. പണ്ട് എഴുതിയതാണ്… കുറെയായി നോക്കാറില്ലായിരുന്നു…
OKR എന്ന വിദ്യ Intel കമ്പനിയിൽ Andy Grove പരിചയപ്പെടുത്തി… പിന്നെ John Doerr അതിനെ എടുത്ത് ഗൂഗിളിൽ ഉപയോഗിച്ച് അങ്ങനെ ഇപ്പോൾ പല കമ്പനികളും അവരുടെ ലക്ഷ്യത്തിലെത്താൻ ഉപയോഗിച്ചു പോരുന്നു…
Objectives & Key Results എന്ന് പറയും…. ഏതായാലും ഞാൻ പഴയത് മാറ്റി പുതിയ ഒരു OKR ഉണ്ടാക്കാം എന്ന് തീരുമാനിച്ചു…
എഴുതി വന്നപ്പോൾ 6 Objectives 25 Key Results… ഇനി അതിനെ tasks ആക്കി മാറ്റിയെടുക്കണം… ഈ weekend ഇത് തീർക്കണം
കാര്യങ്ങൾ നോക്കിയപ്പോൾ ആദ്യം ഒന്ന് ഞെട്ടി… മനസ്സിൽ ഇതൊക്കെയാണ് ആഗ്രഹമെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് വ്യക്തമായി മനസ്സിലായി… പിന്നെ എങ്ങനെ ശരിയാവും…
കഷ്ടം തന്നെ… ![]()
അതിൽ ആറാമത്തെ Objective മാത്രമാണ് Content Creation…. അതാണ് കോമഡി… അതിനാണ് കൂടുതൽ സമയം ആഴ്ച്ചയിൽ ചിലവാക്കുന്നതും…
Something that can impact all other objectives and results if given mote priority…
ഇങ്ങനത്തെ ചില വിദ്യകളാണ് നമ്മൾ ചെയ്യുന്ന പല കാര്യങ്ങളുടെ അദൃശ്യമായ അപ്രസക്തി നമ്മൾക്ക് തന്നെ വേദനയോടെ മനസ്സിലാക്കി തരുന്നത്…![]()
അടുത്ത 5 വർഷത്തിൽ എനിക്ക് വേണം.. എനിക്ക് നേടണം എന്ന് തോന്നുന്ന ഒരു കാര്യങ്ങൾക്കും സാമൂഹ്യ മാധ്യമത്തിന്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു…
അപ്പോൾ ഞാൻ ഇങ്ങനെ കിടന്ന് ഇടയ്ക്കിടക്ക് ഇവിടെ പോസ്റ്റുന്നത് എന്തിനാണ് എന്ന് എന്നോട് ചോദിച്ചു നോക്കാം…
OKR വ്യക്തമായി എന്റെ മുൻപിൽ ഇല്ലെന്നത് കൊണ്ടു തന്നെ…
അല്ല എന്റെ ലക്ഷ്യങ്ങൾ ഇന്ന് ഏറെ മാറിയിരിക്കുന്നു…
My OKR has changed…
ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു ഒരിക്കൽ… ശരിയാണ്… ഈ സാമൂഹ്യ മാധ്യമവുമായി ബന്ധപ്പെട്ട് തന്നെ… പക്ഷെ അതൊക്കെ ഏതാണ്ട് നേടി കഴിഞ്ഞു….
അതിലും എത്രയോ കൂടുതൽ നേടി എന്ന് വേണം പറയാൻ… ഇനിയൊന്നുമില്ല ഇവിടെ സാമൂഹ്യ മാധ്യമത്തിൽ എനിക്ക് സന്തോഷത്തോടെ നേടിയെടുക്കാൻ…. nothing to chase but only friendships to keep… and nourish ![]()
It is a revelation… പുതിയ ലക്ഷ്യങ്ങൾ കണ്ടെത്തണം…. OKR കാണിച്ചു തന്നവയെ ഹൃദയത്തോട് ചേർത്ത് പിടിച്ചു മുന്നോട്ട് നടക്കണം…..
പലപ്പോഴും നമ്മൾ ലക്ഷ്യത്തിൽ എത്തിയാലും അത് അറിയില്ല… അതാണ് ട്രാജഡി and we continue doing the same thing…. Over & over & over again… It is a trap that has a door open which leads you to the same trap…..
തടവറയിലേക്ക് തിരിച്ചെത്തുന്ന തുറന്ന വാതിലുള്ള വിശാലമായ സ്വാതന്ത്രമായ open prison…..
That is where an OKR will help… to revisit… recalibrate, reassess and reset… ![]()
OKR എന്താണ് എന്നതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം… അത് വരെ നിങ്ങൾക്ക് ഗൂഗിൾ ചെയ്ത് നോക്കാം… John Doerr എഴുതിയ Measure What Matters എന്ന പുസ്തകം വായിക്കു…
ഇതിനെ കുറിച്ച് ഒരു ദിവസം Agile Malayali യൂട്യൂബ് ചാനലിൽ പറയാം…
ഒരു OKR micro class ![]()
സ്നേഹം![]()
-പഹയൻ-
