മണിപ്പൂർ നമ്മളോടെല്ലാം പറയുന്ന മറ്റൊരു സത്യമുണ്ട്… നമ്മൾ ഒരു പ്രത്യേക വിഭാഗത്തിന്റെയും ഭാഗമായി നമ്മളെ സ്വയം കാണാതിരിക്കാൻ ശ്രമിക്കണം എന്ന്….
ബുദ്ധിമുട്ടാണ്… പക്ഷെ ശ്രമിക്കണം….
മതം ജാതി വിശ്വാസം രാഷ്ട്രീയം ദേശം ഭാഷ അങ്ങനെ എന്തൊക്കെ രീതിയിൽ നമ്മൾക്ക് മറ്റുള്ളവരെ othering ചെയ്യാം… അതിൽ നിന്നുമൊക്കെ മാറി നിൽക്കണം… അതിനുള്ള ശ്രമം നടത്തണം…
ഗോത്രീയത നമ്മുടെയൊക്കെ ഉള്ളിലുണ്ട്… തല്പര കക്ഷികൾക്ക് അതിനെ ആളി കത്തിക്കാനും എളുപ്പമാണ്..
നമ്മുടെ നിരന്തരമായ conscious effort കൊണ്ട് മാത്രമേ നമ്മൾക്ക് രക്ഷപ്പെടാൻ കഴിയു..
എന്തിന് പറയുന്നു എല്ലാവരും ഒന്നാണ് എന്ന് പറയുന്ന ഞാൻ ഭാഗമായി ഒരു കാലത്ത് പ്രവർത്തിച്ചിട്ടുള്ള രാഷ്ട്രീയത്തിലും അതിന്റെ പ്രതിപക്ഷങ്ങളിലും ഞാൻ ഭാഗമായിരുന്ന നിരീശ്വര യുക്തിവാദ ഗ്രൂപ്പുകളിലും ഒക്കെ ഈ ഗോത്രീയതയുടെ പല വേർഷനുകൾ ഞാൻ കണ്ടിട്ടുണ്ട്… നമ്മുടെയൊക്കെ ചുറ്റിലും മനസ്സിലും ഇതുണ്ട്…
എന്നെ ചിലതും ചിലരുമായി അടുപ്പിക്കാനും മറ്റു ചിലതും മറ്റു ചിലരുമായി അകറ്റാനും തുനിയുന്ന ഗോത്രീയത….
എന്റെ മനസ്സിലും അതുണ്ട്… അതിന് മുകളിൽ ഉയർന്നു നിൽക്കുമ്പോൾ മാത്രമേ നമ്മൾക്ക് സ്വതന്ത്രമാവാൻ കഴിയു… അത് എളുപ്പവുമല്ല…
Am I truly free…. ? absolutely not… Am I free to think and move ahead… ? probably yes… അതേ നടക്കു….
സ്വതന്ത്രമായി ചിന്തിക്കുകയും സ്വതന്ത്രമാവുകയും തമ്മിൽ കുറേ ദൂരമുണ്ട്… എനിക്ക് ഈ ഒരായുസ്സിൽ നടന്നു തീർക്കാൻ കഴിയാത്തത്ര ദൂരം….
പക്ഷെ നടന്നു കൊണ്ടിരിക്കണം…. that is your role as a human being…
നമ്മൾ ഒരു ഗോത്രീയതയുടെയും ഭാഗമാവാതിരിക്കുമ്പോൾ മാത്രമേ നമ്മൾക്ക് ഓരോയിടത്തും നടക്കുന്ന ഗോത്രീയ പ്രശ്നങ്ങളെ അതിന്റെ അളവിൽ മനസ്സിലാക്കാൻ കഴിയു…
To understand and fight oppression through the lens of the oppressed one should not be in any group… അതാണ് ഉദ്ദേശിച്ചത്…
പഹയൻ
