എന്റെ വീഡിയോ ലോകം

വീഡിയോ ഉണ്ടാക്കി തുടങ്ങിയ കാലം തൊട്ട് പല തരത്തിലുള്ള വീഡിയോകൾ ചെയ്തിട്ടുണ്ട്…..

രാഷ്ട്രീയം.. ട്രോൾ.. സാമൂഹിക വിഷയങ്ങളിലെ അഭിപ്രായങ്ങൾ.. പുസ്തകങ്ങൾ.. സിനിമ… ട്രാവൽ വീഡിയോ.. ഫുഡ് വ്ലോഗ്… അൺബോക്സിങ്… പേഴ്സണൽ ഡെവലപ്പ്മെന്റ… കരിയർ ഡെവലപ്പ്മെന്റ്…. സൊറ പറച്ചിൽ…. മൈക്രോ കോഴ്‌സുകൾ…. എന്നങ്ങനെ..

പിന്നെപ്പോഴോ അതെല്ലാം കൂടി പല ചാനലുകളിൽ ആക്കി Pahayan Media… Agile Malayali… Movie Positive…. pahayatra… Vayanalokam എന്നങ്ങനെ diversify ചെയ്തു…

ഇപ്പോൾ അതൊക്കെ നോക്കി നടത്താൻ ബുദ്ധിമുട്ടാവുന്നു 😜

Niche ചാനലുകളാണ് നല്ലത് എന്നത് കൊണ്ട് അങ്ങനെ ചെയ്തതാണ്… അത് വേണ്ടിയിരുന്നില്ല എന്നും ഇപ്പോൾ തോന്നുന്നു…

ഇതിന് പുറമെ ഫെസ്ബുക്കിലെ എഴുത്തും ഇൻസ്റ്റാഗ്രാമിലെ റീലുകളും പോഡ്കാസ്റ്റും ഒക്കെ gets very overwhelming…. ഒരു മനുഷ്യനെ കൊണ്ട് ഇതൊക്കെ നടക്കില്ല എന്നും മനസ്സിലായി…

ഇതിന്റെ കൂടെ എഡിറ്റിംഗ് thumbnail അപ്‌ലോഡ് എന്നങ്ങനെ വേറെയും കാര്യങ്ങൾ….

കൂടാതെ ഹിന്ദിയിൽ ഒരു ചാനലും ഇംഗ്ലീഷിൽ മൂന്ന് ചാനലും ഇടവിട്ട് content ചെയ്യുന്നു….

ഒറ്റക്ക് എല്ലാം കൂടി വലിയ ബുദ്ധിമുട്ടാണ്…. ചെയ്യുന്ന കാര്യങ്ങളോട് താല്പര്യം കുറയുകയും എല്ലാം ഒഴിവാക്കണം എന്നിടക്ക് തോന്നുകയും ചെയ്യുന്നു….

ആളുകളെ സഹായത്തിനു വച്ച് outsource ചെയ്ത് ഇത് വിപുലീകരിക്കാം എന്ന് കരുതിയാൽ അതും അങ്ങോട്ട് നീങ്ങുന്നില്ല… ഇതൊരു സീരിയസ് സംഭവമായി കാണാത്തത് കൊണ്ടാവാം….

It is not easy to manage multiple content properties and it needs a consolidation to save time….

ഈ കോപ്രായങ്ങൾക്ക് വേണ്ടി ചിലവാക്കുന്ന സമയത്തിന് തക്കതായ വരുമാനവും ഉണ്ടാവുന്നില്ല….

ഈ കൺഫ്യൂഷനിൽ നിന്നും പുറത്ത് കടക്കാൻ വഴി നോക്കുകയാണ് ഇപ്പോൾ…. ഇന്നലെ ഉഷ ചീര തോരൻ ഉണ്ടാക്കുമ്പോൾ ഞാനും സഹായിക്കാൻ കൂടി…. വെജിറ്റേറിയൻ ഉഷയുടെ ഏരിയായാണ്… ഞാൻ ഫുൾ നോൺ വെജ് മനുഷ്യനാണ്….

അപ്പോൾ മനസ്സിൽ ചില ഐഡിയകൾ തോന്നി…

ഈ ഫോട്ടോയിലെ great indian kitchen പോലെ ഒരു angle വച്ച് കുറച്ചു വീഡിയോ ചെയ്ത് നോക്കിയാലോ… മുൻപൊരിക്കൽ ചെയ്തിട്ടുണ്ട്….

വീട് ചെറുതായത് കൊണ്ട് ഇങ്ങനെ ഒരു Kitchen Studio രസല്ലെ… ഭക്ഷണം പാകം ചെയ്യുന്നതിന്റെ കൂടെ സൊറയും…. സമയവും ലാഭം….

ഇതാണ് ഇപ്പോൾ മനസ്സിൽ തോന്നുന്ന ആശയം…..

Pahayan Media ഒരു Media house എന്ന രീതിയിൽ നോക്കി കാണുക with Instagram and Daily Podcasts…

Agile Malayali മലയാളത്തിലേ ഒരു Go-To Personal & Professional Development ചാനലാക്കി മാറ്റാൻ ശ്രമിക്കുക…. of course with Instagram and Podcast Presence…

ബാക്കി എല്ലാ സിനിമ പുസ്തകം യാത്ര ഒക്കെ Pahayan Media ചാനലിലേക്ക് consolidate ചെയ്യും…. Will save me time…..

Will keep you posted on the English and Hindi Channels soon….. അതിന്റെ ഫോർമാറ്റുകളിൽ ചില വ്യത്യാസങ്ങൾ കാണും will update as we decide what we need to spend time on.

Media അല്പം സീരിയസ് ആയി എടുക്കണം എന്നൊരാഗ്രഹം…. ഇത് വരെ ഒക്കെ ഒരു തമാശക്കളിയായിരുന്നല്ലോ…..

ഒരു 4 വർഷം കഴിഞ്ഞാൽ ഇത് fultime ആക്കാൻ പറ്റുമോ എന്ന പ്ലാനാണ്…. AI എങ്ങനെ ഇതിനെ ബാധിക്കും എന്നും explore ചെയ്യണം…. 🙏

സ്നേഹം 💕

പഹയൻ

Leave a comment