ബിഗ്‌ബോസിലെ small thoughts

ഞാൻ ബിഗ്‌ബോസ് ഫോളോ ചെയ്യുന്നൊരു വ്യക്തിയല്ല… മുൻപ് വന്നിരുന്ന Malayali House വളരെ ആവേശത്തോട് കൂടി മുഴുവൻ ഒന്നും മിസ്സവാതെ കണ്ടിരുന്നു. അന്ന് അതിൽ പങ്കെടുത്തവരെ പറ്റി കേട്ടിട്ടുണ്ടായിരുന്നു എന്നത് കൊണ്ടും കൂടിയായിരുന്നു അത് ഫോളോ ചെയ്തിരുന്നത്. ഒരു കൗതുകം…. and I was hooked to it….

ബിഗ് ബോസ് വന്നപ്പോൾ അതിൽ പങ്കെടുക്കുന്ന ആരെയും ഞാൻ അറിയില്ല. ജെനറേഷൻ ഗ്യാപ്പാവാം….

പക്ഷെ ഈ സീസണിൽ ഒരു തമാശയുണ്ടായി.

ജനുവരിയിൽ ബിഗ്‌ബോസ് നടത്തുന്ന മീഡിയ കമ്പനിയിൽ എനിക്ക് പരിചയമുള്ളൊരു വ്യക്തി എനിക്ക് മെസേജ് അയച്ചു. ഞങ്ങൾ സംസാരിച്ചു. ഈ സീസണിലെ മത്സരാർത്ഥികളെ കുറിച്ച് സംസാരിക്കുമ്പോൾ എന്റെ പേര് ആരോ പറഞ്ഞത്രെ… പങ്കെടുക്കാൻ താല്പര്യമുണ്ടോ എന്നറിയാനായിരുന്നു വിളി.

അമേരിക്കയിൽ സ്ഥിര താമസമായിട്ടുള്ള എനിക്ക് അതിന്റെതായ ബുദ്ധിമുട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു… എന്നെങ്കിലും നാട്ടിൽ സ്ഥിര താമസമാക്കുമ്പോൾ അന്ന് എനിക്ക് എന്തെങ്കിലും വാല്യൂ ഇവരെല്ലാം കാണുന്നുണ്ടെങ്കിൽ അപ്പോൾ നോക്കാം എന്നും പറഞ്ഞു.

നോ പറയാൻ അത് മാത്രമല്ല കാരണം. സത്യത്തിൽ ലേശം പേടിയായിരുന്നു… Malayali House എന്ന പരിപാടി കഴിഞ്ഞിട്ട് പ്രദീപും രാഹുലും ഒക്കെ അതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.

It is not easy and one should be ready to be exposed on all levels of vulnerabilities they have.

ഒരു വിധം കാര്യങ്ങൾ എല്ലാം തുറന്നു പറയുന്ന പ്രകൃതമാണെങ്കിലും എനിക്കും വളരെ അടുത്തുള്ളവർ മാത്രം അറിയുന്ന ചില വശങ്ങൾ ഉണ്ടാവാം… അതിൽ vulnerable ആവുക എന്നത് അല്പം uncomfortable കാര്യമാണ്..

മാത്രമല്ല എനിക്ക് ഗ്യാസിന്റെ അസ്കിതയും ഉണ്ട്…. അതും ഇത്രയും ദിവസം ഇത്ര ഓപ്പണായിട്ട….. ബുദ്ധിമുട്ടാണ്… പകുതി തമാശയും പകുതി സീരിയസുമായി ഈ കാര്യം ഞാൻ പറയാറുണ്ട്…

പക്ഷെ ഇങ്ങനെയൊരു സംഭാഷണം നടന്നതിനാൽ… ഒരു potential participant സാധ്യത ഉണ്ടായിരുന്നതിനാൽ ഈ സീസൺ ഇടയ്ക്കൊക്കെ ഒന്ന് കണ്ടു നോക്കി. ഒന്ന് മനസ്സിലാക്കാൻ… പ്രത്യേകിച്ച് നാട്ടിൽ ചെന്നപ്പോൾ…

ടീവിയിൽ ബിഗ്‌ബോസ് വരുമ്പോൾ ഉഷ ചിരി തുടങ്ങും… നിങ്ങൾ പോയിരുന്നെങ്കിൽ ഇതൊക്കെ ചെയ്യുമായിരുന്നോ എന്നും ചോദിച്ച്…. ആദ്യത്തെ റൗണ്ടിൽ തന്നെ ഔട്ടാവുമായിരുന്നു എന്ന് ചില എപ്പിസോഡുകൾ കണ്ടപ്പോൾ തന്നെ എനിക്ക് ബോധ്യമായി.

എല്ലാ തവണയും ഓരോ ആർമികൾ ഉണ്ടാവും അതിന്റെ പേരിൽ ആ ഫെയിം നിലനിർത്താനായി ചില മത്സരാർത്ഥികൾ ബിഗ്‌ബോസ് വിട്ട് പുറത്ത് കിടന്നിട്ട് സമൂഹത്തിൽ സ്വയം അപഹാസ്യമാവുന്ന കോപ്രായങ്ങൾ തുടർന്നു കൊണ്ടിരിക്കും എന്നതാണ് ഈ പരിപാടിയിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വിഷമമുള്ള കാഴ്ച്ച….

പക്ഷെ അതൊക്കെ പ്രോഗ്രാമിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള ഒരു ഫ്രീ പബ്ലിസിറ്റിയും ആവും…

The real winner is always Bigg Boss.

ന്യൂസ് വാല്യൂ നിലനിർത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല… people tend to fall and falter a lot after they leave the show. They end up becoming ‘view baggers’ for small and large media outlets.

അത് ബിഗ്‌ബോസ് എന്ന ഷോയുടെ പ്രശ്നമല്ല മനുഷ്യന്റെ അടിസ്ഥാനപരമായ സ്വഭാവത്തിന്റെ പ്രശ്നമാണ്… we are all fundamentally attention seekers. ലൈംലൈറ്റിൽ തുടരുക എന്നത് പലർക്കും വലിയൊരു അഡിക്ഷനാണ്….

ജേതാക്കളല്ല പലപ്പോഴും അഡിക്റ്റഡ് ആവുന്നത് അതിൽ പങ്കെടുത്ത വിജയിക്കാതെ പോയ ജനപ്രീതി നേടിയ ചിലരാണ്… പഴയ സീസണുകളിലെ മത്സരാർത്ഥികളുടെയും ജേതാക്കളുടെയും കാര്യം നോക്കിയാൽ മനസിലാക്കാം.

ഞാൻ ഇപ്പോൾ ഒന്ന് നോക്കിയപ്പോഴാണ് ചില ജേതാക്കളെ അറിഞ്ഞത്… അതിനേക്കാൾ കൂടുതൽ ബഹളം പുറത്ത് നടത്തുന്നത് അതിൽ പങ്കെടുത്ത ചിലരാണ്. It is all part of the human nature…

അതിന് അവരെ കുറ്റം പറയുകയല്ല പക്ഷെ ജനങ്ങൾക്കും മീഡിയക്കും ഈ സ്‌പൈസ് തുടർന്നു കൊണ്ടിരിക്കണം… ഇവിടെ അവരൊക്കെ ഓരോ നിർത്താൻ കഴിയാത്ത ആട്ടം തുടരുന്നു….

Everyone is trying to use them and in the process everyone is getting royally used.

ഇന്നലെ ഈ സീസണിലെ ജേതാവായ അഖിൽ മാരാറിന്റെ ഒരു വീഡിയോ കാണാനിടയായി. അപ്പോഴാണ് ഇതെഴുതണം എന്ന് തോന്നിയത്…

അഖിലിനെ ബിഗ്‌ ബോസിന് മുൻപും സാമൂഹ്യ മാധ്യമത്തിൽ കണ്ടിട്ടുണ്ട്… കൂടുതലും ചില യൂട്യൂബർമാരുമായിട്ടുള്ള ഓൺലൈൻ പോരുകളിലാണ്… കക്ഷിയുടെ സിനിമ കണ്ടിട്ടില്ല….

കക്ഷി ബിഗ്‌ബോസിൽ വന്നപ്പോൾ ബിഗ്‌ബോസിനെ കുറിച്ച് പണ്ട് പറഞ്ഞ കാര്യങ്ങൾ circulate ചെയ്യപ്പെട്ടത് കണ്ട് he won’t stick in there എന്നാണ് കരുതിയിരുന്നത്.

In fact he started with a lot of negative baggage…

സീസൺ സ്ഥിരമായി കാണുന്നവർ അതിലെ ഓരോ കാര്യങ്ങളും dissect ചെയ്ത് വിശ്ശീകരിക്കുന്നുണ്ടാവും. കാണാത്ത എനിക്ക് അതിലെ toxicity counter വ്യക്തമല്ല. കുറെ മനുഷ്യരെ ഒരുമിച്ച് ഒരു വീട്ടിൽ ഇട്ടാൽ ആ വീടിന്റെ toxicity count എപ്പോഴും കൂടുകയേ ഉള്ളു എന്നാണ് ഞാൻ കരുതുന്നത്.

ഒരു Lord of the flies പോലെ… പക്ഷെ ഔസ്ട്രേലിയക്കടുത്ത് നടന്ന യഥാർത്ഥ Lord of the flies കഥയിൽ toxicity അല്ല ഉണ്ടായത്… Which means fundamental human nature is not necessarily toxic….

പക്ഷെ ഇവിടെയുള്ള entertainment rule book ആവശ്യപ്പെടുന്നത് നൽകുമ്പോൾ toxicity ഉണ്ടാവാൻ സാധ്യത കൂടുമെന്ന് തോന്നുന്നു….

മാരാർ toxic ആയിരുന്നോ എന്നൊന്നും എനിക്കറിയില്ല… പക്ഷെ മുഖത്തേക്ക് തള്ളി കയറ്റിയ മൈക്കുകളുടെ നടുവിൽ നിന്ന് അഖിൽ പറഞ്ഞ ഒരു കാര്യം വളരെ ഇഷ്ടപ്പെട്ടു.

അതായത് വിജയിച്ചപ്പോഴാണ് എത്രയോ പേര് അയാളെ ഇഷ്ടപ്പെടുന്നുണ്ട് എന്നയാൾക്ക് മനസ്സിലായത് എന്ന്… അത് കൊണ്ട് അഹങ്കാരിയും തട്ടികയറുന്നവനുമായ ഞാൻ ഇനി അല്പം തല കുനിക്കണം എന്നും.

എന്തിന് ഇത്രയും ആളുകൾ എന്നെ ഇഷ്ടപ്പെടുന്നു… Why do so many people like me എന്ന ചോദ്യത്തിന് എങ്ങനെ അഖിൽ ഉത്തരം കണ്ടെത്തുന്നു എന്നനുസരിച്ചിരിക്കും ഇനിയുള്ള അഖിലിന്റെ കാര്യങ്ങൾ…. Hope he finds an answer that keeps him grounded unlike many others….

ഏതായാലും ബിഗ്‌ബോസ് കഴിഞ്ഞ സ്ഥിതിക്ക് ഇനി ഓൺലൈൻ ചാനലുകൾക്ക് ഡബിൾ ഷിഫ്റ്റാവും…

മത്സരാർത്ഥികളെ ഇന്റർവ്യൂ ചെയ്യണം… ആ ഇന്റർവ്യൂകളിൽ അവരെ കൊണ്ട് അന്യോന്യം controversial ആയിട്ടെന്തെങ്കിലും പറയിപ്പിക്കണം. അതിന്റെ പ്രതികരണം മറ്റുള്ളവരിൽ നിന്നും കിട്ടണം അതിന് മറുപ്രതികരണം ആരായാണം… അടുത്ത സീസൺ വരെ ജീവിച്ചു പോകേണ്ടെ…. 😜

ഈ സീസണിൽ ആരും ഇവരുടെ വലയിൽ വീണില്ലെങ്കിൽ ഇവർ പഴയ സീസണിൽ നിന്നും ആളെ കൊണ്ട് വന്ന് ഒന്നും കൂടി ഇളക്കി നോക്കും… എന്തെങ്കിലും കിട്ടുന്നത് വരെ ഇവർ ഇളക്കിക്കൊണ്ടിരിക്കും….

അഖിലുമായുള്ള ആ വീഡിയോ കാണുക അതിലെ ഒരു ഓൺലൈൻ മാധ്യമ നിഷ്കളങ്കന്റെ ചോദ്യമാണ്… “അലറൽ വീരനെ കുറിച്ച് രണ്ട് വാക്ക് പറയു” എന്ന്…. കഷ്ടം…

ഇവിടെ ബിഗ്‌ബോസും അതിലെ മത്സരാർത്ഥികളും ഒന്നുമല്ല പ്രശ്നം. Some people want to keep the fire burning even if there are lives burning to ashes in it.

ഇക്കുറി തെറിവിളിയും അന്യോന്യം ബഹളവും കുറവാണെന്ന് തോന്നുന്നു…

Maybe there is hope…. വരും ദിവസങ്ങളിലെ ഇന്റർവ്യൂകൾ കണ്ടാൽ അറിയാം 😁

സ്നേഹം
പഹയൻ

Leave a comment