ഒരു ചെക്കോവ് കഥയുടെ അവസാനം
ഒഴിഞ്ഞ ഗ്ലാസ് നോക്കി അവൾ ചോദിച്ചു
ഇത്രയും നേരം വായിച്ചത് വെറുതെയായോ….
കഥയല്ലേ..? ഞാൻ പറഞ്ഞു…
ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് ഒഴിക്കും…
എല്ലാം വായിച്ചു കഴിഞ്ഞാൽ
ഞാൻ എഴുതി തുടങ്ങും..
അവൾ ചിരിച്ചു…
‘ഞാൻ എഴുതുക’ എന്ന് കെട്ടിട്ടാവും
എന്റെ കഥകളിൽ…
അക്ഷരത്തെറ്റുകളായിരുന്നു
എന്നും മുഖ്യ കഥാപാത്രങ്ങൾ…
ചെക്കോവ് എന്നൊക്കെ പറയാനായി അല്ലെ..
അവൾ കളിയാക്കി….
നമ്മൾ എഴുതുന്ന ഓരോ വാക്കും
മറ്റാർക്കോ അവകാശപ്പെട്ടതാണ്…
ഞാൻ പുസ്തകം തുറന്നു
അടുത്ത കഥയെടുത്തു…
ഉറക്കെ വായിച്ചു…
കഥയില്ലാത്തവർക്കും വായിക്കാൻ
ചെക്കോവ് ![]()
സ്നേഹം
-പഹയൻ-
