നാടിനോട് വിട പറയുമ്പോൾ

വിട പറയൽ എപ്പോഴും വേദനയാണ്… എങ്കിലും എല്ലാ ഒത്തു ചേരലുകളും ഇങ്ങനെയാണ് അടുത്ത അധ്യായത്തിലേക്ക് നീങ്ങുക….

മൂന്നാഴ്ച്ച കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിച്ചു പോകുന്നു. എല്ലാ പ്രാവശ്യവും തിരിച്ചു പോകുമ്പോൾ നാട് വിടുന്നതിന്റെ വിഷമമാണ് പതിവ്…

വേണ്ടപ്പെട്ടവരൊക്കെ പെട്ടന്ന് ഓടിയെത്താൻ കഴിയുന്നിടത്താണെങ്കിൽ എത്ര നന്നായേനെ എന്ന് പലപ്പോഴും തോന്നും…..

കോവിഡ് കാരണം വളരെ വൈകി പോയി ഈ വരവ്… ഇനി ഒരു വർഷത്തിനുള്ളിൽ തന്നെ വരും…..

ഇത്തവണ കുടുംബക്കാരെ വിട്ട് പോകുന്ന വിഷമമേ ഉള്ളു… നാട് വിടുന്നതിന്റെ ഇല്ല. എന്തോ ‘I don’t belong here either’ എന്ന യാഥാർഥ്യം മനസ്സിലായി…. In fact I don’t belong anywhere to be precise….

ആ തിരിച്ചറിവ് ജീവിതത്തിനെ പുതിയൊരു ദിശയിലേക്ക് തിരിച്ചു വിടാൻ സാധ്യതയുണ്ട്….

തിരിച്ചു നാട്ടിലേക്ക് വന്ന് സ്ഥിര താമസമാക്കും എന്ന തീരുമാനത്തിലാണ് നാളിത്രയും പ്രവാസിയായി കഴിഞ്ഞു പോന്നത്. അതുണ്ടാവില്ല എന്നൊരു തോന്നൽ ഒരു നീറ്റലോടു കൂടി എന്റെ കൂടെ അമേരിക്കയിലേക്ക് തിരിച്ച് കൊണ്ട് പോകുന്നുണ്ട്.

അതിനർത്ഥം നാടുമായി ബന്ധമുണ്ടാവില്ല എന്നല്ല…. ഇവിടെ വന്ന് സ്ഥിര താമസമാവാൻ എന്തോ എനിക്ക് പറ്റില്ല എന്നൊരു തോന്നൽ… എന്ത് കൊണ്ട് ഇപ്പോൾ ഇങ്ങനെ തോന്നണം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. ഈ യാത്രയിൽ നടന്ന ഒന്നുമല്ല ആ ചിന്തക്ക് കാരണം. പിന്നെയെന്താവണം..? ഞാൻ അന്വേഷിക്കുന്നുണ്ട്. അറിഞ്ഞാൽ പറയാം…

മൂന്ന് വർഷം മുൻപ് നാട്ടിൽ വന്നപ്പോൾ ഇങ്ങനെയായിരുന്നില്ല മനസ്സ് പറഞ്ഞത്… അന്ന് തിരിച്ചു പോകാൻ തന്നെ തോന്നിയിരുന്നില്ല…

അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം ഇടയിൽ കോവിഡ് വന്നു എന്നതാണ്. കോവിഡ് നമ്മുടെയെല്ലാം ജീവിതത്തെ ഏറെ മാറ്റിയിട്ടുണ്ട്. അതിന്റെ ഒരു പരിണിത ഫലമാവാം ഈ ചിന്തകളും.

കോവിഡാനന്തര ജീവിതം എനിക്ക് കുറെ ഏറെ anxiety തന്നിട്ടുണ്ട്… കേരളം പഴയ കേരളമാണെങ്കിലും കോവിഡാനന്തര ഞാൻ മാറിയതായി മനസ്സിലാക്കുന്നു.

എന്റെ അപ്രധാനത്വവും മനുഷ്യന്റെ നിസ്സഹായതയും നമ്മുടെ ഒരുമയുടെ സാധ്യതകളും ഒക്കെ ഒരുമിച്ച് കോടികരിക്കാൻ കഴിയാത്ത രീതിയിൽ എന്നിലും വന്ന് പതിച്ചിട്ടുണ്ട്.

എന്റെ അരക്ഷിതത്വവും ആകുലതകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും വരെ മാറിയിരിക്കണം. ഇവിടെ നാട്ടിൽ എത്തേണ്ടി വന്നു അതിൽ ചിലത് കൃത്യമായി മനസ്സിലാവാൻ.

കോവിഡ് തുടങ്ങിയ സമയത്താണ് ഞാൻ സിഗരറ്റു വലി നിർത്തിയത്… മൂന്ന് വർഷമായി…. സിഗരറ്റ് വലിക്കാതുള്ള കേരള യാത്ര തീർത്തും പുതിയ അനുഭവമായിരുന്നു…

ഒരു സന്തത സഹചാരി കൂടെയില്ലാത്തതു പോലെ. ഇടയ്ക്കിടക്കുള്ളൊരു പ്രിയമേറിയ പ്രവർത്തി മുഴുവനായും ഇല്ലാതായത് പോലെ.

ഇതൊന്നും ഒരു വിഷയമായി പറയുകയല്ല… എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായി എന്ന് സ്വയം പരിശോധിക്കുകയാണ്. അടുത്ത വരവിന് ഈ ചിന്തകൾ മാറിയേക്കാം…. എല്ലാത്തിനും ഒരു adjustment period ഉണ്ടാവാം… ഞാൻ അതിൽ പെട്ട് കിടക്കുകയാവാം.. It might be a matter of time. ഇങ്ങനെയുള്ള യാത്രകളിലൂടെ നമ്മളെ വീണ്ടെടുക്കേണ്ടതുണ്ട്….

ഇപ്പോൾ അമേരിക്കയിലെ വീടും പരിസരവുമായുള്ള ആ ചെറിയ ലോകത്ത് ഒതുങ്ങാനാണ് മനസ്സ് ആഗ്രഹിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.

കഴിഞ്ഞ മൂന്ന് വർഷം യാത്ര ചെയ്യാതെ വീടും അടുത്തുള്ള സ്ഥലങ്ങളും മാത്രമായി കഴിഞ്ഞപ്പോൾ എന്തോ ഒരു ശാന്തത കൈവന്നിട്ടുണ്ടായിരുന്നു.. കൂടെ ചിലതൊക്കെ നഷ്ടമായിട്ടുമുണ്ട്…

ഞാൻ എന്റെയതെന്ന് കരുതിയിരുന്ന ഒരു ഐഡന്റിറ്റി… ഉണ്ടാക്കിയ ചില പെർസോണാസ് എല്ലാം എന്റേതല്ല എന്നൊരു തോന്നൽ… ഇവിടെയുള്ള ഞാനും അവിടെയുണ്ടായിരുന്ന ഞാനും ഒന്നല്ലല്ലോ എന്ന പോലെ…

നമ്മൾ ഒന്നല്ല അനേകമാണ്… ഓരോ കാലത്തിനും സ്ഥലത്തിനും വേണ്ടി ആ കാലവും പരിസരവുമായി അടർന്നും അലിഞ്ഞും ഉണ്ടായി തീരേണ്ടതായിയുണ്ട്…

നമ്മളിൽ നിന്നും പല വ്യക്തിത്വങ്ങൾ നടന്ന് പുറത്തു കടക്കുന്നു… എന്നിട്ട് നമുക്ക് നേരെ തിരിഞ്ഞ് ചോദിക്കുന്നു…

“who are you…? Why are you here…?”

ഉത്തരം എനിക്കറിയില്ല.. എന്നിൽ നിന്നും പുറത്ത് കടന്ന വ്യക്തിത്വങ്ങൾക്കേ അതറിയു.

I was not the one deciding…. അപ്പോൾ ഞാനെവിടെ.. എവിടെയൊക്കെയോ ഉണ്ട്… ചിലപ്പോൾ കഷ്ണം കഷ്ണമായിട്ട്…

I am part of a scattered generation…. ഞാൻ ചിന്നി ചിതറി കിടക്കുന്നൊരു തലമുറയുടെ ഭാഗമാണ് 🥰🙏

വട്ടായോ എന്ന നിസ്സാര കമന്റ് ഇടുന്നവരോട്…. നമ്മുടെയൊക്കെ മനസ്സിൽ തോന്നുന്നത് വാക്കുകളിൽ പ്രകടിപ്പിക്കാൻ ശ്രമിച്ചാൽ എല്ലാവർക്കും ഇതാണ് അവസ്ഥ….

ഇനിയുള്ള നീണ്ട ഫ്ലൈറ്റ് യാത്രയിൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തതയുണ്ടാക്കാൻ നോക്കാം… കാരണം ധാരാളം takeaways ഉണ്ട്… അവ പോഡ്‌കാസ്റ്റായും വീഡിയോയായും ഞാൻ അപ്ലോഡ് ചെയ്യാം…

പലരെയും കാണാൻ കഴിഞ്ഞില്ല…. സമയക്കുറവും മടിയും… അടുത്ത തവണ ബെംഗളൂരു കോഴിക്കോട് തൃശ്ശൂർ കൊച്ചി എന്നിടങ്ങളിൽ ഓരോ meetup മുൻപ് തന്നെ പ്ലാൻ ചെയ്യാം കണ്ണൂർ മലപ്പുറം തിരുവനന്തപുരം എന്നിങ്ങനെ പറ്റുമോ എന്ന് നോക്കാം…. അതാവുമ്പോൾ മ്മക്ക് കാണാനും പരിചയപ്പെടാനും ഒരു വഴിയായല്ലോ… 🙏

ചിലപ്പോൾ ഒന്നും നടക്കില്ല… ആരോരുമറിയാതെ വന്നു പോയെന്നും ഇരിക്കും….

തന്ന സ്നേഹത്തിന് തിരിച്ച്

സ്നേഹം തന്നെ തരുന്നു

സ്നേഹം 🥰

-പഹയൻ-

Leave a comment