വിശ്വാസം അവിശ്വാസം മനുഷ്യൻ.

കഥ പറയാനുള്ള കഴിവാണ് മനുഷ്യന് ഓരോ വിശ്വാസങ്ങളും ഉണ്ടാക്കി തരുന്നത്… പക്ഷെ എല്ലാ മനുഷ്യരും നല്ല ഒന്നാന്തരം ആവിശ്വാസികളാണ്….

ഒരു കഥ വിശ്വസിക്കുകയും മറ്റെല്ലാ കഥകളും അവിശ്വസിക്കുകയും ചെയ്യുന്നയാൾ അവിശ്വാസിയല്ലേ… വിശ്വാസിയല്ലല്ലോ 😁

പക്ഷെ പ്രശ്നം അവിടെയല്ല….

എന്റെ വിശ്വാസമാണ് ശ്രേഷ്ഠം അല്ലെങ്കിൽ എന്റെ വിശ്വാസമില്ലായ്മയാണ് ശ്രേഷ്ഠം എന്ന് കരുതുന്നിടത്ത് നമ്മൾ എല്ലാം അന്യരാവുന്നു…. നമ്മൾ എന്നതിൽ നിന്നും നിങ്ങളും ഞങ്ങളുമായി വേർതിരിയുന്നു….

നമ്മുടെ അതെ ചിന്തയുള്ളവരുമായി മാത്രം നമ്മൾ ഒത്തു ചേരുമ്പോൾ… അവരുമായി മാത്രം ഇടപെടുമ്പോൾ… അവരുടെ ഉന്നമനത്തിന് വേണ്ടി മാത്രം നമ്മൾ പ്രയത്നിക്കുമ്പോൾ സത്യത്തിൽ നമ്മൾ ചെറുതായി പോകുകയാണ്..

തങ്ങളിൽ നിന്നും വ്യത്യസ്തമായവരുമായി കൂട്ട് കൂടാത്തവർക്ക് ബഹുസ്വരത മനസ്സിലാക്കാൻ ലേശം ബുദ്ധിമുട്ടാണ്….

നിങ്ങളുടെ സുഹൃത്തുക്കൾ എല്ലാം നിരീശ്വരവാദികൾ ആണെങ്കിൽ.. അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾ മുഴുവൻ ഒരു മാതാവിഭാഗത്തിലോ ജാതിയിലോ പെട്ടവരാണെങ്കിൽ ആ ഇടപെടലുകൾ നിങ്ങളെ ദിനം പ്രതി മനുഷ്യത്വത്തിൽ നിന്നും അകലെ കൊണ്ട് പോകുകയാണ് ചെയ്യുന്നത്…

We move further away from humanity..

മനുഷ്യന് മനസ്സിൽ എത്ര വേണമെങ്കിലും ഉയരാമെങ്കിൽ അത്ര തന്നെ അളവില്ലാത്ത രീതിയിൽ ചെറുതാവാനും കഴിയുമെന്ന് നമ്മൾ മനസ്സിലാക്കണം…..

നിങ്ങൾക്ക് എന്നെ എത്ര വേഗത്തിൽ വേദനിപ്പിക്കാൻ കഴിയുന്നു എന്നത് നിങ്ങളുടെ വിജയമാണ് എന്റെ പരാജയവുമാണ്…. മറിച്ചും…..

വേദനിക്കുക… വികാരം വ്രണപ്പെടുക എന്നതൊക്കെ ഒരു കഴിവല്ല…. മനുഷ്യൻ അതിജീവിക്കേണ്ട കഴിവുകേടാണ്….

സ്നേഹം

-പഹയൻ-

Leave a comment